Just In
- 1 min ago
സെയ്ഫ് ഇല്ലാതെ ഉറങ്ങാറില്ല, കരീന കിടക്കയിലേയ്ക്ക് മറക്കാതെ കൊണ്ട് പോകുന്നത് ഇവ മൂന്നുമാണ്...
- 14 min ago
നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം; മകളുടെ ഓര്‍മ്മകളില്‍ കെഎസ് ചിത്ര
- 54 min ago
കൊറോണ കാരണം നിര്‍ത്തിവെക്കാം, അല്ലെങ്കില്‍ മണിക്കുട്ടന് ഫ്ളാറ്റ്, ബിഗ് ബോസിന് കുറിച്ച് പ്രവചിച്ച് ദയ അശ്വതി
- 1 hr ago
മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും മകൾ പിന്നാലെ നടക്കുന്നതില്‍ ദേഷ്യമുണ്ട്; സൂര്യയെ കുറിച്ച് മാതാപിതാക്കള്‍
Don't Miss!
- News
നവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനം
- Lifestyle
പ്രിയപ്പെട്ടവര്‍ക്ക് റംസാന് ആശംസകള്‍ കൈമാറാം
- Automobiles
വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ
- Sports
IPL 2021: ഡിസി x ആര്‍ആര്‍, പന്തിനെ വീഴ്ത്താന്‍ സഞ്ജുവും സംഘവും, ടോസ് ഉടന്‍
- Finance
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?
- Travel
അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'തേച്ചത് ഞാന്‍ തന്നെയായിരുന്നു'; ആദ്യ പ്രണയകഥ പറഞ്ഞ് മജിസിയ
പൊട്ടിത്തെറികള്‍ക്കും വഴക്കിനും മാത്രമായിരുന്നില്ല കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് മലയാളം സീസണ് 3 എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ത്ഥികളുടെ പ്രണയകഥകള്‍ കേള്‍ക്കാനും ബിഗ് ബോസ് അവസരം നല്കി. ബിഗ് ബോസ് നല്കിയ ടാസ്കിന്റെ ഭാഗമായാണ് ആദ്യ പ്രണയത്തെ കുറിച്ച് ഓരോരുത്തരായി മനസ് തുറന്നത്. മനോഹരമായ കഥകളായിരുന്നു താരങ്ങള്‍ പങ്കുവച്ചത്.
കറുപ്പണിഞ്ഞ് ഹോട്ട് ലുക്കില്‍ ലാറിസ ബൊനേസി
ബിഗ് ബോസിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായ മജിസി ഭാനുവിന്റെ കഥയും മനോഹരമായിരുന്നു. തന്റെ സ്കൂല് കാലഘട്ടത്തിലെ കഥയാണ് ഭാനു വെളിപ്പെടുത്തിയത്. താന്‍ ത്ന്നെയാണ് തന്റെ പ്രണയത്തെ നശിപ്പിച്ചതെന്നും തേച്ചത് ഞാനാണെന്നും മജിസിയ പറയുന്നു. മജിസിയുടെ നിഷ്കളങ്കവും മനോഹരവുമായ ആ പ്രണയകഥ അറിയാനായി തുടര്‍ന്ന് വായിക്കുക.

'ഞാനും ചെറുപ്പത്തില്‍ ഭയങ്കര ബോയിഷ് ആയിരുന്നു. ബോയിഷ് എന്നു പറഞ്ഞാല്‍ ചെക്കന്മാരെ പിടിച്ച് അടിക്കും കല്ലെടുത്ത് എറിഞ്ഞിട്ട് ഓടിപ്പോകും അങ്ങനൊയൊക്കെ ചെയ്യുമായിരുന്നു. പഠിച്ചതൊരു ഇസ്ലാമിക് സ്കൂളിലായിരുന്നു. ക്ലാസിലെ പെണ്കുട്ടികളൊക്കെ ഭയങ്കര നാണം കുണുങ്ങികളായിരുന്നു. പക്ഷെ ഞാന്‍ അങ്ങനെയായിരുന്നില്ല. ആണ്പിള്ളേര്ക്കെല്ലാം എന്നെ പേടിയായിരുന്നു. രണ്ട് തൊട്ട് പത്തു വരെ ഒരേ സ്കൂളിലായിരുന്നു' മജിസിയ പറയുന്നു.

