നമ്മള്‍ അഞ്ചും ഫൈനലിലുണ്ടാകും, നമ്മളൊരുമിച്ച് നിന്ന് കളിക്കണം; ഗ്രൂപ്പുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങി കിടിലം ഫിറോസ്

ബിഗ് ബോസ് വീട്ടില്‍ പുതിയ ഗ്യാങ്ങ് ഉണ്ടാക്കാനുള്ള നീക്കവുമായി കിടിലം ഫിറോസ്. കഴിഞ്ഞ ദിവസം മാന്ത്രികക്കസേരയില്‍ ഇരുന്നത് മുതല്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വിള്ളലുകള്‍ പ്രകടമായിരുന്നു. ഇതിനെ പിന്‍പറ്റിയാണ് കിടിലം ഫിറോസ് ഗ്രൂപ്പ് കളിയിലേക്ക് പരസ്യമായി ഇറങ്ങി തിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയോടും ഡിംപലിനോടുമായിരുന്നു ഫിറോസ് തന്റെ പ്ലാന്‍ വ്യക്തമാക്കിയത്. അഡോണി, റംസാന്‍, സായ് വിഷ്്ണു എന്നിവര്‍ അടങ്ങിയ ഗ്രൂപ്പിനെതിരെ നീങ്ങുകയാണ് കിടിലം ഫിറോസിന്റെ ലക്ഷ്യം.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഹണി റോസ്

ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന അഞ്ചു പേരുടെ പേരുകള്‍ പറയുകയും അവര്‍ ഒരുമിച്ച് നിന്ന് മറ്റുള്ളവര്‍ക്കെതിരെ കളിക്കണമെന്നുമാണ് കിടിലം ഫിറോസ് പറയുന്നത്. കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍ എന്നിവരെയാണ് കിടിലം ഫിറോസ് ഫൈനല്‍ ഫൈവില്‍ കാണുന്നത്. പിന്നീട് ഭാഗ്യലക്ഷ്മിയോടും സന്ധ്യയോടുമായി തന്റെ ആദ്യത്തെ ലക്ഷ്യം സായ് വിഷ്ണുവാണെന്നും കിടിലം ഫിറോസ് വ്യക്തമാക്കി.

എന്റെ കൈയ്യിലൊരു  പ്ലാനുണ്ട്

'എന്റെ കൈയ്യിലൊരു ഗംഭീര പ്ലാനുണ്ട്. ഞാന്‍ ഇതുവരെ പ്ലാന്‍ഡ് ആയിരുന്നില്ല. പക്ഷെ ഇന്നലെ അവിടെ നിന്നും എഴുന്നേറ്റത് മുതല്‍ ഞാന്‍ കളിക്കാന്‍ തീരുമാനിച്ചു. എന്റെ മനസില്‍ വന്നതും ഞാനിത് ഇവളോട് പറഞ്ഞിരുന്നു. ചേച്ചിയോട് പറഞ്ഞിട്ടില്ല. പക്ഷെ ബാക്കി രണ്ട് പേരോട് ഇത് പറഞ്ഞാല്‍ അവരിതിനെ ഗ്രൂപ്പ് സ്ട്രാറ്റജിയായിട്ടാകുമോ കാണുക എന്ന പേടിയുണ്ട്'. എന്നാണ് കിടിലം ഫിറോസ് ഡിംപലിനോടും ഭാഗ്യലക്ഷ്മിയോടും പറയുന്നത്.

'പ്ലാന്‍ സിംപിളാണ്. അഞ്ച് പേരാണ് ഫൈനല്‍ ഫൈവിലേക്ക് വരേണ്ടത്. നമുക്കറിയാലോ ഇയാള്‍ അതിന് കാപ്പബിള്‍ ആണെന്ന്. ടൈറ്റില്‍ വിന്‍ ചെയ്യുന്നത് വിടു. കാരണം ഫൈനല്‍ ഫൈവിലെത്തിയാല്‍ പിന്നെ ടാസ്‌ക് ടാസ്‌ക് എന്ന് വന്നു കൊണ്ടിരിക്കും. ഫിസിക്കലിയും മെന്റലിയുമൊക്കെ ഫിറ്റ് ആയ ഒരാള്‍ മാത്രമേ ജയിക്കുകയുള്ളൂ. അപ്പോള്‍ ഫൈനല്‍ ഫൈവിലെത്തിയാല്‍ എത്തിയാല്‍ പിന്നെ പരസ്പരം ഫൈറ്റില്ല. റിയല്‍ ഫൈറ്റ് മാത്രേമയുള്ളൂ''.

