'ഈ ഷോയുടെ പുറത്ത് നിനക്ക് നല്ല പേരാണ്'; നോബിയോട് കിടിലം ഫിറോസ്
രസകരമായ മുഹൂര്‍ത്തങ്ങളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 3 മുന്നേറുകയാണ്. നാല് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ക്കും ഒരു എലിമിനേഷനുമാണ് ഇതിനോടകം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മിഷേല്‍, ഫിറോസ്-സജ്‌ന ദമ്പതികള്‍ എന്നിവരായിരുന്നു വെല്‍ഡ് കാര്‍ഡിലൂടെ ആദ്യമെത്തിയത്. പിന്നാലെ രമ്യ പണിക്കര്‍, എയ്ഞ്ചല്‍ തോമസ് എന്നിവര്‍ കൂടിയെത്തി. ഇതിനിടെ ആദ്യത്തെ എലിമിനേഷനിലൂടെ ലക്ഷ്മി ജയന്‍ പുറത്താകുകയും ചെയ്തു.
പുതിയ ആളുകളുടെ വരവോടെ ബിഗ് ബോസ് വീടിലെ അന്തരീക്ഷമാകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്. പുതിയ സമവാക്യങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും വരും നാളുകള്‍ക്ക് സാക്ഷ്യം വഹിക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പുതിയ ആളുകളുടെ വരവോടെ ആദ്യം തന്നെ വീട്ടിലെത്തിയവരുടെ പെരുമാറ്റത്തിലും സമീപനങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്നതും സത്യമാണ്.

ഇപ്പോഴിതാ ബിഗ് ബോസിലെ ശക്തമായ രണ്ട് മത്സരാര്‍ത്ഥികളായ നോബിയും കിടിലം ഫിറോസും തമ്മിലുള്ള സംസാരം ചര്‍ച്ചയാവുകയാണ്. നോബിയെ കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ അറിയിക്കുകയാണ് ഫിറോസ്. പുറത്ത് നല്ലൊരു പേരുള്ളയാളാണ് നീയെന്നായിരുന്നു നോബിയെ കുറിച്ച് ഫിറോസ് പറഞ്ഞത്. ബിഗ് ബോസിലെ അകത്തേയും പുറത്തേയും ജനപ്രീയരില്‍ ഒരാളാണ് നോബിയെന്നത് വസ്തുതയാണ്.
നോബി നല്ലൊരു മനുഷ്യനാണെന്നും ഫിറോസ് പറയുന്നുണ്ട്. അതേസമയം മണിക്കുട്ടന്‍, അനൂപ് എന്നിവരെ കുറിച്ചും ഫിറോസ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ക്കും പുറത്ത് നല്ല പേരുണ്ടാകണമെന്നും പുതുതായി വന്നവരുടെ ശരീരഭാഷ കാണിക്കുന്നത് അതാണെന്നും ഫിറോസ് പറയുന്നു. അതേസമയം അത് തീര്‍ത്തും സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും ഫിറോസ് പറയുന്നുണ്ട്.
ടെലിവിഷനിലെ മിന്നും താരം സുര്‍ഭി ജ്യോതി; സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട്
കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഒരു മത്സരാര്‍ഥി പുറത്തായിരുന്നു. സായി വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, ലക്ഷ്മി, റിതു മന്ത്ര, സന്ധ്യ മനോജ്, എന്നിങ്ങനെ എട്ട് പേരാണ് ആദ്യഘട്ട എലിമിനേഷനില്‍ വന്നത്. എട്ട് പേരില്‍ ആറ് പേരും സേഫ് ആണെന്ന് പറഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മിയും ലക്ഷ്മിയും മാത്രമാണ് അവശേഷിച്ച രണ്ട് പേര്‍.
Recommended Video
എന്ത് തോന്നുവെന്ന ചോദ്യത്തിന് താനാവും പുറത്ത് പോവുക എന്നാണ് രണ്ട് പേരും പറഞ്ഞത്. ഓരോരുത്തരോടും പുറത്ത് പോകുന്നതിനെ കുറിച്ച് ചോദിച്ച മോഹന്‍ലാല്‍ ഏറ്റവുമൊടുവിലാണ് ലക്ഷ്മിയിലേക്ക് എത്തിയത്. ഏഴ് പേരും പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് സേഫ് ആയപ്പോള്‍ ലക്ഷ്മി ജയനാണ് പുറത്തേക്കുള്ള വഴി തുറന്നത്. അതേസമയം താനായിരിക്കാം പുറത്താവുക എന്ന് തന്റെ മനസ് പറഞ്ഞിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. നിറകണ്ണുകളോടെയായിരുന്നു ലക്ഷ്മിയെ മറ്റുള്ളവര്‍ യാത്രയാക്കിയത്.


Click it and Unblock the Notifications