ലക്ഷ്മിയ്ക്ക് പര്‍ദ ഇഷ്ടമായ് കൊണ്ട് ഇട്ടു, അതിന് ഞാന്‍ തട്ടം ഒഴിവാക്കണമോ? വിമര്‍ശനത്തോട് ഭാനു

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്ന മജിസിയ ഭാനു. എന്നാല്‍ ബിഗ് ബോസ് വീട്ടിലെ യാത്ര അവസാന ദിവസം വരെ കൊണ്ടു പോകാന്‍ മജിസിയയ്ക്ക് സാധിച്ചില്ല. പാതിവഴിയില്‍ പുറത്തായെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും താരം സജീവമാണ്. ബിഗ് ബോസ് വീടിനകത്ത് മജിസിയയും ഡിംപലും തമ്മിലുള്ള സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുറത്ത് വന്ന ശേഷം ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തില്‍ വിള്ളല്‍ വീഴുന്നതാണ് കണ്ടത്.

ബിക്കിനിയണിഞ്ഞ് പ്രിയങ്ക ചോപ്ര ബീച്ചില്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

ഈയ്യടുത്ത് മജിസിയയും മറ്റൊരു ബിഗ് ബോസ് താരമായ ലക്ഷ്മി ജയനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. മജിസിയയെ കാണാനായി ലക്ഷ്മി എത്തിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വിശേഷങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

പര്‍ദ്ദ ധരിച്ച്

തന്റെ ഒപ്പം പര്‍ദ്ദ ധരിച്ച് നടക്കുന്ന ലക്ഷ്മിയുടെ വീഡിയോയായിരുന്നു ഭാനു പങ്കുവച്ചത്. മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ വീഡിയോ കണ്ടതും ചിലരുടെ മനസില്‍ വര്‍ഗ്ഗീയത ഉണര്‍ന്നു. ഇതോടെ താരങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം ചിലര്‍ രംഗത്ത് എത്തി. എന്നാല്‍ ജീവിതത്തില്‍ വെല്ലുവിളികളേയും സ്റ്റീരിയോടൈപ്പുകളേയും നേരിട്ടിട്ടുള്ള മജിസിയ വിമര്‍ശകരേയും ധീരമായാണ് നേരിട്ടത്.

തട്ടം ഒഴിവാക്കണമോ

ഒരു സാരി അല്ലെങ്കില്‍ ഏതെങ്കിലും വസ്ത്രം, തട്ടം ഇടാതെ ധരിച്ചു കൊണ്ടുള്ള ഫോട്ടോ പങ്കിടാമോ എന്നായിരുന്നു ഒരാളുടെ കമന്റ്. ആ വാക്കുകള്‍ക്ക് പിന്നിലെ ഉദ്ദേശം മനസിലാക്കിയ ഭാനു ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. ലക്ഷ്മിയ്ക്ക് പര്‍ദ്ദ ഇഷ്ടമാണ്. അതുകൊണ്ട് ഇട്ടു. അതുകൊണ്ട് ഞാന്‍ തട്ടം ഒഴിവാക്കണമോ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ മജിസിയയുടെ മറുപടിയ്ക്ക് പിന്തുണയുമായി ധാരാളം പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്.

ഗ്രാന്റ് ഫിനാലെ

അതേസമയം മറ്റൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഗ്രാന്റ് ഫിനാലെ ഉടനെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിനാറാം തിയ്യതിയായിരിക്കും ഫിനാലെയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചെന്നൈയില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നും ഇതിനായി താരങ്ങള്‍ ചെന്നൈയ്ക്ക് പുറപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായി ഷോ നിര്‍ത്തി വെക്കേണ്ടി വന്നതിനാല്‍ വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഇതിനായി വോട്ടിംഗ് നടത്തുകയായിരുന്നു. വോട്ടിംഗ് കഴിഞ്ഞുവെങ്കിലും മത്സരഫലം പുറത്ത് വിട്ടിട്ടില്ല.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
കാത്തിരിക്കുന്നു

ഞങ്ങള്‍ക്ക് പറയാനുള്ളത്

ഒരു വ്യക്തി എന്ത് ധരിക്കണമെന്നുള്ളത് ആ വ്യക്തിയുടെ തീരുമാനമാണ്. വ്യക്തിസ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ കടന്നു കയറുന്നത് തെറ്റായ പ്രവണതയാണ്. അതേസമയം തന്നെ എല്ലാവരേയും പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്നറിയാന്‍ ഞങ്ങളും കാത്തിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X