അഞ്ചു പേര്‍

''അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് ഫൈനല്‍ ഫൈവിലെത്തുമെന്ന് നമുക്ക് ഉറപ്പുള്ള അഞ്ചു പേര്‍ ഒരുമിച്ച് നില്‍ക്കുകയല്ലേ. എന്റെ മനസില്‍ ഞാന്‍, ഡിംപല്‍, ചേച്ചി, മണിക്കുട്ടന്‍ എന്നിവര്‍ ഫൈനല്‍ ഫൈവിലുണ്ട്. പിന്നെയുണ്ടായിരുന്നത് പാത്തുവായിരുന്നു. പക്ഷെ അവള്‍ പോയി. ആ ഗ്യാപ്പിലേക്ക് റംസാന്‍ വന്നേക്കാം. ഈ അഞ്ച് പേര്‍ സേഫായി നിന്നു കൊണ്ട് ബാക്കിയുള്ളവര്‍ക്കെതിരെ കളിക്കുകയല്ലേ വേണ്ടത്''.

''പക്ഷെ ഇപ്പോള്‍ നടക്കുന്നത് നമ്മള്‍ അഞ്ചു പേര്‍ പരസ്പരം ഫൈറ്റ് ചെയ്ത് ബാക്കിയുള്ളവരെ വിട്ടുകളയുകയാണ്. നമ്മള്‍ നിരന്തരം നോമിനേഷനില്‍ വരുന്നു. മറ്റുള്ളവര്‍ സേഫായിട്ട് ഇരിക്കുക. ഇതല്ലേ ഇപ്പോള്‍ നടക്കുന്നത്. മനസിലായോ. പക്ഷെ ഞാനിത് എങ്ങനെയാമ് മണിയോടും റംസുനോടും ഷെയര്‍ ചെയ്യുക. അവന്മാര്‍ നാളെ എഴുന്നേറ്റ് നിങ്ങള്‍ ഇന്‍സള്‍ട്ട് ചെയ്തുവെന്ന് പറഞ്ഞാലോ. സത്യത്തില്‍ ഇതാണ് ഗെയിം'' കിടിലം ഫിറോസ് വ്യക്തമാക്കി. പിന്നീട് മണിക്കുട്ടനുമായും കിടിലം ഫിറോസ് തന്റെ പ്ലാന്‍ വിശദീകരിച്ചു നല്‍കി.

മണിക്കുട്ടനോട്

''ഒരുപാടൊന്നും നോവാതെ ഫൈനല്‍ ഫൈവിലേക്ക് എത്തണമെങ്കില്‍, നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നല്ല അതില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല, പക്ഷെ നമ്മള്‍ വ്യക്തിപരമായ കളിച്ചു കൊണ്ട് തന്നെ ഫൈറ്റ് ചെയ്യേണ്ടത് ബാക്കിയുള്ളവരോടാണ്. ഇതിനിടയില്‍ ഞാന്‍ കാണിക്കുന്ന തെറ്റ് നിനക്കും നീ കാണിക്കുന്നത് എനിക്കും വിളിച്ചു പറയാം. ഡിംപുവിനോട് ഞാനിത് ഇന്നലെ പറഞ്ഞു. എന്റെ ലിസ്റ്റിലുണ്ടായിരുന്നത് പാത്തുവായിരുന്നു. പക്ഷെ അവള്‍ പുറത്താകുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചേച്ചി ഇപ്പോള്‍ ഇമോഷണലി ഡൗണ്‍ ആയിരിക്കുകയാണ്. പക്ഷെ ചേച്ചിയെ ഒന്ന് തട്ടി വിട്ടാല്‍ കേറി പോകും. ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ കൃത്യമായി സംസാരിക്കാന്‍ സാധിക്കുന്നത് ചേച്ചിക്കാണ്''. അദ്ദേഹം പറഞ്ഞു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
കളി ഇന്നിവിടെ ആരംഭിക്കുകയാണ്

തുടര്‍ന്ന് ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോട് നന്ദി പറയുകയും ചെയ്തു കിടിലം. തന്നെ വിളിച്ചുണര്‍ത്തിയതിനാണ് കിടിലം നന്ദി പറഞ്ഞത്. ''കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാന്യമായി ഫെയര്‍ ആയിട്ട് കളിക്കും. മാനുഷിക വശമൊക്കെ മാറ്റി വച്ച് ഇറങ്ങും. ആരോഗ്യപരമായി ഫെയര്‍ ഗെയിം കളിക്കുകയാണ് ഉദ്ദേശം. കളി ഇന്നിവിടെ ആരംഭിക്കുകയാണ്. ഉറങ്ങി കിടന്ന എന്നെ വിളിച്ചുണര്‍ത്തിയതിന് പ്രചോദനം നല്‍കിയതിന് നന്ദി. കളി തുടങ്ങട്ടെ'' എന്നായിരുന്നു കിടിലം ഫിറോസിന്റെ വാക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X