പ്രശ്‌നങ്ങള്‍ തല്ലി തീര്‍ക്കാന്‍ മണിക്കുട്ടനും സായിയും; ഒടുവില്‍ കെട്ടിപ്പിടുത്തവും സോറിയും
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ആദ്യ പൊട്ടിത്തെറികളിലൊന്നായിരുന്നു സായ് വിഷ്ണുവും മണിക്കുട്ടനും തമ്മില്‍. തുടക്കം മുതല്‍ തന്നെ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന അതൃപ്തി ദോശ വിഷയത്തിലാണ് പൊട്ടിത്തെറിയായി മാറിയത്. വളരെ രൂഷമായ സംസാരമാണ് ഇരുവര്‍ക്കുമടിയിലുണ്ടായിരുന്നു. സായ് വിഷ്ണുവിനെ നിയന്ത്രിക്കാന്‍ മറ്റുള്ളവര്‍ നന്നേ പാടുപെട്ടിരുന്നു. ഈ വിഷയത്തിലും ഇന്നലെ ലാലേട്ടന്‍ എത്തിയപ്പോള്‍ ഇടപെടുകയുണ്ടായി.
സൂര്യപ്രഭയില്‍ മിന്നിതിളങ്ങി ആന്‍ഡ്രിയ; ചിത്രങ്ങള്‍
എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം രണ്ടു പേരോടുമായി ചോദിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മണിക്കുട്ടന്റെ നിലപാടുകളേയും മറ്റുമാണ് സായ് വിമര്‍ശിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ക്യാപ്റ്റനോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും സായ് പറഞ്ഞു. പിന്നാലെ മറുപടിയുമായി മണിക്കുട്ടന്‍ എത്തി.

ക്യാപ്റ്റനെന്ന നിലയില്‍ താന്‍ സംസാരിച്ച് പരിഹരിച്ച വിഷയമായിരുന്നു. എന്നാല്‍ സായ് അന്ന് വെല്ലുവിളിയായിട്ടാണ് സംസാരിച്ചത്. അന്ന് റേഷന്‍ തീര്‍ന്ന ദിവസമായിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇവിടെ നടന്ന തീരുമാനങ്ങള്‍ അറിയിച്ചിരുന്നുവെന്നും പേഴ്‌സണലായിട്ടുള്ള വിഷയങ്ങള്‍ പേഴ്‌സണലായി തീര്‍ക്കാനാണ് പറഞ്ഞത്. ക്യാപ്റ്റനെന്ന നിലയില്‍ വെല്ലുവിളിയെ പേഴ്‌സണലായി തന്നെയെടുക്കുമെന്നും മണിക്കുട്ടന്‍ പറഞ്ഞു.

സായ് വിറച്ചു കൊണ്ട് തന്റെ നേരെ വന്നു. അടുത്തുണ്ടായിരുന്ന റംസാന്‍ സായിയെ പിടിച്ചു വച്ചില്ല. ഇതോടെ ഞാന്‍ പിന്നോട്ട് പോകാന്‍ പറഞ്ഞു. ഈ സമയം തന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് റംസാന്‍ ദേഹത്ത് തൊട്ട് കളിക്കേണ്ട എന്നു പറഞ്ഞു. നീ ഹിറ്റ്‌ലറാണ്. നിന്റെ ഗെയിം പ്ലാന്‍ ഞങ്ങള്‍ക്ക് അറിയാമാടാ എന്ന് സായ് പറഞ്ഞു. ആരാണ് ഈ ഞങ്ങളെന്ന് എനിക്കറിയണം. ഞാനിവിടെ എന്ത് ചെയ്താലും ഒറ്റയ്ക്കാണ് ചെയ്യാറ്. ഇവര്‍ എനിക്കെതിരെ ഒരു ഗ്രൂപ്പായിട്ടാണ് കളിക്കുന്നതെന്നുമായിരുന്നു മണിക്കുട്ടന്റെ മറുപടി.

എന്നാല്‍ നമുക്കിത് തല്ലി തന്നെ തീര്‍ക്കാം എന്നായി മോഹന്‍ലാല്‍. രണ്ടു പേരോടും തല്ലാന്‍ പാകത്തിനുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ശേഷം മണിക്കുട്ടനെ പിന്തുണക്കുന്നവരോടും സായ് വിഷ്ണുവിനെ പിന്തുണക്കുന്നവരോടും കൈകള്‍ പൊക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഇങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച ശേഷം ആക്ടിവിറ്റി റൂമിലേക്ക് പോകാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. പില്ലോ ഫൈറ്റായിരുന്നു ഇരുവര്‍ക്കുമായി മോഹന്‍ലാല്‍ കരുതി വച്ചിരുന്നത്. അവിടെ വച്ച് തല്ലി തീര്‍ക്കാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പിന്നാലെ രണ്ട് ടീമുകളും ആക്ടിവിറ്റി റൂമിലെത്തി. എന്നാല്‍ സ്വയം ചെളിയില്‍ ചാടി മണിക്കുട്ടന്‍ തോറ്റു കൊടുക്കുകയായിരുന്നു. സായിയെ ഞാന്‍ ബഹുമാനിക്കുന്നുണ്ടെന്നും ഇതിങ്ങനെയങ്ങ് തീരട്ടെയെന്നും മണിക്കുട്ടന്‍ പറഞ്ഞു. തനിക്കും അടിയുണ്ടാക്കണമെന്നില്ലെന്ന് സായിയും പറഞ്ഞു. ഇതോടെ ഇരുവരും കെട്ടിപ്പിടിക്കുകയും സോറി പറയുകയും ചെയ്തു. സൗഹൃദത്തില്‍ ചെളി പുരളാതെ നോക്കണമെന്ന് മോഹന്‍ലാലും അറിയിച്ചു. നാളെയായിരിക്കും ആരാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുന്ന രണ്ടാമത്തെയാള്‍ എന്നറിയുക. ലക്ഷ്മി ജയനായിരുന്നു പോയ വാരം പുറത്തായത്.


Click it and Unblock the Notifications