മണിയെ ഇന്നലെ ലാലേട്ടന്‍ എടുത്ത് ഉടുത്തെടാ; പിന്മാറ്റത്തിന്റെ കാരണം കണ്ടെത്തി കിടിലനും സംഘവും

മണിക്കുട്ടന്‍ പിന്മാറിയ വാര്‍ത്ത ഞെട്ടലോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടത്. അടുത്ത സുഹൃത്തായ ഡിംപല്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പാടുപെട്ടാണ് ഡിംപലിനെ മറ്റുള്ളവര്‍ അടക്കി നിര്‍ത്തിയത്. സൂര്യയുടം വൈകാരിമായാട്ടായിരുന്നു പ്രതികരിച്ചത്. മണിക്കുട്ടന്‍ പോയതിന് പിന്നാല്‍ താനാണോ എന്നു പോലും സൂര്യ ചോദിക്കുകയുണ്ടായി. മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയിലും മണിക്കുട്ടന്റെ പിന്മാറ്റം അമ്പരപ്പുണ്ടാക്കുന്നതായിരുന്നു.

പഴയതിനേക്കാള്‍ സുന്ദരിയായി തനുശ്രീ ദത്ത; മേക്കോവര്‍ ചിത്രങ്ങള്‍

മണിക്കുട്ടന്‍ പോയതിനെ കുറിച്ച് അഡോണി, കിടിലം ഫിറോസ്, റംസാന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച ശ്രദ്ധ നേടുകയാണ്. മണിക്കുട്ടന്‍ പോയതിന് പിന്നിലെ കാരണങ്ങള്‍ തിരയുകയാണ് മൂന്ന് പേരും. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളാണ് മണിക്കുട്ടനെ പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് ഇവര്‍ ചര്‍ച്ചയില്‍ പറയുന്നത്. സൂര്യയുടെ പ്രശ്‌നവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സൂര്യയുടെ സമ്മതം

സത്യത്തില്‍ അവിടെ ചോദ്യം ചോദിക്കുന്ന ദിവസത്തിന്റെ തലേ ദിവസം നിങ്ങള്‍ സൂര്യയോട് സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ അതേ എന്നു പറഞ്ഞു. അറിയാന്‍ വേണ്ടി ചോദിച്ചതാണെന്ന് പറഞ്ഞുവെന്ന് കിടിലം ഫിറോസ് പറയുന്നുണ്ട്. തന്നെ ചോദ്യം ചെയ്യാനായി സൂര്യയുടെ സമ്മതം കിടിലം ഫിറോസ് വാങ്ങിയിരുന്നുവെന്ന മണിക്കുട്ടന്റെ വാക്കുകളോട് ചേര്‍ത്തു വച്ചാണ് കിടിലന്റെ ഈ വാക്കുകള്‍ വായിക്കേണ്ടത്.

അതാണ് സംഗതി

മണിക്കുട്ടനിപ്പോള്‍ സംസാരിക്കാന്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സൂര്യ ചേച്ചിയുടേത്. രണ്ട് ലാലേട്ടന്‍ മാപ്പ് പറഞ്ഞത്. എന്നായിരുന്നു റംസാന്റെ വിലയിരുത്തല്‍. അതാണ്. അതാണ് സംഗതി. ലാലേട്ടന്‍ അവന് വേണ്ടി മാപ്പു പറഞ്ഞുവെന്ന് കിടിലം ഫിറോസ് ചൂണ്ടിക്കാണിക്കുന്നു. നമ്മളെ വഴക്ക് പറയുക എന്നത് ഓക്കെ. പക്ഷെ പുള്ളി നിന്നിട്ട് മാപ്പ് പറയുക എന്നത് ചെറിയ കാര്യമല്ലെന്നും റംസാന്‍ പറയുന്നു. അഡോണിയും കിടിലം ഫിറോസും ഈ അഭിപ്രായത്തെ അനുകൂലിക്കുകയാണ് ചെയ്തത്.

ലാലേട്ടന്‍ എടുത്ത് ഉടുത്തെടാ

മാത്രമല്ല ഇന്നലെ അവനെ താറ്റിക്കളഞ്ഞു. നമ്മളെല്ലാം എന്റെ കാര്യമാണെങ്കിലും നിന്റെ കാര്യമാണെങ്കിലും നമ്മളെല്ലാം ഒരുപാട് വിഷമിച്ചുവെങ്കിലും മണിയെ ഇന്നലെ ലാലേട്ടന്‍ എടുത്ത് ഉടുത്തെടാ. നിനക്ക് സംസാരിക്കാന്‍ അറിയില്ലേ നിന്റെ റിലെ കട്ടായോ എന്നൊക്കെ ചോദിച്ചു. അവാസനത്തെ ഡയലോഗ് പോലും അതാണ്. കളിയറിയാവുന്നവര്‍ക്കുള്ളതാണ് ഈ കളി, കളി അറിഞ്ഞു കളിക്കൂ എന്ന് ഓര്‍മ്മപ്പെടുത്തലുമായി എന്നു പറഞ്ഞാണ് പോയതെന്നും കിടിലം ഫിറോസ് പറഞ്ഞു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
പൊന്നു മോനെ ഇതൊന്നും പറയരുത്

ആ കണ്‍ഫെഷന്‍ ടാസ്‌കില്‍ നിന്ന് വെരുകുന്നത് കണ്ടോ. ഡിംപല്‍ എന്ന മത്സരാര്‍ത്ഥിയെ മാത്രം ഡിപ്പന്റ് ചെയ്ത് നിക്കുവാണെന്ന് അഡോണി അഭിപ്രായപ്പെട്ടു. എന്നാല്‍ പൊന്നു മോനെ ഇതൊന്നും പറയരുത്. ഇതൊക്കെ പറഞ്ഞതാണ് എനിക്ക് പണി കിട്ടിയത്. ഞാന്‍ വില്ലനായി. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞു കൊള്ളാം എന്നായിരുന്നു ഇതിനോട് കിടിലം ഫിറോസിന്റെ പ്രതികരണം. മണിക്കുട്ടന്റെ പിന്മാറ്റം ഷോയുടെ മുന്നോട്ടുള്ള യാത്രയെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. വരാനിരിക്കുന്നത് എന്താണെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X