ബിഗ് ബോസ് നേരിട്ട് വന്ന് കൈയ്യും കാലും പിടിച്ച് കേറ്റട്ടെ, പുറത്താക്കിയാലും വേണ്ടില്ല: തീര്‍ത്തു പറഞ്ഞ് ഭാനു

സംഭവബഹുലമായൊരു വീക്കിലി ടാസ്‌ക് കൂടെ അവസാനിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍. പിന്നാലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള നോമിനേഷനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. റിതു മന്ത്ര, മണിക്കുട്ടന്‍, കിടിലം ഫിറോസ് എന്നിവരാണ് പുതിയ ക്യാപ്റ്റനാകാന്‍ മത്സരിക്കുന്നത്. ഇതില്‍ മണിക്കുട്ടന്‍ മാത്രമാണ് മുമ്പ് ക്യാപ്റ്റനായിട്ടുള്ളത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ കരുത്തയായ മത്സരാര്‍ത്ഥികളിലൊരാളാണ് മജിസിയ ഭാനു. കൃത്യമായ പ്ലാനോടു കൂടിയാണ് ബിഗ് ബോസ് വീട്ടില്‍ ഭാനു മുന്നോട്ട് പോകുന്നത്. നിലപാടുകള്‍ തുറന്നു പറയുകയും ചെയ്യുന്നുണ്ട് ഭാനു. അതേസമയം ഭാനുവിന്റെ സുഹൃത്തായ അനൂപ് ഭാനുവിനെതിരെ തിരിഞ്ഞത് ചര്‍ച്ചയായിരുന്നു. ഈ ആഴ്ച എലിമിനേഷനെ നേരിടുന്നവരില്‍ ഒരാളുമാണ് ഭാനു.

majiziya bhanu

ഡിംപലുമായുള്ള ഭാനുവിന്റെ സൗഹൃദവും വീട്ടിന് അകത്തും പുറത്തും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഭാവിയില്‍ ഗെയിമിന് വേണ്ടി ഭാനു ഡിംപലിനെ തള്ളിപ്പറയാനുള്ള സാധ്യതയുണ്ടെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. ഇതിനിടെ കഴിഞ്ഞ ദിവസം ഭാനു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഈ ആഴ്ച ജയിലിലേക്ക് പോകേണ്ടി വന്നാലുണ്ടാകുന്ന സംഭവങ്ങളെ കറിച്ചായിരുന്നു ഭാനു മനസ് തുറന്നത്.

തന്നെ ഏല്‍പ്പിക്കുന്ന ജോലികള്‍ ആത്മാര്‍ത്ഥമായി തന്നെ ചെയ്യാറുണ്ട്. നായ നയിക്കും പോലെ നയിക്കുന്നുണ്ടെന്നാണ് ഭാനു പറയുന്നത്. ടാസ്‌ക്കിലും തന്നാലാകും വിധം ചെയ്യുന്നുണ്ട്. താനൊരു നടിയൊന്നുമല്ല, ഡാന്‍സ് ചെയ്യാനായി പഠിച്ചിരിക്കുകയായിരുന്നു എന്നാല്‍ പാട്ട് മാറ്റിയെന്നും ഭാനു പറയുന്നു. എന്നിട്ടും ആകുന്നത് പോലെ നന്നായി ചെയ്തുവെന്നാണ് ഭാനു പറയുന്നത്.

അള്‍ട്രാ ഗ്ലാമറസായി പായല്‍ രജ്പുത്; ഹോട്ട് ചിത്രങ്ങള്‍

മിക്കവരും ജോലി ചെയ്യുന്നത് കാട്ടിക്കൂട്ടലാണെന്നാണ് ഭാനു പറയുന്നത്. ഒരു സ്ഥലത്ത് പോയിരുന്ന് കഥ പറയണം എന്നേയുള്ളൂവെന്നും ഭാനു പറയുന്നു. നാളെ തന്നെ ജയിലിലേക്ക് അയക്കുകയാണെങ്കില്‍ താന്‍ പറ്റില്ലെന്ന് പറയുമെന്നും അല്ലെങ്കില്‍ ബിഗ് ബോസ് നേരിട്ട് വന്ന് കൈയ്യും കാലും പിടിച്ചു കയറ്റണമെന്നും ഭാനു പറയുന്നു. ഉറപ്പായും ജയിലില്‍ കേറില്ലെന്നാണ് ഭാനു പറയുന്നത്.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

ചെയ്യാത്ത തെറ്റിന് താന്‍ ജയിലില്‍ പോകില്ലെന്നാണ് ഭാനു പറയുന്നത്. ഇതിന്റെ പേരില്‍ പുറത്താകേണ്ടി വന്നലാും താന്‍ പോകില്ലെന്നാണ് ഭാനു പറയുന്നത്. ഡിംപല്‍, അഡോണി എന്നിവരോടായിരുന്നു ഭാനു മനസ് തുറന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിംപലും ഭാനുമായി അഡോണി അടുക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും ഇത് ചര്‍ച്ച ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X