ബാക്കി കാര്യങ്ങള്‍ക്ക് കിടന്ന് ചാടുമല്ലോ, സ്വന്തം ഭാര്യയ്ക്കാണ് അടി കിട്ടിയത്; ഫിറോസിനോട് മണിക്കുട്ടനും അനൂപും

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ അടികള്‍ അവസാനിക്കുന്നില്ല. വാക് പോരില്‍ നിന്നും കയ്യാങ്കളിയിലേക്ക് എത്തിയ ദിവസമായിരുന്നു ഇന്നലെ. ടാസ്‌ക്കിനിടെ സജ്‌നയെ സായ് വിഷ്ണു മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ടാസ്‌ക് ബിഗ് ബോസ് നിര്‍ത്തിവച്ചിരുന്നു. സായ് വിഷ്ണുവിനതിരെ നടപടി വേണമെന്ന് ബിഗ് ബോസ് പ്രേക്ഷകരും ആവശ്യപ്പെടുന്നുണ്ട്. തന്റെ ഭാര്യയെ സായ് വിഷ്ണു മര്‍ദിച്ചുവെന്നും ഇതില്‍ നടപടിയെടുണമെന്നും ആവശ്യപ്പെട്ട് ഫിറോസ് ബിഗ് ബോസിന് മുന്നിലെത്തിയിരുന്നു.

നാളുകള്‍ക്ക് ശേഷം റിയ ചക്രബര്‍ത്തി പുറത്ത്; ചിത്രങ്ങള്‍ കാണാം

മണിക്കുട്ടനും അനൂപും ഫിറോസിനോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു ഫിറോസ് നടപടിയാവശ്യപ്പെട്ട് ബിഗ് ബോസിന് അരികിലെത്തിയത്. സംഭവത്തിന് പിന്നാലെ മുറ്റത്തു വച്ച് ഫിറോസിനെ മാറ്റിനിര്‍ത്തി സംസാരിക്കുകയായിരുന്നു മണിക്കുട്ടനും അനൂപും. ഒരു ഷോയ്ക്ക് വരുമ്പോള്‍ അതിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ദേഹത്ത് കൈവെക്കാനുള്ള അധികാരമില്ല. അത് നിങ്ങള്‍ക്ക് ചോദിക്കാവുന്നതാണ്. നേരിട്ട് ചോദിക്കണ്ട, പക്ഷെ ഇവിടെ ചോദിക്കാം എന്ന് അനൂപ് ഫിറോസിനോട് പറയുന്നു.

അതാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്

പുറത്ത് വച്ച് ആരെങ്കിലും നമ്മളെ ഉപദ്രവിച്ചാല്‍, മാറ്റിനിര്‍ത്തി നാലെണ്ണം പെടയ്ക്കും. പക്ഷെ ഇവിടത് ചെയ്താല്‍ ഇതിന്റെ എത്തിക്‌സിന് വിരുദ്ധമായിരിക്കുമെന്നും അനൂപ് പറഞ്ഞു. ഇതിന് അതാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്. ഞാന്‍ കണ്ടിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല പ്രതികരണം എന്നായിരുന്നു ഫിറോസിന്റെ മറുപടി..ഞാനും കണ്ടില്ല. കരയുന്നത് മാത്രമേ കണ്ടുള്ളൂവെന്ന് മണിക്കുട്ടനും പറഞ്ഞു.

അടിച്ചിട്ടുണ്ടെങ്കില്‍ അറിയണം

ഞാന്‍ കരുതി ഗെയിമിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചതായിരിക്കുമെന്നാണ്. പക്ഷെ പേഴ്‌സണലി എടുത്താല്‍ വിഷയം മാറുമെന്ന് ഫിറോസ് പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് മണിക്കുട്ടന്‍ പറയുന്നു. അടിച്ചിട്ടുണ്ടെങ്കില്‍ അറിയണം. ഇതിന്റെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ അവന്മാര്‍ മുട്ടയെടുത്ത് എറിയും എന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ മൂന്ന് പേരും സജ്‌നയുടെ അരികിലേക്ക് എത്തുകയായിരുന്നു.

