തയ്യാറെടുപ്പ് കൂടിപ്പോയത് കൊണ്ട് മൂപ്പരുടെ കൈയ്യില്‍ നിന്നും പോയി; ഫിറോസിനെ കുറിച്ച് മജിസിയ!

കാത്തിരിപ്പുകള്‍ക്ക് ശേഷം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ അങ്ങനെ ആദ്യ വാരത്തിന്റെ അവസാനത്തിലേക്ക് കടക്കുകയാണ്. മത്സരാര്‍ത്ഥികളെല്ലാം പരസ്പരം അടുത്ത് അറിഞ്ഞു വരുന്നുവേയുള്ളൂ. എങ്കിലും പലരും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ബാക്കിയുള്ളവരും പതിയെ മത്സരത്തിന്റെ ട്രാക്കിലേക്ക് എത്തുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസിലേക്ക് ഇത്തവണ വന്നവരില്‍ സുപരിചതരായവരും പുതുമുഖങ്ങളും ഉണ്ടായിരുന്നു.

കേരളത്തനിമയില്‍ ഗ്ലാമറസായി സണ്ണി; വൈറല്‍ ചിത്രങ്ങളിതാ

അങ്ങനെ ബിഗ് ബോസിലേക്ക് വന്ന സുപരിചിതമായൊരു മുഖമായിരുന്നു ആര്‍ജെയും നടനുമായ കിടിലം ഫിറോസിന്റേത്. അതുകൊണ്ട തന്നെ ഫിറോസിന് ഇതിനോടകം തന്നെ ധാരാളം പേരുടെ പിന്തുണ നേടാനും സഹമത്സരാര്‍ത്ഥികളുമായി അടുക്കാനും സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ തന്റെ ഗെയിമുകള്‍ ഫിറോസ് ആരംഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

വല്യേട്ടനായി മാറി

ബിഗ് ബോസിലെ മറ്റ് താരങ്ങള്‍ക്ക് ഉപദേശം നല്‍കിയും മറ്റും വല്യേട്ടനായി മാറിയിട്ടുണ്ട് ഫിറോസ് എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഈ ഇമേജ് ഫിറോസിന് ഗുണവും ദോഷവുമാകുമെന്നും ചിലര്‍ പറയുന്നു. അതേസമയം ഫിറോസിനെ കുറിച്ചുള്ള രണ്ടു പേരുടെ സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ മജിസിയയും അനൂപും നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഫിറോസിനെ കുറിച്ച്

ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയിലാണ് അനൂപും മജിസിയയും ഫിറോസിനെ കുറിച്ച് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സായിയും ഫിറോസും തമ്മില്‍ നടന്ന സംസാരത്തെ കുറിച്ചും സായിയെ കുറിച്ച് ഫിറോസ് പറഞ്ഞതിനെ കുറിച്ചുമാണ് ഇരുവരും പറയുന്നത്. രസകരമായ നിരീക്ഷണങ്ങളാണ് ഇരുവരും ഫിറോസിനെ കുറിച്ച് നടത്തുന്നത്.

അങ്ങനെ പറയരുതായിരുന്നു

നമ്മുടെ ലൈഫ് സ്‌റ്റോറി പറയുമ്പോള്‍ മറ്റൊരാളെ അതിലേക്ക് ഉള്‍പ്പെടുത്തരുതെന്നാണ് മജിസിയ പറയുന്നത്. നമ്മളെത്ര പേര്‍ കഥകള്‍ പറഞ്ഞു. എല്ലാവരുടേയും കഥകള്‍ ബന്ധപ്പെട്ട് കിടക്കുന്നതല്ലേയെന്ന് മജിസിയ അനൂപിനോട് ചോദിക്കുന്നു. അത് അംഗീകരിച്ചു കൊണ്ട് അനൂപ് അത് ശരിയാണെന്നും അതിനകത്ത് വച്ച് സംസാരിക്കരുതായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു.

പണിയെടുക്കാത്തവനായിരുന്നുവെങ്കില്‍ സാരമില്ല. ഇത് അവന്‍ പണിയെടുക്കുന്നവനാണ്. അവന്റെ അമ്മയ്ക്ക് സുഖമില്ല. അവന്‍ തന്നെയാണ് ജോലിക്ക് പോയി നോക്കുന്നതെന്നും മജിസിയ പറയുന്നു. ഒരാളുടെ മുഖത്ത് നോക്കി അങ്ങനെ പറയരുതായിരുന്നുവെന്ന് അനൂപും പറയുന്നു. താന്‍ ശ്രദ്ധിച്ച ഫിറോസിന്റെ മറ്റൊരു പ്രസ്താവനയെ കുറിച്ചും അനൂപ് സൂചിപ്പിക്കുന്നുണ്ട്.

മജിസിയ നല്‍കിയ മറുപടി

മറ്റുള്ളവരുടെ ഫീലിങ്‌സൊന്നും ഇമോഷണലായി തനിക്ക് തോന്നുന്നില്ലെന്നും എനിക്ക് കരഞ്ഞ് പറയാന്‍ അറിയില്ലെന്നും ഫിറോസ് പറഞ്ഞതിനെ കുറിച്ചായിരുന്നു അനൂപ് പറഞ്ഞത്. അതൊന്നും മാര്‍ക്കറ്റ് ചെയ്യാന്‍ അറിയില്ലെന്ന് പറഞ്ഞതിലൂടെ മറ്റുള്ളവര്‍ മാര്‍ക്കറ്റ് ചെയ്യുകയാണെന്നല്ലേ ഫിറോസ് ഉദ്ദേശിച്ചതെന്നും അനൂപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് മജിസിയ നല്‍കിയ മറുപടി ഫിറോസ് പ്രിപയര്‍ ചെയ്ത് ചെയ്ത മൂപ്പരുടെ കൈയ്യില്‍ നിന്നും പോയതാണെന്നായിരുന്നു. ഫിറോസ് പറയുന്നതില്‍ കുറേയൊക്കെ ശരിയാണെങ്കിലും അതൊന്നും ഫിറോസ് പ്രാവര്‍ത്തികമാക്കുന്നില്ലെന്നും അനൂപ് പറഞ്ഞു. മജിസിയയും ഇത് അംഗീകരിക്കുന്നുണ്ട്.

Recommended Video

ആരുമറിയാത്ത ബാല്യകാല കഥ വെളിപ്പെടുത്തി ഭാഗ്യലക്ഷമി
നൂറ് ശതമാനം ശരി

ഇരുവരുടേയേും നിരീക്ഷണങ്ങളെ അംഗീകരിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളിലെത്തിയിരിക്കുന്നത്. ഫിറോസ് ഫെയ്ക്ക് ആണെന്നും സായിയുടെ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചതാണെന്നുമാണ് ചിലരുടെ കമന്റ്. സായ് നല്‍കിയ മറുപടി ശരിയായിരുന്നുവെന്നാണ് മറ്റു ചിലരുടെ കമന്റ്. മജിസിയ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഫിറോസിന് മാര്‍ക്കറ്റിനെ കുറിച്ചും പ്രൊമോയെ കുറിച്ചുമാണ് ടെന്‍ഷനെന്നാണ് മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X