For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യ ഒരു പാവം കുട്ടി, അവളോട് ഈ ചെയ്യുന്നത് വളരെ മോശം, ദ്രോഹിക്കരുത്: ഭാനു പറയുന്നു

  |

  ബിഗ് ബോസ് മലയാലം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു മജിസിയ ഭാനു. എന്നാല്‍ പകുതിയ്ക്ക് വച്ച് മജിസിയ പുറത്താവുകയായിരുന്നു. പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായ മജിസിയ ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളിലൂടേയും നിലപാടുകളിലൂടേയുമാണ് ബിഗ് ബോസ് വീട്ടില്‍ ശ്രദ്ധ നേടിയത്. ബിഗ് ബോസിന് പുറത്ത് വന്ന ഭാനു സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ഭാനു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മജിസിയയുടെ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍

  സൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് മജിസിയ ലൈവിലൂടെ പ്രതികരിച്ചത്. ആര്‍മിയുണ്ടാക്കി ഒരാളെ ദ്രോഹിക്കുന്നത് മോശമാണെന്ന് മജിസിയ പറയുന്നു. എന്നാല്‍ താന്‍ ഇതിലൊന്നും കുലുങ്ങില്ലെന്നും തന്റെ കുടുംബവും കുലുങ്ങില്ലെന്നും മജിസിയ പറയുന്നു. തന്റെ കോണ്‍ട്രാക്റ്റ് കഴിഞ്ഞ് താന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും മജിസിയ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

  താന്‍ ആരെ പിന്തുണയ്ക്കണം പിന്തുണയ്ക്കണ്ട എന്നതൊക്കെ തന്റെ തീരുമാനമാണെന്ന് ഭാനു പറയുന്നു. താനുമൊരു ഇന്ത്യാക്കാരിയാണെന്നും തനിക്കും അതിനുള്ള അവകാശമുണ്ടെന്നും ഭാനു ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ ഇഷ്ടമുള്ളയാളെ പിന്തുണച്ചോളൂ, ഞാന്‍ അത് നിര്‍ത്താന്‍ വരില്ല. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. ഡിംപല്‍, സായ്, മണിക്കുട്ടന്‍, അനൂപേട്ടന്‍, കിടിലം, റിതു, എല്ലാവരും നല്ല മത്സരാര്‍ത്ഥികള്‍ ആണെന്നും ഭാനു പറയുന്നു. സൂര്യക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരേയും ഭാനു തുറന്നടിച്ചു.

  സൂര്യ ഒരു പാവം കുട്ടിയാണ്. ഇതിനെ ഉപദ്രവിക്കാതെ വെറുതെ വിടൂ. ആര്‍മികള്‍ പിന്തുണയ്ക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളെ ഇല്ലാതാക്കാനുള്ളതാകരുതെന്നും ഭാനു പറയുന്നു. താന്‍ അനുഭവിക്കുന്നതിന്റെ അഞ്ചു ശതമാനം പോലും സൂര്യയ്ക്കില്ലെന്നും അത് പോലും അവള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്നും ആര്‍മിക്കാര്‍ സൂര്യയോട് ചെയ്യുന്നത് വളരെ മോശം കാര്യമാണെന്നും ഭാനു അഭിപ്രായപ്പെട്ടു. ഒരാള്‍ ഏത് അവസ്ഥയില്‍ എത്തുമ്പോഴാണ് അത്തരത്തിലുള്ളൊരു സ്‌റ്റോറി സ്റ്റാറ്റസ് ഇടുകയെന്ന് ആലോചിക്കണമെന്നും ഭാനു പറയുന്നു.


  നേരത്തെ ബിഗ് ബോസ് വീടിനുള്ളില്‍ ഡിംപലും മജിസിയ ഭാനുവും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഡിംപലിന്റെ പപ്പയുടെ മരണത്തിന് പിന്നാലെയുണ്ടായ സംഭവങ്ങള്‍ ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതായിരുന്നു. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാനുവിനെതിരെ രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ ഡിംപല്‍ ഇതുവരേയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

  Mani Kuttan response after Bigg Boss got postponed

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. ഇതിനായുള്ള വോട്ടിംഗ് നടന്നു വരികയാണ്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. പുറത്തു വരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍, ഡിംപല്‍, സായ് എന്നിവരാണ് മുന്നിലുള്ളത്.

  English summary
  Bigg Boss Malayalam Season 3 Majiziya Bhanu Comes In Support Of Soorya And Gives Reply, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X