For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിതു മന്ത്രയെ സ്വാഗതം ചെയ്ത് ജിയ ഇറാനി; പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് അപ്രതീക്ഷിതമായി പൂട്ട് വീണുവെങ്കിലും വിജയിയെ കണ്ടെത്തിയിരിക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആശ്വസം പകരുന്നതായിരുന്നു. ബിഗ് ബോസ് വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് ഇന്നലെ രാത്രിമുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ കുറച്ച് നാളുകളായി ഉറങ്ങിക്കിടന്ന ആരാധകരെല്ലാം ചാടിയെഴുന്നേറ്റ് തങ്ങളുടെ പ്രിയതാരത്തിനായി വോട്ട് അഭ്യര്‍ത്ഥനകളുമായി സജീവമായിരിക്കുകയാണ്.

  മഞ്ഞയണിഞ്ഞ് മഞ്ഞക്കിളിയായി കാജല്‍ അഗര്‍വാള്‍; നോക്കിയാല്‍ കണ്ണെടുക്കാനാകില്ല!

  ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റിതു മന്ത്ര, നോബി, കിടിലം ഫിറോസ്, റംസാന്‍ എന്നിവരാണ് ബിഗ് ബോസ് വീട്ടിലെ അവസാന മത്സരത്തിനുള്ളത്. ഇതിനിടെ ബിഗ് ബോസ് താരങ്ങള്‍ ഇന്നലെയും ഇന്നുമായി നാട്ടില്‍ മടങ്ങിയെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നുമുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു.

  ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു റിതു മന്ത്ര. തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീട്ടിലെ മറ്റു വിഷയങ്ങളില്‍ അധികം ഇടപെടാതെ സ്വന്തമായൊരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്നു റിതു. ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങാതെ പരമാവധി ഒറ്റയ്ക്ക് നിക്കാനും റിതുവിന് സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും അവസാനത്തെ ക്യാപ്റ്റനുമാണ് റിതു. നോബിയില്‍ നിന്നുമാണ് റിതു ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയത്.

  റിതുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതനാണ് റിതുവിന്റെ ആണ്‍ സുഹൃത്തായ ജിയ ഇറാനി. റിതുവിനോടൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരമായ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ജിയയും ചര്‍ച്ചയായി മാറുന്നത്. തങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലാണെന്നായിരുന്നു ജിയ പറഞ്ഞത്. റിതുവിനെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചുമെല്ലാമുള്ള ജിയയുടെ വാക്കുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  തന്റെ പ്രണയത്തെ കുറിച്ച് റിതുവും മനസ് തുറന്നിരുന്നു. പ്രണയമുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റിതു. തനിക്കൊരു പ്രണയമുണ്ടെന്നും എന്നാല്‍ അതിന്റെ ഭാവി എന്താണെന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ അറിയുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്. ഇന്നലെ റിതു നാട്ടില്‍ തിരികെ എത്തിയതിന് പിന്നാലെ ജിയയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിതുവിനൊപ്പമുള്ള ചിത്രമായിരുന്നു ജിയ പങ്കുവച്ചത്.

  Mani Kuttan response after Bigg Boss got postponed

  റിതുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വെല്‍ക്കം ബാക്ക് എന്നായിരുന്നു ജിയ കുറിച്ചത്. പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടും റിതുവിന് വിജയാശംസകള്‍ നേര്‍ന്നു കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം ബിഗ് ബോസ് വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് നടക്കുകയാണ്. പുറത്തുവന്ന സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുകള്‍ പ്രകാരം റിതുവാണ് ഏറ്റവും പിന്നിലുള്ളത്. മണിക്കുട്ടന്‍, സായ് വിഷ്ണു, അനൂപ്, ഡിംപല്‍ എന്നിവരാണ് യഥാക്രമം മുന്നിലുള്ളത്. മത്സര ഫലം എപ്പോള്‍ വേണമെങ്കിലും മാറി മറിയാമെന്നതാണ് ആകാംഷ വളര്‍ത്തുന്നത്.

  English summary
  Bigg Boss Malayalam Season 3 Jiya Irani Welcomes Rithu Manthra With A Sweet Post, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X