ഇത്ര ആക്ടീവ് ആയിട്ടും എന്തുകൊണ്ട് പുറത്തായി? മോഹന്‍ലാലിന് ഭാനു നല്‍കിയ ഉത്തരം

സംഭവബഹുലമായൊരു ആഴ്ച കൂടി പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ഈ ആഴ്ചയും അവസാനിച്ചത് ഒരാളുടെ പുറത്താകലിലൂടെയായിരുന്നു. മജിസിയ ഭാനുവാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. ബിഗ് ബോസിലെ കരുത്തയായ മത്സരാര്‍ത്ഥിയായിരുന്നു മജിസിയ ഭാനു. പാത്തു പുറത്താകുമെന്ന് മത്സരാര്‍ത്ഥികളും പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വസ്തുത.

നാടന്‍ സുന്ദരിയായി അനു സിത്താര; എത് ലുക്കിലും പൊളിയെന്ന് ആരാധകർ

ഭാനുവിനൊപ്പം ഡിംപല്‍, സായ് വിഷ്ണു, സജ്‌ന ഫിറോസ്, സൂര്യ, അനൂപ് എന്നിവരായിരുന്നു എലിമിനേഷനെ നേരിടാനുണ്ടായിരുന്നത്. സൂര്യയായിരുന്നു ആദ്യം സേഫ് ആയത്. പിന്നാലെ അനൂപും സേഫ്. നേരത്തെ അനൂപ് പുറത്താക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സജ്‌ന ഫിറോസും സായ് വിഷ്ണുവും ഭാനുവും ഡിംപലുമായിരുന്നു അവസാനഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ ഡിംപലും ഭാനുവും മാത്രം ബാക്കിയായതോടെ ബിഗ് ബോസ് വീടാകെ അമ്പരന്നു.

ഉള്‍ക്കൊള്ളാനാകാതെ ഡിംപല്‍

വൈകാരികമായിരുന്നു ഭാനുവിന്റെ മടക്കയാത്ര. ആരാകും പുറത്താവുക എന്ന് പറയുന്നതിന് മുമ്പായി ഡിംപലിന്റേയും ഭാനുവിന്റേയും സൗഹൃദത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ കാണിച്ചിരുന്നു. തുടര്‍ന്നാണ് ഭാനുവാണ് പുറത്താക്കപ്പെടുന്നത് എന്ന് അറിയിക്കുന്നത്. ഭാനുവിന്റെ പുറത്താകല്‍ ഉള്‍ക്കൊള്ളാനാകാതെ ഡിംപല്‍ പൊട്ടിക്കരഞ്ഞു. ബിഗ് ബോസ് വീട്ടിലുള്ള എല്ലാവരുമായി നല്ല ബന്ധമുണ്ടായിരുന്നു ഭാനുവിന്. അതുകൊണ്ട് തന്നെ വൈകാരികമായിട്ടായിരുന്നു ഭാനുവിനെ അവര്‍ യാത്രയാക്കിയത്.

പ്രേക്ഷകരുടെ ഇഷ്ടം

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഭാനുവിന്റെ പുറത്താകല്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളും ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളുമായുള്ള അടുത്ത ബന്ധവുമാണ് ഭാനുവിനെ ജനപ്രീയയാക്കിയത്. പുറത്തു വന്ന ഭാനുവിനോട് പുറത്തായതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. എന്താണ് ഞാന്‍ പറയേണ്ടത് എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ഇന്‍ ആണെങ്കിലും ഔട്ട് ആണെങ്കിലും ഹാപ്പിയാണെന്നായിരുന്നു ഞാന്‍ പറഞ്ഞതും അത് ആവര്‍ത്തിക്കുകയാണെന്നും ഭാനു പറഞ്ഞു.

ഇത്രയും ദിവസം ഞാന്‍ ഞാനായിട്ടാണ് അവിടെ നിന്നത്. പച്ചയായ മനുഷ്യനായിരുന്നു. നല്ല രീതിയില്‍ കളിക്കാന്‍ പറ്റി. ബാക്കിയെല്ലാം പ്രേക്ഷകരുടെ തീരുമാനമാണ്. അതിനൊപ്പമാണ് ഞാനുമെന്ന് ഭാനു പറഞ്ഞു. എന്തുകൊണ്ടാണ് പുറത്താക്കപ്പെട്ടതെന്ന് തോന്നുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇത്രയും ആക്ടീവ് ആയിരുന്നില്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രേക്ഷകരുടെ ഇഷ്ടമല്ലേയെന്നായിരുന്നു ഭാനുവിന്റെ മറുപടി. അതില്‍ നമുക്ക് ചോദ്യം ചെയ്യാനില്ലെന്നും തന്റെ ഭാഗം ചെയ്തുവെന്നതില്‍ ഹാപ്പിയെന്നും ഭാനു പറഞ്ഞു.

പോസിറ്റീവ് ആണ്

ഷോയില്‍ നിന്നുമുണ്ടായ വെളിപാടുകളെ കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചു. പലകാര്യങ്ങളും വിലയിരുത്തി നോക്കാനും ചിന്തിക്കാനും പറ്റിയ നല്ലൊരു പ്ലാറ്റ്‌ഫോം ആയിരുന്നു ബിഗ് ബോസെന്നും ഷോയില്‍ നില്‍ക്കുമ്പോഴും പുറത്ത് വന്നപ്പോഴും താന്‍ പോസിറ്റീവ് ആണെന്നും വളരെ ഹാപ്പിയാണെന്നും ഭാനു പറഞ്ഞു. ഇത്രയും ദിവസം ഇവിടെ നില്‍ക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്നും ഭാനു പറഞ്ഞു.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എലമെന്റ്

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എലമെന്റ് വേറെന്തെങ്കിലും ആയിരിക്കും. ആ എലമെന്റ് എന്നില്‍ ഉണ്ടാകില്ല. പക്ഷെ ഞാന്‍ ഇങ്ങനെ തന്നെയാണ്. വീട്ടിലാണെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം ആണെങ്കിലും ഇവിടെയാണെങ്കിലും ഞാന്‍ അങ്ങനെ തന്നെയാണെന്നും ഇല്ലാത്ത എലമെന്റ് എന്നിലേക്ക് കൊണ്ടു വരിക എന്നത് സാധ്യമല്ലെന്നും ഭാനു പറഞ്ഞു. അതിനാല്‍ തനിക്ക് പോകാനുള്ള സമയമാണിതെന്നും ഭാനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X