ആ ഇഷ്ടം നഷ്ടപ്പെടുമോ എന്ന് പേടിയുണ്ട്, സഹായിക്കണം; ബിഗ് ബോസിനോട് മണിക്കുട്ടന്‍

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയമാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യയുടേത് ആത്മാര്‍ത്ഥമായ പ്രണയമാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. എന്നാല്‍ നാളിതുവരെ മണിക്കുട്ടന്‍ സൂര്യയോട് മോശമായി പെരുമാറിയിട്ടില്ല. പകരം സൂര്യയുടെ സ്‌നേഹത്തെ ബഹുമാനത്തോടെ സ്വീകരിക്കുകയും താന്‍ വന്നത് ഗെയിം കളിക്കാന്‍ ആണെന്ന് അറിയിക്കുകയുമായിരുന്നു മണിക്കുട്ടന്‍ ചെയ്തത്.

അന്നാമ്മോ കളറായിട്ടുണ്ട്! മിന്നിത്തിളങ്ങി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം

എന്നാല്‍ സൂര്യയുടെ പ്രണയം അതിരു കടക്കുന്നുവോ എന്ന പേടി മണിക്കുട്ടനില്‍ പ്രകടമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം അനൂപിനോടും നോബിയോടും തന്റെ ആശങ്കകള്‍ മണിക്കുട്ടന്‍ അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ ബിഗ് ബോസിനോടും മണിക്കുട്ടന്‍ മനസ് തുറന്നു. തനിക്ക് സംസാരിക്കാനുണ്ടെന്നും ഇതിനായി ബിഗ് ബോസ് പത്ത് മിനുറ്റ് തരണമെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

എനിക്ക് പിടികിട്ടുന്നില്ല

ഇതേ തുടര്‍ന്നാണ് ബിഗ് ബോസ് മണിക്കുട്ടനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. കണ്‍ഫെഷന്‍ റൂമിലെത്തിയ മണിക്കുട്ടന്‍ തന്റെ മനസ് തുറന്നു. ''അന്‍പത് ദിവസം ആയിട്ടുള്ളൂ. എനിക്ക് പിടികിട്ടുന്നില്ല. തിരിച്ചിറങ്ങുമ്പോള്‍ എന്താണ് എന്ന്. ബിഗ് ബോസ് ഷോയില്‍ നൂറു ദിവസം നില്‍ക്കാനായാല്‍ എനിക്ക് ഒരുപാട് സന്തോഷം ആയിരിക്കും. പക്ഷെ കാശിനേക്കാളും, പേരിനെയും പ്രശസ്തിയേക്കാളും ഞാന്‍ വിശ്വസിക്കുന്ന ചില പ്രത്യശാസ്ത്രങ്ങളും ജീവിത രീതികളും ഉണ്ട്. വളരെ ചെറിയ ജീവിതമാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതും''. മണിക്കുട്ടന്‍ പറയുന്നു.

 ജീവിതം എങ്ങോട്ടാണ്

''അതിനിടക്ക് ഒരു സംഭവം ഇപ്പോള്‍ സൂര്യയുടെ കേസ് ബിഗ് ബോസിന് അറിയാവുന്നത് ആണല്ലോ. ലെറ്റര്‍ തന്നതടക്കം ഞാന്‍ വളരെ രഹസ്യമാക്കി വച്ചിരുന്നതാണ്. ആ കുട്ടിയെ ആരും കളിയാക്കരുതെന്ന് കരുതി. കഴിഞ്ഞ ദിവസം അവിടെ പറഞ്ഞ് ക്ലിയറാക്കിയ കാര്യമാണ്. പക്ഷെ പെട്ടെന്നൊരു ട്വിസ്റ്റ് സംഭവിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് പറയുകയാണ് ഞാന്‍ മണിക്കുട്ടനെ സ്‌നേഹിച്ചിട്ടും സുഹൃത്താണെന്നാണ് പറയുന്നത് സ്‌നേഹം തിരിച്ചു കിട്ടുന്നില്ല എന്നൊക്കെയാണ് പറയുന്നത്. എന്റെ ജീവിതം എങ്ങോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല''.

ബിഗ് ബോസ് സഹായിക്കണം

''കഴിഞ്ഞ 15 വര്‍ഷമായി എനിക്ക് സിനിമ മാത്രമേ അറിയൂ. വേറെ പലതും ട്രൈ ചെയ്‌തെങ്കിലും ഒന്നും ശരിയായില്ല. സിനിമയാണ് എന്റെ പാഷന്‍. ഇങ്ങനെയുള്ള അത് നഷ്ടപ്പെടുമോ എന്ന പേടിയുണ്ട്. മുന്നോട്ടുള്ള യാത്ര ഭയങ്കര പ്രശ്‌നമാണ്. എങ്ങനെയെങ്കിലും ബിഗ് ബോസ് എന്നെയൊന്ന് സഹായിക്കണം'' എന്ന് മണിക്കുട്ടന്‍ അഭ്യര്‍ത്ഥിച്ചു. പിന്നാലെ ബിഗ് ബോസ് മണിക്കുട്ടനെ ആശ്വസിപ്പിക്കുകയും ആശംസകള്‍ നേരുകയും ചേര്‍ന്നു.

തളരാതെ മുന്നോട്ട്

ക്യാപ്റ്റന്‍സി ടാസ്‌ക് ആയാലും മറ്റുള്ളത് ആയാലും ഇവിടെ ക്യാമറയില്‍ പതിയുന്നതും പ്രേക്ഷകര്‍ കാണുന്നതും ആരോഗ്യപരമായ കാര്യങ്ങളാണ്. മത്സരത്തിനിടയില്‍ വിജയിക്കാനായി മാനസികവും ശാരീകവുമായ തന്ത്രങ്ങള്‍ എതിരാളികളുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാം. അതിലൊന്നും തളരാതെ മുമ്പ് നിങ്ങളിലുണ്ടായിരുന്ന പോരാട്ട വീര്യവും മത്സര ബുദ്ധിയും നിലനിര്‍ത്തി കൊണ്ടും വര്‍ധിപ്പിച്ചു കൊണ്ടും മികച്ച രീതിയില്‍ മുന്നോട്ട് പോവുക. എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X