twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിന്നെ ഞാന്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ടത്? റിതു ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി നിയമം മാറ്റുന്നുവെന്ന് ഡിംപല്‍

    |

    ശക്തമായ മത്സരം കണ്ട ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഇന്നലെ. ടിക്കറ്റ് ടു ഫിനാലെ എന്ന വീക്കിലി ടാസ്‌ക്കില്‍ എല്ലാവരും ശക്തമായാണ് മത്സരിച്ചത്. വീണ്ടും റിതുവിന് തുടക്കത്തില്‍ തന്നെ പുറത്ത് പോകേണ്ടി വന്നുവെങ്കിലും മറ്റുള്ളവര്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. മണിക്കുട്ടനും രണ്ടാം ഘട്ടത്തില്‍ പുറത്തായി. ഇതിനിടെ ശക്തമായി മത്സരിച്ച ഡിംപലിനെതിരെ റിതുവിന്റെ വിധി നിര്‍ണയം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

    സാരിയില്‍ തിളങ്ങി സുകന്യ; ഇത് നാടന്‍ സൗന്ദര്യം

    ടാസ്‌കിലെ റിതുവിന്റെ വിധിയാണ് വിമര്‍ശനത്തിന് കാരണമായത്. റംസാനും സായിക്കും അനൂകലുമായ വിധിയാണ് റിതു സ്വീകരിച്ചതെന്നാണ് വിമര്‍ശനം. ഡിംപലിനെതിരെ റിതു നടത്തിയ വിധി പ്രഖ്യാപനം അനൂപ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് മണിക്കുട്ടനോടുള്ള ഡിംപലിന്റെ വാക്കുകളും ശ്രദ്ധേയമായിരുന്നു. റിതു ഗ്രൂപ്പിസം കളിക്കുകയാണെന്നായിരുന്നു ഡിംപല്‍ മണിക്കുട്ടനോട് പറഞ്ഞത്.

    വീക്കിലി ടാസ്‌ക്കിന് ഗൗരവ്വമില്ലേ

    ഇതൊരു വീക്കിലി ടാസ്‌ക് അല്ലേ. ഇതില്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാടില്ലല്ലോ. വീക്കിലി ടാസ്‌ക്കിന് അതിന്റേതായ ഗൗരവ്വമില്ലേ എന്ന് ഡിംപല്‍ മണിക്കുട്ടനോട് ചോദിച്ചു. ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. അവര് മൊത്തത്തില്‍, റംസാനെ നടുക്ക് നീര്‍ത്തും, ഫിറോസ് ഇപ്പുറത്തും നോബി അപ്പുറത്തും റിതു പിന്നിലും നില്‍ക്കും. അങ്ങനെ കളിച്ചു കൊണ്ടിരിക്കും. അത് അവര്‍ക്കും കൂടി മനസിലാകുന്ന രീതിയിലാണ് ബിഗ് ബോസ് റിതുവിനോട് നിങ്ങള്‍ നോക്കി പറയുവെന്ന് പറഞ്ഞതെന്ന് മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു.

    ഞാനെന്തിനാണ്  കഷ്ടപ്പെട്ട് കളിക്കുന്നത്

    ചെറിയൊരു സംവാദം അല്ലല്ലോ നടക്കുന്നത്. ആ ഒരിത് കാരണം എന്റെ മാര്‍ക്ക് പോയില്ലേ. അവസാനം ഇങ്ങനെയാണെങ്കില്‍ പിന്നെ ഞാനെന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് കളിക്കുന്നത്. വീക്കിലി ടാസ്‌ക്കിന്റെ സീരിയസ്‌നെസ് കാണിക്കണ്ടേ. സ്‌പോണ്‍സര്‍ ടാസ്‌ക്കില്‍ കാണിക്കുന്ന ഫേവറിസം ടിക്കറ്റ് ടു ഫിനാലെ പോലൊരു ടാസ്‌ക്കില്‍ എങ്ങനെയാണ് കാണിക്കുക എന്ന് ഡിംപല്‍ ചോദിച്ചു.

    ഓരോരുത്തര്‍ക്കും ഓരോ കാറ്റഗറി

    ആദ്യം പറഞ്ഞു പാറ്റേണ്‍, പിന്നെ പറഞ്ഞു എണ്ണം, പിന്നേയും പറഞ്ഞു ഉയരം എന്ന്. റംസാന് വേണ്ടി എടുത്തത് പാറ്റേണ്‍ കാറ്റഗറി. ഫിറോസിനെടുത്തത് ഉയരവും എണ്ണവും. സായിക്ക് എടുത്തത് ഉയരം. അപ്പോള്‍ ബാക്കിയെന്താണ്. ഓരോരുത്തര്‍ക്കും ഓരോ കാറ്റഗറി വച്ചിട്ടാണ് ഒരു ദിവസം മൊത്തം നടന്ന ഗെയിമിന്റെ വിധി നിര്‍ണയിക്കേണ്ടത് എന്നാണ് ഞാന്‍ ചോദിക്കുന്നതെന്ന് ഡിംപല്‍ പറഞ്ഞു.അപ്പോള്‍ അത് ശരിയാണ്. ഡിംപലിന്റേത് വ്യക്തമായിട്ടുള്ള ചോദ്യമാണെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

    Recommended Video

    Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
    ഇഷ്ടമുള്ള ആളുകള്‍ക്ക് ഇഷ്ടമുള്ള കാറ്റഗറി

    റംസാന്റെ പാറ്റേണ്‍ ശരിയായിരുന്നുവെങ്കില്‍ എന്റെ പാറ്റേണും റംസാന്റെ പാറ്റേണും ഒരുപോലെയായിരുന്നു. ഉയരം ആയിരുന്നുവെങ്കില്‍ ഫിറോസിനായിരുന്നു. ഇത് ഇഷ്ടമുള്ള ആളുകള്‍ക്ക് ഇഷ്ടമുള്ള കാറ്റഗറി കൊടുത്തിട്ട് ജയിച്ചതായി പറയുകയാണെന്ന് ഡിംപല്‍ ആരോപിച്ചു. ഡിംപല്‍ തേര്‍ഡില്‍ പോലും എത്തരുത്. എത്തിയാല്‍ ഡിംപല്‍ കേറി വരുമെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് തേര്‍ഡില്‍ വരുന്നത്. സെക്കന്റിലല്ലേ വരേണ്ടതെന്നായിരുന്നു ഡിപംലിന്റെ പ്രതികരണം.

    English summary
    Bigg Boss Malayalam Season 3: Kanakazhchakal, Dimpal And Manikuttan Criticize Rithu For Groupism, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X