For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നരക്കോടി മലയാളികൾ എങ്ങനെ പറ്റിക്കപ്പെട്ടതെന്ന സത്യം ഒരിക്കൽ പുറത്തു വരും, കിടിലൻ ഫിറോസ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ മലയാളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ബിഗ് ബോസ് ഒടിടിയാണ് നടക്കുന്നത്. സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഷോ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ബിഗ് ബോസ് സീസൺ 3 ആണ് അവസാനിച്ചിരിക്കുന്നത്.

  തണ്ണീര്‍മത്തനിലെ മിണ്ടാപൂച്ച തന്നെയോ ഇത്? ഗ്ലാമറസായി ഗോപിക

  തുടക്കത്തിൽ മെലിഞ്ഞ് സുന്ദരിയായിരുന്നു, പിന്നീട് പ്രകൃതം മാറി, സംഭവിച്ചതിനെ കുറിച്ച് ചിത്ര

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിഗ് ബോസ് സീസൺ 3 ൽ എത്തിയത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ജൂലൈയിലാണ് അവസാനിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ബിഗ് ബോസ് ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കേണ്ടി വന്നു. ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു ബിഗ് ബോസ് നിർത്തി വയ്ക്കുന്നത്. എന്നാൽ പിന്നീട് ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതേടെ ഫിനാലെ നടക്കുകയായിരുന്നു.

  നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് സീസൺ 3 യുടെ ടൈറ്റിൽ വിന്നർ. സായി വിഷ്ണുവിനായിരുന്നു രണ്ടാം സ്ഥാനം. ഡിംപൽ, റംസാൻ, അനൂപ് എന്നിവർ മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയിരുന്നു, കിടിലൻ ഫിറോസ് ആയിരുന്നു ആറാം സ്ഥാനം, ഋതുവും നോബിയും ഏഴും എട്ടും സ്ഥാനം നേടിയിരുന്നു. 14 പേരുമായിട്ടായിരുന്നു ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. ഇവർ എല്ലാവരും പ്രേക്ഷകരുടെല ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴത ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളുടെ സ്ട്രറ്റജികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് കിടിലൻ ഫിറോസ്. ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഉൾപ്പെടെയുള്ള ടോപ്പ് 8 ൽ എത്തിയ മത്സരാർഥികളുടെ മത്സരം പൂർണ്ണമല്ലെന്നാണ് ഫിറോസ് പറയുന്നത്.

  ''റോ ആൻഡ് റിയൽ ആയിട്ടാണ് താൻ ബിഗ് ബോസ് ഹൗസിൽ നിന്നതെന്നും കിടിലൻ ഫിറോസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയായിരുന്നു മത്സരത്തിലും നിന്നത്. ഇനി അങ്ങോട്ടും അങ്ങനെ ആയിരിക്കുമെന്നും കിടിലൻ ഫിറോസ് പറയുന്നു. ഷോയ്ക്ക് വേണ്ടിട്ട് നമ്മളെ പോളീഷ് ചെയ്ത് മറ്റൊരു വ്യക്തിയാക്കി അതിനുള്ളിലേയ്ക്ക് കൊണ്ട് പോകുന്നത് കള്ളമാണ്. അത് ഒരു കാലത്ത് തിരിച്ചറിയപ്പെടും''.

  ഇപ്പോഴും ഈ സമയത്ത് നിങ്ങൾ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത്, ഒരാളെ കുറ്റം പറയുന്നതെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും കിടിലൻ നൽകിയിട്ടുണ്ട്. തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൂറ് ശതമാനം സത്യസന്ധമായ ഉത്തരം ഇന്ന് ഞാൻ പറഞ്ഞിടും. അത് ഇന്ന് ഏത് വിവാദത്തിൽ പോയാലും കമന്റ് വന്നാലും നാളെ ഒരു കാലത്ത് ഏതാണ് കള്ളമെന്നും ഏതാണ് ശരിയെന്നും. അതാണ് സത്യമെന്നും. എങ്ങനെയൊക്കെയാണ് മൂന്നര കോടി മലയാളികൾ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാവുമെന്നും ഫിറോസ് പറയുന്നു.

  ഷോയിൽ പൊളി ഫിറോസുമായുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരാർഥികളുടെ ഗെയിം സ്ട്രാറ്റജികളെ കുറിച്ച് ഫിറേസ് പറയുന്നത്. ''പൊളി യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരു ആളല്ല. വളരെ ശാന്തമായി സംസാരിക്കാൻ അറിയുന്ന മനോഹരമായി ആളുകളുമായി സംസാരിക്കാൻ അറിയാവുന്ന നല്ല സുഹൃത്താണ്. ആ ഷോയിൽ പല രീതിയിൽ കളിക്കാം. ആൾക്കാരുടെ ഇഷ്ടത്തെ സ്വീകരിക്കുന്ന രീതിയിലാണ് മണി കളിച്ചത്. ദാരിദ്രത്തിന്റ സ്ട്രറ്റജി വെച്ചാണ് മറ്റൊരു മത്സരാർഥി കളിച്ചത്. ചിലർ ശരീരിക അവസ്ഥകളെ സ്ട്രറ്റജിയാക്കി. എങ്ങനെ കളിക്കണമെന്ന് ഓരോരുത്തരുടെ രീതിയാണ് . മറ്റുള്ളവരിലേയ്ക്ക് കയറി കളിക്കുന്ന സ്ട്രറ്റജിയായിരുന്നു ഫിറോസ് അവിടെ ഉപയോഗിച്ചത്. അത് പരിധിക്കപ്പുറം വർക്ക് ആയി എന്നും കിടിലൻ ഫിറോസ്'' പറയുന്നു. മറ്റ് മത്സരാർഥികളുമായി വളരെ മികച്ച രീതിയിലായിരുന്നു കിടിലൻ ഹൗസിൽ ഇടപ്പെട്ടത്. ഗെയിം തീരുന്നവരെ എല്ലാവരുമായി നല്ല അടുപ്പമായിരുന്നു.

