ആദ്യ ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നു എന്ന് പറഞ്ഞതാണ്, സജ്‌നയ്ക്ക് നിലവാരമില്ല; ചൂടുപിടിച്ചൊരു ചര്‍ച്ച

ബിഗ് ബോസ് മലയാളം സീസണ്‍ 3 മറ്റൊരു ആഴ്ചകൂടി പിന്നിട്ടിരിക്കുകയാണ്. പതിവിന് വിപരീതമായി ഈ ആഴ്ച മത്സരാര്‍ത്ഥികളെ കാണാനായി അവതാരകനായ മോഹന്‍ലാല്‍ എത്തില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. അതേസമയം വിഷു ആഘോഷ പരിപാടികള്‍ നടക്കുമെന്നും ബിഗ് ബോസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വീക്കിലി ടാസ്‌ക്കും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മികച്ച പ്രകടനങ്ങളായിരുന്നു മിക്കവരും കാഴ്ചവച്ചത്.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

ഇതിനിടെ പൊളി ഫിറോസും സജ്‌നയും ബിഗ് ബോസ് വീട്ടില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞദിവസം നടന്നൊരു സംഭവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം മീറ്റിംഗിനിടെ ഫിറോസ് സംസാരിക്കുമ്പോള്‍ സജ്‌ന ഇടയില്‍ കയറി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫിറോസ് കൈയ്യില്‍ അടിച്ചിരുന്നു. ഇത് സായ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്നെ തല്ലാന്‍ ഇക്കയ്ക്ക് അവകാശമുണ്ടെന്നും സായ് ഇടപേടണ്ടെന്നുമായിരുന്നു സജ്‌നയുടെ പ്രതികരണം.

നിലവാരമുള്ള സംവാദങ്ങള്‍

ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കിടിലം ഫിറോസിന്റെ നേതൃത്വത്തില്‍ മറ്റ് താരങ്ങളാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ഇപ്പോഴാണ് സത്യത്തില്‍ നിലവാരമുള്ള സംവാദങ്ങള്‍ ആരംഭിച്ചതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. മറ്റേത് പഞ്ചസാര മോഷ്ടിച്ചു തേയില മാറ്റി ആപ്പിള്‍ മുറിച്ചത് ശരിയായില്ലെന്നൊക്കെയുളള സംഗതിയായിരുന്നുവെന്നും കിടിലം പറഞ്ഞു. റിതു, സന്ധ്യ, സായ് എന്നിവരായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്.

വേണമെങ്കില്‍ ജീവിതം എടുത്തിടാം

തുടര്‍ന്ന് സജ്‌ന ഫിറോസ് വിഷയത്തിലേക്ക് ചര്‍ച്ച എത്തുന്നു. ആ മറ്റേ വിഷയം ആണോ, സന്ധ്യ ചേച്ചി എന്നോട് പറഞ്ഞത്? അത് വച്ച് വേണമെങ്കില്‍ ജീവിതം എടുത്തിടാം. പക്ഷെ നമ്മള്‍ അതിനുള്ള മര്യാദ കാണിക്കുന്നത് കൊണ്ടാണെന്ന് സായ് പറയുന്നു. അവര്‍ തമ്മില്‍ വഴക്കാണെന്ന് കിടിലം ഫിറോസ് പറയുന്നു. എന്നാല്‍ അവര്‍ തമ്മില്‍ വഴക്കല്ലെന്നും സജ്‌നയുടെ നിലപാട് അതാണെന്നും സന്ധ്യ തിരുത്തുന്നു. ആദ്യത്തെ ആള് അടിച്ചു എന്ന് ഇവിടെ നിന്നാണ് പറഞ്ഞത്. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നും സന്ധ്യ പറയുന്നു.

എങ്ങനെ ചിരിച്ചു കൊണ്ടിരിക്കും

സജ്‌നയുടെ ആദ്യ വിവാഹത്തെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടാകുമെന്നും ഓരോരുത്തരുടെ ജീവിതം ജനം അന്വേഷിക്കുമല്ലോയെന്നും കിടിലം ഫിറോസ് പറഞ്ഞു. അവനത് പറഞ്ഞപ്പോള്‍ താന്‍ അതുകൊണ്ടാണ് മറുപടി കൊടുക്കാത്തതെന്നും കിടിലം പറഞ്ഞു. ഒരു അബ്യൂസ് അനുഭവിച്ച സ്ത്രീ, ഫിസിക്കലി അനുഭവിച്ച സ്ത്രീ അബ്യൂസ് അല്ലെങ്കിലും ഉപദ്രവിച്ചു കൊണ്ടിരിക്കുമ്പോള്‍ തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ സൈഡില്‍ എങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമെന്ന് സന്ധ്യ ചോദിക്കുന്നു. സജ്‌നയ്ക്ക് അങ്ങനെ ഒരു നിലവാരമില്ലെന്നായിരുന്നു അതിന് സായ് നല്‍കിയ മറുപടി.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
സജ്‌നയെ ചേര്‍ത്തു പിടിച്ച് പൊളി ഫിറോസ്

ഈ വിഷയുമായി ബന്ധപ്പെട്ട് സായ് വിഷ്ണുവും പൊളി ഫിറോസും തമ്മില്‍ ശക്തമായ വാക് പോര് നടന്നിരുന്നു. എന്നാല്‍ താന്‍ സജ്‌നയെ തല്ലിയിട്ടില്ലെന്നാണ് പൊളി ഫിറോസ് പറഞ്ഞത്. ഇക്ക തന്നെ തല്ലിയിട്ടില്ലെന്നും അനാവശ്യമായി സായ് ഓരോ കാര്യങ്ങള്‍ കൊണ്ടു വരികയാണെന്നുമാണ് സജ്‌ന പറഞ്ഞത്. ഇതിന് പിന്നാലെ സജ്‌ന കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. പൊളി ഫിറോസ് സജ്‌നയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ഇതേ വിഷയത്തില്‍ സജ്‌ന സന്ധ്യയുമായും തര്‍ക്കിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X