മണിക്കുട്ടനും റംസാനുമില്ലാതെ റിതുവിന്റെ ഫൈനല്‍ ഫൈവ്; പ്രവചനങ്ങള്‍ ഇങ്ങനെ!
ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മത്സരം മുറുകുകയാണ്. കഴിഞ്ഞ ദിവസം നിയമലംഘനം നടത്തിയ പൊളി ഫിറോസിനേയും സജ്‌നയേയും പുറത്താക്കിയതോടെ ബിഗ് ബോസ് വീട് മറ്റ് മത്സരാര്‍ത്ഥികളുടെ ഗെയിം പ്ലാനുകളിലേക്ക് കടന്നിരിക്കുകയാണ്. പലരും തങ്ങളുടേതായ പല തന്ത്രങ്ങള്‍ തയ്യാറാക്കിയ മുന്നോട്ട് പോവുകയാണ്. ആരുടെ തന്ത്രമാണ് വിജയിക്കുക എന്നത് കണ്ടറിയണം.
കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍
നേരത്തെ തന്നെ ബിഗ് ബോസില്‍ ഫൈനല്‍ ഫൈവ് തന്ത്രം പുറത്തെടുത്ത മത്സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. മണിക്കുട്ടനും ഡിംപലിനും അരികില്‍ തന്റെ ഫൈനല്‍ ഫൈവ് തന്ത്രവുമായി കിടിലം എത്തിയിരുന്നു. ഫൈനലില്‍ എത്തുമെന്ന് കരുതപ്പെടുന്നവര്‍ ഒരുമിച്ച് നില്‍ക്കണമെന്നും എന്നിട്ട് മറ്റുള്ളവരെ പുറത്താക്കണമെന്നുമാണ് കിടിലം പറഞ്ഞത്.

എന്നാല്‍ കിടിലത്തിന്റെ ഗെയിമിനൊപ്പമില്ലെന്ന് ഡിംപലും മണിക്കുട്ടനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ തന്ത്രത്തില്‍ നിന്നും ഫിറോസ് പിന്നോട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കിടിലം ഫിറോസ് റിതുവും നോബിയുമായി ചര്‍ച്ച നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെഡ് റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു മൂന്ന് പേരും. ഇതിനിടെ കിടിലം ഫിറോസ് റിതുവിനോട് ഫൈനല്‍ ഫൈവില്‍ ആരെല്ലാമുണ്ടാകുമെന്ന് ചോദിക്കുകയായിരുന്നു.

ഇനി 12 പേര്, നിന്റെ മനസിലെ ഫൈനല്‍ ഫൈവ് ലിസ്റ്റ് പറഞ്ഞേ എന്നായിരുന്നു കിടിലം ഫിറോസ് ചോദിച്ചത്. നോബി ചേട്ടനെയാണ് എല്ലാവര്‍ക്കും വേണ്ടത്. നോബി ചേട്ടന്‍ ഉണ്ടാകട്ടെ എന്നാണ് ഞാനും പ്രാര്‍ത്ഥിക്കുന്നത്. നിങ്ങളുമുണ്ടാകും എന്ന് റിതു പറഞ്ഞു. ഞാനുണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടു കൊണ്ട് കിടിലം ചോദിച്ചു. ഉണ്ടാകുമെന്നും കാരണം നിങ്ങളുടെ ശബ്ദമാണെന്നുമായിരുന്നു റിതു നല്‍കിയ മറുപടി. വേറെ ആരൊക്കെയുണ്ടാകുമെന്ന് കിടിലം ചോദിച്ചു. സായ് ഉണ്ടാകുമെന്ന് റിതു പറഞ്ഞു.

റംസൂനെ നീയെന്താണ് കൂട്ടാത്തതെന്നായിരുന്നു കിടിലം ഫിറോസ് ചോദിച്ചത്. അപ്പോള്‍ ചിരിച്ചുകൊണ്ട് അബദ്ധം പറ്റിയെന്ന തരത്തില്‍ ആ അവനെ ഞാന്‍ കണ്ടില്ല. അവനുണ്ടാകും എന്ന് റിതു പറഞ്ഞു. അപ്പോള്‍ മണി എപ്പോള്‍ ഔട്ടാകും എന്ന് കിടിലം ഫിറോസ് തിരിച്ചോ ചോദിച്ചു.എന്തോരം ആള്‍ക്കാരാണെന്നായിരുന്നു റിതുവിന്റെ പ്രതികരണം. എനിക്കു തോന്നുന്നത്. മണിക്കുട്ടന്‍, നിങ്ങള്‍, നോബി ചേട്ടന്‍, ഞാനുണ്ടെങ്കില്‍ ഞാന്‍. സായിയോ റംസാനോ ഒരാള്‍ എന്നാണ് റിതു അവസാനം പറഞ്ഞ പേരുകള്‍.

നേരത്തെ തന്റെ കാഴ്ചപ്പാടില്‍ ഫൈനലിലുണ്ടാകുമെന്ന് കരുതുന്ന അഞ്ചു പേരുടെ പേരുകള്‍ കിടിലം ഫിറോസ് പറഞ്ഞിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, റംസാന്‍ എന്നിവരുടെ പേരുകളായിരുന്നു കിടിലം പറഞ്ഞത്. മജിസിയയേയും ഫൈനലില്‍ കണ്ടിരുന്നുവെങ്കിലും മജിസിയ പുറത്തായിരുന്നു. കിടിലന്‍ പറഞ്ഞ ലിസ്റ്റില്‍ നിന്നും ഭാഗ്യലക്ഷ്മി പിന്നീട് പുറത്തായി.
Recommended Video

അതേസമയം ബിഗ് ബോസ് വീട്ടില്‍ പുതിയ ക്യാപ്റ്റനെ ഇന്ന് കണ്ടെത്തും. മത്സരാര്‍ത്ഥികള്‍ നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരില്‍ നിന്നുമാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്തുക. നിലവിലെ ക്യാപ്റ്റന്‍ റംസാനാണ്. അതോടൊപ്പം മൂന്ന് പേര്‍ സുരക്ഷിതരാകുന്നതിനും കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മണിക്കുട്ടന്‍, റംസാന്‍, കിടിലം ഫിറോസ് എന്നിവരാണ് നോമിനേഷനില്‍ നിന്നും സുരക്ഷിതരായത്.


Click it and Unblock the Notifications