നീ ആ ചെയ്തത് എന്ത് കൊണ്ടും നന്നായി; ജയിലില്‍ നിന്നും സൂര്യയെ ഒഴിവാക്കിയ സായിയോട് മണിക്കുട്ടന്‍
വീക്കിലി ടാസ്‌ക് അവസാനിച്ചതോടെ മികച്ച പ്രകടനം നടത്തിയവരെയും ജയിലിലേക്ക് പോകാനുള്ളവരേയും കണ്ടെത്താനുള്ള ദിവസമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍. മികച്ച പ്രകടനം നടത്തിയതായി തിരഞ്ഞെടുക്കപ്പെട്ടത് നോബി, കിടിലം ഫിറോസ്, അനൂപ് എന്നിവരായിരുന്നു. നീതിമാന്‍ കോയിന്‍ കൈവശമുള്ളതിനാലായിരുന്നു നോബിയെ മികച്ച പെര്‍ഫോര്‍ ആയി ബിഗ് ബോസ് തിരഞ്ഞെടുത്തത്.
എന്നാല്‍ ഈ തീരുമാനത്തില്‍ മണിക്കുട്ടന്‍ തൃപ്തനായിരുന്നില്ല. ജയിലില്‍ പോയത് മണിക്കുട്ടനും സായ് വിഷ്ണുവുമായിരുന്നു. ജയിലില്‍ വച്ചുള്ള ചര്‍ച്ചയില്‍ മണിക്കുട്ടന്‍ നോബിയെ മികച്ച പെര്‍ഫോമര്‍ ആക്കിയതിലുളള തന്റെ അതൃപ്തി അറിയിച്ചു. സായ് വിഷ്ണുവും മണിക്കുട്ടന്റെ അഭിപ്രായത്തോട് യോജിച്ചിരുന്നു.

നീ ശ്രദ്ധിച്ചോ, ഇന്ന് നോബി ചേട്ടനെ ബെസ്റ്റ് പെര്‍ഫോമര്‍ ആയി പ്രഖ്യാപിച്ചു. പക്ഷെ സത്യം പറഞ്ഞാല്‍ നോബി ചേട്ടന്‍ ഭയങ്കര വീക്കായിരുന്നു. എന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. അപ്പോള്‍ എനിക്കത് ഓര്‍മ്മയുണ്ട്. നിങ്ങള്‍ അത് പറയാനിരുന്നു വന്നതെന്നും ഓര്‍ക്കുന്നുവെന്ന് സായ് വിഷ്ണുവും പറഞ്ഞു. പുള്ളിക്കാരന്‍ ആ ശ്മശാനത്തില്‍ നിന്നും എഴുന്നേറ്റിട്ടില്ല. പുള്ളിക്കാരന്‍ പ്രത്യേകിച്ചിട്ടൊന്നും ചെയ്തില്ല. നിങ്ങളെയൊക്കെ കാണ്ടത് പോലെ പുള്ളിയെ കണ്ടില്ല. ഞാനത് പറയാനായിരുന്നു വന്നത് എന്ന് മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു.
പുള്ളിക്കത് മനസിലായത് കൊണ്ടാണ് നിങ്ങളുടെ പേര് പറഞ്ഞതെന്നായിരുന്നു സായിയുടെ മറുപടി. രണ്ട് കോയിന്‍ ഉണ്ടെങ്കില്‍ ബെസ്റ്റ് പെര്‍ഫോമര്‍ ആകുമോ? അതും അഡോണി കൊടുത്തതാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. കൊടുത്തതും കിട്ടിയതുമൊക്കെ എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണ് എന്നായിരുന്നു ഇതിന് സായ് വിഷ്ണു നല്‍കിയ മറുപടി. പിന്നാലെ സൂര്യയെ ജയില്‍ നോമിനേഷനില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ചും സായ് മനസ് തുറന്നു.
കുട്ടിയുടുപ്പണിഞ്ഞ് കൈയ്യടി വാങ്ങി ദക്ഷ
അവസാനമായപ്പോള്‍ നമ്മള്‍ മൂന്നു പേരും വന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു വയ്യാത്തത് അല്ലേ എന്ന്. പിന്നെ മൂന്ന് പ്രാവശ്യം പോയതുമല്ലേ. വേറെ ആര് എന്ന് ചിന്തിച്ചപ്പോള്‍ മണിക്കുട്ടന് അത് കുഴപ്പമില്ലല്ലോ എന്നോര്‍ത്തു. എന്നായിരുന്നു സായ് പറഞ്ഞത്. ഇത് മണിക്കുട്ടന്‍ അംഗീകരിച്ചു. ഒരു കുഴപ്പവുമില്ല. അത് എല്ലാ രീതിയിലും നന്നായി. അവര്‍ക്ക് ഇന്നലെ വയ്യാതായി. എല്ലാവരേയും നമ്മള്‍ കെയര്‍ ചെയ്യണ്ടേ എന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.
Recommended Video
ഇതൊന്നും ആരും മനസിലാക്കാന്‍ പോകുന്നില്ല. പക്ഷെ എന്റെ മനസിനൊരു സമാധാനം എന്നായിരുന്നു തന്റെ തീരുമാനത്തെ കുറിച്ച് സായ് പറഞ്ഞത്. ഇത്തവണ എവിക്ഷന്‍ പട്ടികയിലുള്ള രണ്ട് പേരാണ് മണിക്കുട്ടനും സായ് വിഷ്ണുവും. സൂര്യ,രമ്യ, റിതു മന്ത്ര എന്നിവരാണ് എവിക്ഷന്‍ കാത്തു നില്‍ക്കുന്ന മറ്റുള്ളവര്‍.


Click it and Unblock the Notifications