അവള്‍ നോ പറയാന്‍ അറിയാത്ത കുട്ടിയൊന്നുമല്ല മണിക്കുട്ടാ; സൂര്യയെ പറ്റി ഡിംപല്‍

ബിഗ് ബോസ് മലയാളം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന നാട്ടുക്കൂട്ടം വിക്കിലി ടാസ്‌ക്കോടെ ബിഗ് ബോസ് വീട്ടിനുള്ളില്‍ മത്സരം കടുത്തിരിക്കുകയാണ്. പല സുഹൃത്തുക്കളും കടുത്ത ശത്രുക്കളായി മാറിയപ്പോള്‍ സംഘ തിരിഞ്ഞുള്ള കളികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയാണ്.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോള്‍ പോയ വാരം അതിരുകടന്ന് പെരുമാറിയവര്‍ക്ക് തക്ക ശിക്ഷയും ലഭിച്ചിരുന്നു. കിടിലം ഫിറോസിനും റംസാനും കടുത്ത ശിക്ഷകളാണ് മോഹന്‍ലാല്‍ നല്‍കിയത്. കിടിലന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം ഡിംപലിന് നല്‍കിയാതിരുന്നു ശിക്ഷ എങ്കില്‍ റംസാന് കൊടുത്തത് അതിലും കടുത്ത ശിക്ഷകളായിരുന്നു. മുന്നോട്ടുള്ള ദിവസങ്ങള്‍ കടുക്കുമെന്നുറപ്പാണ്.

ഡിംപലും മണിക്കുട്ടനും

ഇതിനിടെ സൂര്യയെ കുറിച്ച് ഡിംപലും മണിക്കുട്ടനും തമ്മിലുള്ള ചര്‍ച്ച ശ്രദ്ധ നേടുകയാണ്. തന്നെ ചോദ്യം ചെയ്യാനായി സൂര്യയുമായുള്ള ബന്ധം കിടിലം ഫിറോസ് ഉപയോഗിച്ച സംഭവമായിരുന്നു മണിക്കുട്ടന്‍ സംസാരിച്ചത്. തന്നെ ചോദ്യം ചെയ്യാന്‍ സൂര്യ കിടിലം ഫിറോസിന് സമ്മതം നല്‍കിയെന്നാണ് മണിക്കുട്ടന്‍ ഡിംപലിനോട് പറയുന്നത്. കിടിലനെ തടയാത്ത സൂര്യയുടെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു ഇരുവരും.

നോ പറഞ്ഞില്ലെന്നേയേുള്ളൂ

നോമിനേഷനില്‍ പറഞ്ഞ കാര്യം ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചെന്ന്. അപ്പോള്‍ സൂര്യ പറയുകയാണ് ഞാന്‍ ഒന്നു മിണ്ടിയില്ല, നോ പറഞ്ഞില്ലെന്നേയേുള്ളൂവെന്ന്. ഞാന്‍ സൂര്യയോട് പറഞ്ഞിരുന്നു, നമ്മുടെ ടീമിലിരിക്കുമ്പോഴും സൂര്യയുടെ മനസ് അവിടെയാണെന്ന്. പക്ഷെ അവര്‍ സൂര്യയെ പറ്റി പുറത്ത് പറയുന്നത് ഇതൊക്കെയാണെന്ന് സൂര്യ ചിന്തിക്കണമെന്ന് താന്‍ സൂര്യയോട് പറഞ്ഞുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇത് സൂര്യയ്ക്ക് അറിയാം എന്നായിരുന്നു ഡിംപലിന്റെ പ്രതികരണം.

സൂര്യയ്ക്ക് അറിയാം

സൂര്യയ്ക്ക് അറിയാം. അതല്ലേ പറഞ്ഞത്. ഫിറോസ് സൂര്യയോട് ചോദിച്ചിരുന്നു മണിക്കുട്ടനെ കേറ്റി നിര്‍ത്തി ഈകാര്യങ്ങള്‍ ചോദിക്കട്ടെ എന്ന്. ലാല്‍ സാറിന്റെ മുന്നില്‍ വച്ച് ഫിറോസ് പറഞ്ഞ കാര്യമാണിത്. സൂര്യ നോ പറഞ്ഞില്ല. സൂര്യ പറഞ്ഞത് ഞാന്‍ നോ പറഞ്ഞില്ലെന്നേയുള്ളൂ അതിനര്‍ത്ഥം യെസ് അല്ലെന്ന്. നോ പറഞ്ഞാ പോരായിരുന്നില്ലേ എങ്കില്‍, ഫിറോസ് അങ്ങനെ ചോദിക്കരുതെന്ന്. എന്നും മണിക്കുട്ടന്‍ പറഞ്ഞു.

അറിയത്തില്ല എന്ന് പറയരുത്

ഏതൊരാളാണ് നമ്മള്‍ സ്‌നേഹിക്കുന്നൊരാളെ ഇങ്ങനെ ചെയ്യുക. സ്വന്തം പേര് ഇങ്ങനെ ആയിക്കോട്ടെ എന്ന് കരുതുക എന്ന് ഡിംപല്‍ ചോദിച്ചു. അയാള്‍ ചോദിക്കാനുള്ളത് അയാള്‍ ചോദിക്കും, പക്ഷെ നോ എങ്കിലും പറഞ്ഞു കൂടേ എന്നും മണിക്കുട്ടന്‍ ചോദിക്കുന്നു. എല്ലാ കാര്യത്തിനും യെസ് പറയാനും നോ പറയാനും അറിയത്തില്ല എന്ന് പറയരുത്. തീരെ മിണ്ടാത്ത ആളല്ലല്ലോ സൂര്യ എന്നാണ് ഡിംപല്‍ ചോദിക്കുന്നത്.

 മണിക്കുട്ടന്‍ സ്വയം പിന്മാറി

അതേസമയം ബിഗ് ബോസില്‍ നിന്നും മണിക്കുട്ടന്‍ സ്വയം പിന്മാറിയെന്നാണ് പുതിയ പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബിഗ് ബോസ് വീട്ടിലെ ഏറ്റവും കരുത്തനായ മത്സരാര്‍ത്ഥിയായ മണിക്കുട്ടന്‍ ക്വിറ്റ് ചെയ്‌തെന്ന വാര്‍ത്ത ആരാധകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും വിശ്വസിക്കാനായിട്ടില്ല. ക്വിറ്റ് ചെയ്തിട്ടില്ലെന്നും സീക്രട്ട് റൂമിലാണെന്നുമാണ് ചിലരുടെ വിലയിരുത്തല്‍. എന്താണ് സംഭവിക്കുക എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X