ചെന്ന് ചോദിക്ക്

ഫിറോസ് ചെന്ന് ചോദിക്ക്. നിങ്ങളുടെ ഭാര്യയെ അടിച്ചു. അത് കാണണ്ടേ എന്ന് മണിക്കുട്ടന്‍ ശക്തമായി തന്നെ ഫിറോസിനോട് പറയുന്നു. കണ്ടിട്ടാണെന്നാണ് അവര്‍ വിളിച്ചതെന്നായിരുന്നു ഇതിന് ഫിറോസ് നല്‍കിയ മറുപടി. അവള്‍ക്കൊരു കാര്യം കണ്‍ഫര്‍മേഷന്‍ പറായാനറിയില്ല. ഒരാളെ അടിച്ചെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കത് കണ്ടു കൊണ്ട് നിക്കാന്‍ പറ്റില്ല. ഞങ്ങളൊക്കെ ഇവിടെ നിക്കുമ്പോഴാണ് സംഭവിക്കുന്നതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.ഇതിനെ പിന്തുണച്ച് അനൂപുമെത്തി. നാളെ ഞാന്‍ അടിച്ചെന്ന് പറഞ്ഞാലും തെറ്റാണെന്നായിരുന്നു അനൂപ് പറഞ്ഞത്.

അടി കിട്ടിയെന്ന് പറയുന്നത് നിങ്ങളുടെ ഭാര്യ

നമ്മളാരും അത് ചെയ്യില്ല. ഇവിടെ ബാക്കിയുള്ള കാര്യങ്ങള്‍ക്ക് കിടന്ന് ചാടാന്‍ അറിയാലോ ഫിറോസെ. ഭാര്യ ഇവിടെ അടിയും മേടിച്ച് വന്നിരുന്നിട്ടും എന്ന് പറഞ്ഞു കൊണ്ട് മണിക്കുട്ടന്‍ തന്റെ അമര്‍ഷം അറിയിച്ചു. പിന്നാലെ അനൂപ് ഫിറോസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ആവശ്യമുള്ള കാര്യങ്ങളില്‍ വഴക്കുണ്ടാക്കുന്നതില്‍ തെറ്റില്ല. ഇവിടെ അടി കിട്ടിയെന്ന് പറയുന്നത് നിങ്ങളുടെ ഭാര്യയാണ്. കിട്ടിയില്ലാന്നും കൊടുത്തില്ലാന്നും പറയുന്നത് ബാക്കിയുള്ളവരാണ്. നിങ്ങളേതാണ് വിശ്വസിക്കേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കുക എന്നായിരുന്നു അനൂപ് പറഞ്ഞത്.

Recommended Video

Bigg Boss Malayalam : ഗെയിമില്‍ പിടിച്ചു നില്‍ക്കാനാവാതെ ഭാഗ്യലക്ഷ്മി
ബിഗ് ബോസിനോട് ചോദിക്കൂ

വേറൊരു വിഷയമായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇടപെടില്ലായിരുന്നു. അവള്‍ക്ക് കഞ്ഞി കൊണ്ടു കൊടുത്തത് ആരാണെന്ന് ചോദിച്ചു നോക്കു എന്ന് മണിക്കുട്ടന്‍ പറഞ്ഞതിന് പിന്നാലെ നിന്നെ അടിച്ചത് ശരിയാണോ എന്നു സജ്‌നയോട് ചോദിച്ചു കൊണ്ട് ഫിറോസ് പുറത്തേക്ക് പോകാന്‍ തയ്യാറെടുത്തു. സത്യമാണെന്ന് സജ്‌ന വ്യക്തമാക്കി. എന്നാല്‍ അവന്റെടുത്തല്ല ബിഗ് ബോസിനോട് ചോദിക്കൂ എന്നു പറഞ്ഞു കൊണ്ട് ഫിറോസിനെ അനൂപും മണിക്കുട്ടനും ബിഗ് ബോസിന്റെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X