For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ വിചാരിച്ചത് പോലെയല്ല, ഭയങ്കര ചതിയനാണ്; അനൂപിനെ കുറിച്ച് കിടിലം ഫിറോസ്

  |

  സീതാ കല്യാണത്തിലെ കല്യാണായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് കൃഷ്ണന്‍. ബിഗ് ബോസിലെത്തിയപ്പോഴും ഈ പിന്തുണ അനൂപിന് നിലനിര്‍ത്താനായി. എവിക്ഷനേയും അതിജീവിക്കാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്. അതേസമയം ബിഗ് ബോസ് വീട്ടില്‍ അനൂപിന്റെ നിലപാട് മാറ്റങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

  ട്രെഡിഷണല്‍ ലുക്കിലും ഹിന ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളിതാ

  മുമ്പൊരിക്കല്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മണിക്കുട്ടനെ പുറത്താക്കാന്‍ റംസാനൊപ്പം നിന്നതായിരുന്നു അനൂപിനെതിരെ ആദ്യം വിമര്‍ശനം ഉയരാന്‍ കാരണമായത്. പിന്നീട് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമായി അനൂപ് അടുക്കുന്നത് മണിക്കുട്ടനടക്കം ചൂണ്ടിക്കാണിച്ചു. ഇതിനിടെ ഭാഗ്യലക്ഷ്മിയില്‍ നിന്നുമുണ്ടായ അവഹേളനത്തെ കുറിച്ച് അനൂപ് തുറന്നു പറഞ്ഞിരുന്നു.

  പോയ വാരത്തിലെ സംഭവങ്ങള്‍ കാണിക്കുന്നതിനിടെയായിരുന്നു ഭാഗ്യലക്ഷ്മിയില്‍ നിന്നും തനിക്കുണ്ടായ അപമാനത്തെ കുറിച്ചുള്ള അനൂപിന്റെ പ്രതികരണം മറ്റുള്ളവര്‍ കണ്ടത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അനൂപിനെതിരെ തിരിഞ്ഞിരിക്കുകയാണ് കിടിലം ഫിറോസ്. അനൂപ് ചതിയനാണെന്നാണ് കിടിലം ഫിറോസ് പറയുന്നത്. സന്ധ്യയോടും സൂര്യയോടുമാണ് കിടിലം തന്റെ അഭിപ്രായം പറഞ്ഞത്.

  അനൂപിനെ നമ്മള്‍ കരുതിയത് പോലെയല്ല. അനൂപൊരു പ്രോമിനന്റ് ഫിഗറാണ്. ഭയങ്കര ചതിയനാണ്. ആ രണ്ട് സംഭവങ്ങളും എടുത്ത് കാണിച്ചല്ലോ. എന്ത് തമാശയായിട്ടാണ് ചേച്ചി അവനോട് പറഞ്ഞത്. അതിനെ ഇവിടെ വന്നിട്ട് എന്നെ അവഹേളിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. അവഹേളനം എന്ന വാക്കിന് വേറൊരു അര്‍ത്ഥമുണ്ട് എന്നാണ് കിടിലം ഫിറോസ് പറയുന്നത്. അനൂപിന് നല്ല പിന്തുണയുണ്ട്. നമ്മളാരും പ്രതീക്ഷിക്കാതെ ചിലപ്പോള്‍ അനൂപായിരിക്കും കേറി നില്‍ക്കുന്നതെന്ന് സൂര്യയും പറഞ്ഞു.

  അത് ഇമോഷണല്‍ ഡ്രാമ കളിച്ച് നേടിയതാണെന്നായിരുന്നു കിടിലം ഫിറോസിന്റെ മറുപടി. എന്‌റെ വില്ലന്‍ ചുവ വരുന്നാനുള്ള ഒരു കാരണം ഭാഗ്യേച്ചീടെ റൗണ്ടാണ്. മറ്റൊരു കാരണം അനൂപിനെതിരെ നില്‍ക്കുന്നതു കൊണ്ടാണ്. കഴിഞ്ഞൊരു മൂന്നാഴ്ചയായി ഞാന്‍ പൂര്‍ണമായും അനൂപിന് എതിരെയാണ്. അനൂപ് കളിച്ചു കൊണ്ടിരിക്കുന്നത് ഇമോഷണല്‍ ഡ്രാമയാണ് അതെനിക്ക് ഏത് പ്ലാറ്റ്‌ഫോമിലും തുറന്നു പറയാന്‍ യാതൊരു മടിയുമില്ലെന്നും കിടിലം ഫിറോസ് വ്യക്തമാക്കി.

  അതേസമയം ബിഗ് ബോസ് വീട് കൂടുതല്‍ രസകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 50 ദിവസങ്ങള്‍ പിന്നിട്ടതോടെ ബിഗ് ബോസ് വീട്ടിലെ പല ഗ്രൂപ്പ് സമവാക്യങ്ങളും മാറി മറിഞ്ഞിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പോലും പരസ്പരം പരസ്യമായി തന്നെ രംഗത്ത് എത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ എതിര്‍ ഭാഗങ്ങളിലുണ്ടായിരുന്നവര്‍ ഒരുമിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയാണ്.

  Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

  ഇതിനിടെ കഴിഞ്ഞ ദിവസം ഈ ആഴ്ചയിലേക്കുള്ള നോമിനേഷന്‍ പ്രക്രിയയും നടന്നു. എന്നാല്‍ ആരൊക്കെയാണ് പട്ടികയിലുള്ളതെന്ന് ബിഗ് ബോസ് താരങ്ങളോട് പറഞ്ഞിട്ടില്ല. അതൊരു സര്‍പ്രൈസ് ആയിരിക്കട്ടെ എന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. ഫിറോസ് സജ്‌ന, സായ് വിഷ്ണു, റിതു മന്ത്ര, സന്ധ്യ മനോജ് എന്നിവരാണ് ഈ ആഴ്ച എവിക്ഷനെ നേരിടുന്നത്. നേരത്തെ പുറത്തായ രമ്യയുടെ തിരിച്ചുവരവിനും കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

  English summary
  Bigg Boss Malayalam Season 3 Kidilam Firoz Says Anoop Is A Traitor, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X