  കിടിലത്തിന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വിമർശനങ്ങളാണ് അധികംവും ലഭിക്കുന്നത്. കഷ്ട്ടം തന്നെ ഫിറോസേ..ഡിമ്പലിനെ ആളുകൾ ഇഷ്ട്ടപ്പെട്ടതും വോട്ട് കൊടുത്തതും ഫിസിക്കൽ കണ്ടീഷൻ കണ്ടിട്ടല്ല. ഫിസിക്കൽ കണ്ടീഷൻ സ്ട്രാറ്റജി ആക്കിയിരുന്നെങ്കിൽ അവൾ ആദ്യം ചെയ്യേണ്ടത് ഹെൽത്തിന്റെ പേര് പറഞ്ഞ് എല്ലാത്തിൽ നിന്നും " വയ്യ" എന്ന് പറഞ്ഞ് മാറി നിൽക്കുക എന്നതാണ്. അങ്ങനെ നോക്കിയാൽ ഫിസിക്കൽ കണ്ടീഷൻ സ്ട്രറ്റജി ആക്കിയത് ഡിംപൽ അല്ല നിങ്ങളുടെ നോബിയാണ്. ഡിംപലിന്റെ ഗെയിം സ്പരിറ്റും , Never give up attitude ഉം ക്യാരക്ടറും കൊണ്ട് തന്നെയാ അവൾക്ക് ഇത്രയും ഫാൻസ് ഉണ്ടായത്. പിന്നെ, ഒരാളെ physical condition കണ്ട് ഇഷ്ട്ടപ്പെട്ട് വോട്ട് കൊടുക്കാൻ Audience are not emotional fools. Final 5 പ്രവചിച്ച് നടന്നിട്ട് അതിൽ എത്താൻ പറ്റാത്തതിന്റെ frustration തീർക്കേണ്ടത് ഇങ്ങനല്ല. കുറച്ച് നേരം മാറി ഇരുന്ന് കരഞ്ഞാ മതി എന്നാണ് ഒരു ആരാധിക പറയുന്നത്.

  DB MK SAI top 3 ആവാൻ കാരണം അവരുടെ മനസിന്റെ സൗന്ദര്യം കൊണ്ടാണ്, അവരുടെ നന്മ കൊണ്ടാണ്, കഴിവ് കൊണ്ടാണ്, സ്വഭാവഗുണം കൊണ്ടാണ്..! നിങ്ങൾക്കില്ലാതെ പോയതും ഇതൊക്കെ തന്നെയാണ്,അവൻ അവൻ ഇല്ലാത്ത കഴിവും കിട്ടാത്ത പ്രശസ്തി ഒക്കെ മറ്റുള്ളവർക്ക് തുടർച്ച ആയി കിട്ടുമ്പോ ചില പ്രേത്യക തരം മനുഷ്യരിൽ ഇണ്ടാവുന്ന ഒരു അവസ്ഥ ആണ് ഇത് .ഇത് ഒരിക്കലും മാറാൻ പോണില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 😌
  ഓരോരോ ജന്മങ്ങൾ, സത്യം പറയാമല്ലോ, അടപടലം പൊളിഞ്ഞു പോയി. ഞാനും trivandrum indian pagil നിങ്ങളുടെ news വരുമ്പോൾ സന്തോഷത്തോടെ കണ്ടോണ്ടിരുന്ന ആൾ ആണ്. ആ ഫിറോസ് അല്ലായിരുന്നു അകത്തു എന്ന് തോന്നി. ഇനി എത്ര ഒക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് മനസ്സിൽ നിന്നും മാറില്ല. പിന്നെ game complete അല്ലായിരുന്നു. പക്ഷേ അങ്ങനെ നിന്നിരുന്നെങ്ങിൽ നിങ്ങള് final 5 il അപ്പോഴും വരില്ല. Voting pattern കണ്ടിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് ആർക്ക് വേണമെങ്കിലും പറയാം. ലക്ഷ്മിക്ക് വരെ പറയാം "എന്റെ game complete അല്ലായിരുന്നു" എന്ന്. താങ്കളുടെ സ്ട്രാറ്റജി ചാരിറ്റിലൂടെ മക്കൾക്ക് ഒരു വീട് ആയിരുന്നു. പക്ഷെ സ്ട്രാറ്റജി ചീറ്റി പോയത് കൊണ്ട് ഫൈനൽ 5 ഇല് പോലും എത്തില്ല. ഇപ്പോ കിട്ടാത്ത മുന്തിരി പുളിക്കും, .ഇനി ഇന്റർവ്യൂ കൊടുത്തു മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്തു മക്കൾക്കു ഒരു വീട് .നടക്കട്ടെ നടക്കട്ടെ... ഇങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  വീഡിയോ; കടപ്പാട്, ഇന്ത്യൻ സിനിമ ഗ്യാലറി

  Read more about: bigg boss malayalam season 3
  English summary
  Bigg boss Malayalam Season 3 Kidilam Firoz Opens Up contestants strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X