ഡിംപലിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചത്, ടെന്‍ഷനില്ലെന്ന് കിടിലം ഫിറോസ്; തിരിച്ചുവരവില്‍ ഇളകി ബിഗ് ബോസ് വീട്
കാത്തിരിപ്പിനൊടുവില്‍ ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ഡിംപലിന്റെ തിരിച്ചുവരവിന് ആരാധകര്‍ നോക്കിക്കണ്ടത്. മത്സരാര്‍ത്ഥികളും കെട്ടിപ്പിടിച്ചാണ് ഡിംപലിനെ സ്വീകരിച്ചത്. ഡിംപലിന്റെ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മണിക്കുട്ടനായിരുന്നു. വൈകാരികമായിട്ടായിരുന്നു മണിക്കുട്ടന്‍ സംസാരിച്ചത്.
ഡിംപലിനെ തിരികെ കൊണ്ടു വന്നതിലുള്ള സന്തോഷം മണിക്കുട്ടന്‍ ബിഗ് ബോസിനോട് അറിയിക്കുകയും ചെയ്തു. ഇരുവരും കെട്ടിപിടിക്കുകയും കൈകള്‍ കോര്‍ത്തുപിടിച്ചിരുന്ന് സംസാരിക്കുകയും ചെയ്തിരുന്നു. മനോഹരമായ കാഴ്ചയായിരുന്നു അത്. രണ്ടുപേരും പരസ്പരം മനസ് തുറന്ന് സംസാരിക്കുന്നതും കണ്ടു. അതേസമയം ഡിംപലിന്റെ തിരിച്ചുവരവ് മറ്റുള്ളവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ഡിംപലിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള മറ്റ് താരങ്ങളുടെ ചര്‍ച്ചകളും ശ്രദ്ധേയമായിരുന്നു. ഡിംപലിന്റെ തിരിച്ചുവരവ് താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു കിടിലം ഫിറോസ് പറഞ്ഞത്. താനിത് പ്രതീക്ഷിച്ചിരുന്നു. അതേസമയം ഡിംപലിന്റെ മുന്നോട്ടുള്ള യാത്ര പ്രേക്ഷകരാണ് നിശ്ചയിക്കുന്നതെന്നും ഡിംപല്‍ തിരികെ വന്നതില്‍ തനിക്ക് യാതൊരു സങ്കടമില്ലെന്നും ഫൈനില്‍ ഫൈവിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു.
ഡിംപലിന്റെ തിരിച്ചുവരിവനെ കുറിച്ച് രസകരമായൊരു പ്രതികരണം നടത്തിയ മറ്റൊരാള്‍ സൂര്യയായിരുന്നു. ഡിംപല്‍ വന്നതില്‍ തനിക്ക് സന്തോഷവുമില്ല സങ്കടവുമില്ല സാധാരണ പോലെയാണെന്നായിരുന്നു സൂര്യ പറഞ്ഞത്. അതേസമയം ഡിംപലിന്റെ തിരിച്ചുവരവോടെ സൂര്യ പേടിച്ചിട്ടുണ്ടെന്നാണ് സായിയും രമ്യയും പരസ്പരം ചര്‍ച്ച ചെയ്തത്. സൂര്യ ആകെ അസ്വസ്ഥയാണെന്നും തന്റെ പുറത്തെ ഇമേജ് അറിഞ്ഞിട്ടാകുമോ ഡിംപല്‍ വന്നതെന്ന് സൂര്യ ചോദിച്ചതായും രമ്യ പറഞ്ഞു.
അഴകളവുകളില്‍ ഫുള്‍ മാര്‍ക്ക്; ഗ്ലാമര്‍ ചിത്രങ്ങളുമായി സാക്ഷി അഗര്‍വാള്‍
Recommended Video
ഡിംപലിന്റെ തിരിച്ചുവരവ് നന്നായെന്നാണ് സായിയും രമ്യയും പറയുന്നത്. എന്നാല്‍ ഡിംപല്‍ തിരികെ വന്നതോടെ അനൂപ് എവിടെ നിക്കണമെന്ന് അറിയാത്ത അവസ്ഥയിലായെന്നും ഇഞ്ചികടിച്ച അവസ്ഥയിലാണെന്നും കിടിലം ഫിറോസ് അഭിപ്രായപ്പെട്ടു. തിരികെ വന്ന ഡിംപല്‍ രമ്യ, അനൂപ്, മണിക്കുട്ടന്‍, സായ് വിഷ്ണു എന്നിവരോടൊപ്പമിരുന്ന് സംസാരിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.


Click it and Unblock the Notifications