ഞങ്ങളുടെ സ്കൂളിനൊരു പ്രത്യേകതയുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു. എങ്കിലും പത്താം ക്ലാസിലേക്ക് മലയാളം മീഡിയത്തില്‍ നിന്നും ചില കുട്ടികളെ പ്രിപ്പയര്‍ ചെയ്ത് ഞങ്ങളുടെ സ്കൂളിലേക്ക് കൊണ്ടു വരുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തടിച്ചിട്ടുള്ളൊരു പയ്യന് വന്നു. നൂലുണ്ട എന്നായിരുന്നു വിളിക്കുക.

അവന് എന്നെ കാണുമ്പോള്‍ ഹായ്, ബൈ ഒക്കെ പറയും. എന്നെ എപ്പോഴും നോക്കും. ജനലില്‍ കൂടെ കൈവിരലൊക്കെ ഇങ്ങനെ ഓടിക്കുമായിരുന്നു. എനിക്ക് നല്ല ദേഷ്യം വരുമായിരുന്നു. ഞാന്‍ പോടാ നൂലുണ്ടേ എന്ന് വിളിക്കുമായിരുന്നു. കല്ലെടുത്ത് എറിയുമായിരുന്നു. എന്നെ സംബന്ധിച്ച് അന്ന് ലവ് എന്താണെന്ന് അറിയില്ലായിരുന്നു. അതൊക്കെ സിനിമയിലും സീരിയലിലും പാട്ടിലുമൊക്കയേ കണ്ടിട്ടുള്ളൂ.

അന്ന് കുട്ടികളൊക്കെ പരസ്പരം ലെറ്ററൊക്കെ കൊടുക്കുമായിരുന്നു. എനിക്കത് ഭയങ്കര ഇറിറ്റേഷനായിരുന്നു. എന്റെ ഫ്രണ്ട്സ് ആയിരിക്കും ചിലപ്പോള്‍. പക്ഷെ ഞാനവരെ ചീറ്റ് ചെയ്ത് ടീച്ചറെ കൊണ്ട് പിടിപ്പിക്കുമായിരുന്നു. അങ്ങനെ അവരുടെ റിലേഷന്ഷിപ്പൊക്കെ ഞാന്‍ പൊളിക്കുമായിരുന്നു. അങ്ങനെയിരിക്കെ പാരന്റ്സ് മീറ്റിങ് വന്നു. എന്റെ പ്രണയം കുളമാക്കിയത് ഞാന്‍ തന്നെയായിരുന്നു. തേച്ചത് ഞാന്‍ തന്നെയായിരുന്നു.

ഉമ്മ മീറ്റിങ്ങിന് വന്നപ്പോള്‍ ഈ പയ്യന് എന്നെ നോക്കാറുണ്ട് എന്നെ ഇഷ്ടമാണെന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞു. ഉമ്മ ആ പയ്യനോട് എന്തോ പോയി പറഞ്ഞു. പിന്നെ അവന് എന്നെ നോക്കാതായി. എന്നെ നോക്കി ചിരിക്കാറുമില്ലാതായി. പിന്നെ എനിക്കും അവനെ ഇഷ്ടമായിരുന്നു എന്നെനിക്ക് മനസിലായി. പക്ഷെ അവന് നോക്കാതെ ആയപ്പോള്‍ എനിക്ക് ഭയങ്കര മിസ്സിങ് ആയി. പത്താം ക്ലാസ് കഴിഞ്ഞു. അവനെ ഞാന്‍ എല്ലാ സ്കൂള്‍ ഗ്രൂപ്പിലും നോക്കും. അവനിപ്പോ എവിടെയാണെന്നോ എന്താണെന്നോ അറിയില്ല.
''അതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. ഇത്രയും മനോഹരമായ ലവ് ഞാന്‍ പിന്നീട് അനുഭവിച്ചിട്ടില്ല. നിഷ്കളങ്കമായിരുന്നു അത്. പ്രണയമൊന്നുമില്ലെന്ന് കരുതിയിരുന്ന എന്റെ മാറ്റത്തിന് കാരണമായിരുന്ന പ്രണയമായിരുന്നു അത്'' മജിസിയ പറയുന്നു.