ഡിംപലിന് എന്താ കൊമ്പുണ്ടോ? കിടിലം ഫിറോസിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് വീട്ടിലെ അടികള്‍ അവസാനിക്കുന്നില്ല. ഇന്നലെ അടിയുണ്ടാക്കിയത് ഡിംപലും കിടിലം ഫിറോസുമായിരുന്നു. ബിഗ് ബോസ് നല്‍കിയ സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്കില്‍ നിന്നുമായിരുന്നു അടിയുടെ തുടക്കം. ആ അടി പിന്നീട് ബെഡ് റൂമിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായിരിക്കുകയാണ്. രണ്ടു പേരേയും എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

ഹൃദയമിടിപ്പ് കൂട്ടി അകാന്‍ഷ; ഹോട്ട് ചിത്രങ്ങള്‍ കാണാം

മത്സരാര്‍ത്ഥികള്‍ നാല് ടീമുകളായി തിരിഞ്ഞായിരുന്നു ടാസ്‌ക്കില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ബിഗ് ബോസ് നല്‍കിയ ഉത്പന്നം ഉപയോഗിച്ച് മേക്കപ്പ് ചെയ്യാനും റാംപ് വാക്ക് നടത്താനുമായിരുന്നു ടാസ്‌ക്. ടാസ്‌ക്കിന്റെ വിധി കര്‍ത്താവായി നിയോഗിച്ചത് കിടിലം ഫിറോസിനെയായിരുന്നു. സൂര്യയും സന്ധ്യും ഉള്‍പ്പെട്ട ടീമായിരുന്നു ടാസ്‌ക്കില്‍ ജയിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഡിംപല്‍ എത്തുകയായിരുന്നു.

കിടിലത്തിന്റെ തീരുമാനം ചീപ്പ്

കിടിലം ഫിറോസിന്റെ വിധി ശരിയായില്ലെന്നാണ് ഡിംപല്‍ ആരോപിച്ചത്. താന്‍ ഫാഷന്‍ രംഗത്തുള്ളതാണെന്നും അതിനാല്‍ തനിക്ക് മനസിലാകുമെന്നും ഡിംപല്‍ പറഞ്ഞു. കിടിലത്തിന്റെ തീരുമാനം ചീപ്പാണെന്നും ഡിംപല്‍ പറഞ്ഞു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കിടിലം എത്തുകയായിരുന്നു. തന്നെ ചീപ്പ് എന്നു വിളിച്ച് അവഹേളിച്ചുവെന്നും തനിക്ക് ഈ വിഷയത്തില്‍ ധാരണയില്ലെന്ന് പറയാന്‍ എങ്ങനെ സാധിക്കുമെന്നും കിടിലം ഫിറോസ് തിരിച്ചടിച്ചു.

ഡിംപല്‍ ചീപ്പ് എന്നു വിളിച്ച് അപമാനിച്ചു

പിന്നീട് ബെഡ് റൂമില്‍ വച്ചും ഇരുവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഡിംപലിന് സമ്മാനം കൊടുക്കാമായിരുന്നുവെന്ന പൊളി ഫിറോസിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് അടുത്ത അടി നടന്നത്. ഇത് അവസാനിച്ചത് ഡിംപലിന്റെ കരച്ചിലിലാണ്. തന്നെ ഡിംപല്‍ ചീപ്പ് എന്നു വിളിച്ച് അപമാനിച്ചെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഫിറോസിന്റെ ആരോപണം. മണിക്കുട്ടന്‍, രമ്യ, അഡോണി, റംസാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡിംപലിനെ ആശ്വസിപ്പിച്ചത്.

ഡിംപലിനെതിരെ സോഷ്യല്‍ മീഡിയ

ഈ സംഭവത്തിന് പിന്നാലെ ഡിംപലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ബിഗ്ഗ് ബോസ്സിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഡിംപലിനും കൂടുതല്‍ ഹേറ്റേഴ്സ് കിടിലം ഫിറോസിനുമായിരുന്നു. ഇപ്പൊ കാണുമ്പോള്‍ കിടിലം ഫിറോസ് എന്ന മത്സരാർത്ഥി കുതിച്ചുമുന്നേറുമ്പോള്‍ ഡിംപല്‍ വീണുകൊണ്ടിരിക്കുകയാണ്. എന്നായിരുന്നു ഒരു പ്രതികരണം. ബിഗ് ബോസ് ആരാധക്കൂട്ടായ്മയില്‍ അലീഷ റഹ്‌മാന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്.

ആരായിരുന്നു ശരി

ഞാന്‍ ഡിംപലിന്റേയോ കിടിലം ഫിറോസിന്റേയോ സപ്പോര്‍ട്ടര്‍ അല്ല. ഇന്ന് ആരായിരുന്നു ശരി? കിടിലത്തിന് കിട്ടിയ ഡ്യൂട്ടി ഒരു ജഡ്ജിന്റെ ആയിരുന്നു അഫ്റ്റ്‌റര്‍ അത് ഒരു സ്പോണ്‍സേർഡ് ടാസ്‌ക് ആണ്. അവിടെ ആര് ജയിച്ചാലും തോറ്റാലും എല്ലാവര്‍ക്കും ഒരേ സമ്മാനം തന്നെയാണ് കിട്ടുക. അവിടെ മിസ് ജഡ്ജ്മെന്റ് നടത്തിയാല്‍ പോലും വിന്നർ ആരായാലും ഒരേ സമ്മാനം തന്നെയാണ് സ്‌പോണ്‍സര്‍മാര്‍ കൊടുക്കാറുള്ളത്. എന്നാണ് കുറിപ്പില്‍ പറയുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
ഡിംപലിന് കൊമ്പ് ഉണ്ടോ?

അവിടെ ഒട്ടുമിക്ക ടീമും നന്നായി തന്നെ പെര്‍ഫോം ചെയ്തു. അവര്‍ക്കാര്‍ക്കും കുഴപ്പമില്ലെങ്കില്‍ ഇവര്‍ക്ക് എന്താ ഇത്ര കുഴപ്പം? ഇവര്‍ വിന്നര്‍ ആവാത്തത് കൊണ്ടാണോ? അയാള്‍ എല്ലാ പോയിന്റും കറക്റ്റ് ആയി പറഞ്ഞതു പോലെയാണ് എനിക്ക് തോന്നിയത്. ഒരാളുടെ ജഡ്ജ്‌മെന്റ് ചീപ്പ് എന്ന് പറയാന്‍ മാത്രം എന്താ അവിടെ ഉണ്ടായത്? കലോത്സവ വേദി ഒന്നും അല്ലല്ലോ ബിഗ് ബോസ്സ് വേദി അല്ലേ? ഡിംപല്‍ മോശം ആയി പോയി. ഇവര്‍ക്ക് എന്താ കൊമ്പ് ഉണ്ടോ? എന്നാണ് കുറിപ്പില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X