'വീണ നായര്‍ ഭാര്യയായി വീട്ടിലെത്തിയപ്പോല്‍ ഫൗസിയ ബീഗം ആയി'; കല്യാണക്കഥ പറഞ്ഞ് ഫിറോസ്‌

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആദ്യവാരം പിന്നിടുമ്പോള്‍ പലരും തങ്ങളുടെ കരുത്തറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികളെ എല്ലാവരേയും അടുത്തറിഞ്ഞ് വരുന്നതേയുളളൂവെങ്കിലും ഷോ ഇതിനോടകം തന്നെ രസകരമായി മാറിയിട്ടുണ്ട്. ആരൊക്കെയായിരിക്കും മുന്നോട്ട് ഉണ്ടാവുക എന്നത് കണ്ടു തന്നെ അറിയണം. അതേസമയം ബിഗ് ബോസില്‍ കുറച്ചധികം കാലമോ ചിലപ്പോള്‍ ഫൈനല്‍ വരെയോ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് കിടിലം ഫിറോസ്.

എന്തൊരു ഭാഗി, എന്തൊരഴക്; സ്‌റ്റൈലിഷ് ലുക്കില്‍ ശില്‍പ്പ ഷെട്ടി

സോഷ്യല്‍ മീഡിയയില്‍ ഫിറോസിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇപ്പോള്‍ തന്നെ ശക്തമായിട്ടുണ്ട്. അതേസമയം ബിഗ് ബോസ് വീട്ടിലെ മിക്ക മത്സരാര്‍ത്ഥികളുമായും അടുപ്പം സൃഷ്ടിക്കാന്‍ ഫിറോസിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ ടാസ്‌കില്‍ ഫിറോസ് തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. തന്റെ വിവാഹത്തെ കുറിച്ചായിരുന്നു ഫിറോസ് മനസ് തുറന്നത്.

 ജീവിത പോരാട്ടം

രണ്ട് വിഷയങ്ങളിലായിരുന്നു ഫിറോസ് മനസ് തുറക്കേണ്ടിയിരുന്നത്. ജീവിത പോരാട്ടം എന്നതായിരുന്നു ആദ്യത്തെ വിഷയം. ഇതില്‍ എട്ട് ലക്ഷം മാസം ശമ്പളം വാങ്ങിയിരുന്ന ജീവിതത്തില്‍ നിന്നും പട്ടിണിയിലേക്ക് വീണുപോയ അനുഭവമാണ് ഫിറോസ് പങ്കുവച്ചത്. ഇതിന് പിന്നാലെയായിരുന്നു ഫിറോസ് തന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ഹിന്ദു പെണ്‍കുട്ടിയെയായിരുന്നു ഫിറോസ് വിവാഹം കഴിച്ചത്.

ഫൗസിയ ബീഗം

വീണ നായര്‍ എംഎസ് എന്നാണ് ഭാര്യയുടെ പേര്. അവിടെ മുതല്‍ തങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നാണ് ഫിറോസ് പറയുന്നത്. ഭാര്യ വീട്ടില്‍ വന്നു കയറിയപ്പോള്‍ തന്നെ വാപ്പയും ഉമ്മയും പേരിടുന്നതിന് മുമ്പ് തന്നെ ബന്ധുക്കള്‍ അവള്‍ക്ക് പേരിട്ടു ഫൗസിയ ബീഗം എന്നാണ് പേരിട്ടത്. രണ്ടാം വട്ടം ഇവര്‍ വന്നപ്പോള്‍ എന്തൊക്കയോ സംഗതി പേരുകള്‍ ഒക്കെ ഇട്ടുവെന്നും ഫിറോസ് പറയുന്നു.

വീണ നായര്‍ എംഎസ്

പിന്നീട് താന്‍ ഭാര്യയേയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറി. ഇതിന് ശേഷം ഭാര്യയോട് സംസാരിച്ച കാര്യവും ഫിറോസ് വെളിപ്പെടുത്തി. നിന്റെ പേര് വീണ നായര്‍ എന്നായിരുന്നു. പതിനെട്ടാം വയസില്‍ എന്റെ അടുത്ത് വരുന്നത് വരെ. ഇനിയങ്ങോട്ടും പോകുമ്പോള്‍ നിന്റെ പേര് മാറ്റണമെന്ന് തോന്നുന്നില്ലയോ അന്നുവരേയും നീ വീണ നായര്‍ എംഎസ് തന്നെയായിരിക്കും. അതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടാക്കിയാല്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്.

മക്കളുടെ കാര്യത്തിലും

ഇതുപോലെ തന്നെയാണ് മക്കളുടെ കാര്യത്തിലും തന്റെ തീരുമാനമെന്നും ഫിറോസ് പറയുന്നു. അവര്‍ നോക്കുമ്പോള്‍ പപ്പ പടച്ചോനെ എന്ന് വിളിക്കുന്നു, മമ്മ പൊങ്കാലയിടുകയും അമ്പലത്തില്‍ പോവുകയും ചെയ്യുന്നു. അപ്പോള്‍ അവര്‍ക്കിടയില്‍ ഏതില്‍ പോകണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടാകും. അതുകൊണ്ട് മക്കളെ എല്ലാ മതവും പഠിപ്പിക്കും. പതിനെട്ട് വയസ് വരെ മതമില്ലാത്ത ജീവനായി വളരും. പിന്നീട് മതമില്ലാത്തവരായി ജീവിക്കണോ അതോ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കണമോ എന്നത് അവരുടെ തീരുമാനമായിരിക്കുമെന്നും ഫിറോസ് പറഞ്ഞു.

Recommended Video

തന്നെ ചൊറിഞ്ഞ ഫിറോസിനെ നിർത്തിപൊരിച്ച് സായ് വിഷ്‌ണു
മറുപടിയുമായി സായ്

അതേസമയം, ടാസ്‌കിനിടെ എന്തുചെയ്യുമ്പോഴും ഒരു ജോലി വേണമെന്ന ഫിറോസിന്റെ വാക്കുകളെ സായ് ചോദ്യം ചെയ്തിരുന്നു. സായിയെ ഉദാഹരണമാക്കിയെടുത്തതോടെയായിരുന്നു ഫിറോസിന് മറുപടിയുമായി സായ് എത്തിയത്. അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുതെന്നായിരുന്നു സായിയുടെ മറുപടി. താന്‍ എന്തൊക്കെ ജോലിക്കാണ് പോയിട്ടുള്ളതെന്ന് ഫിറോസ് ഇക്കയ്ക്ക് അറിയില്ലെന്നും സായ് പറഞ്ഞു.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X