ഇഞ്ചോടിഞ്ച് റംസാനും മണിക്കുട്ടനും; ഒടുവില്‍ ബിഗ് ബോസ് വീടിനൊരു പുതിയ ക്യാപ്റ്റന്‍
തീര്‍ത്തും വ്യത്യസ്തമായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്‌ക്. മൂന്ന് പേരായിരുന്നു ഈ ആഴ്ച ക്യാപ്റ്റന്‍സിക്കായി മത്സരിക്കാനുണ്ടായിരുന്നത്. മണിക്കുട്ടന്‍, ഫിറോസ് സജ്‌ന, റംസാന്‍ എന്നിവരായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. പരസ്പരം ബന്ധിപ്പിച്ച നിലയില്‍ തുടരുകയായിരുന്നു ടാസ്‌ക്. ഏറ്റവും കൂടുതല്‍ നേരം സ്വന്തം ബക്കിള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നയാളായിരുന്നു ക്യാപ്റ്റന്‍ ആവുക.
എന്നാല്‍ തുടക്കത്തില്‍ തന്നെ ടാസ്‌ക്കിന് ഫിസിക്കല്‍ സ്വഭാവം സ്വഭാവം കൈ വന്നിരുന്നു. റംസാനും മണിക്കുട്ടനും ചേര്‍ന്ന് സജ്‌ന ഫിറോസ് ദമ്പതിമാരെ പുറത്താക്കുകയായിരുന്നു. വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു മണിക്കുട്ടന്‍ ഫിറോസിന്റെ ബക്കിള്‍ ഊരിയത്. എന്നാല്‍ പിന്നീട് ടാസ്‌ക്കിന്റെ സ്വഭാവം മാറി. ഇതൊരു ഫിസിക്കല്‍ ടാസ്‌ക് അല്ലെന്ന് ബിഗ് ബോസും വ്യക്തമാക്കിയിരുന്നു.

രാത്രി ഉറക്കം പോലുമില്ലാതെ മണിക്കുട്ടനും റംസാനും ടാസ്‌ക്കില്‍ മത്സരിച്ചു. ഇരുവരും യാതൊരു തരത്തിലും പിന്മാറാന്‍ കൂട്ടാക്കാതെ വന്നതോടെ മറ്റുളളവര്‍ക്കിടയിലും ആകാംഷ നിറയുകയായിരുന്നു. രണ്ടു പേരും പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ എന്നാല്‍ ഒരു വടംവലിയോടെ വിജയിയെ കണ്ടെത്താം എന്ന തീരുമാനത്തിലേക്ക് റംസാനും മണിക്കുട്ടനുമെത്തി. ഇതോടെ ക്യാപ്റ്റന്‍ സായിയെ റഫറിയാക്കി നിര്‍ത്തി റംസാനും മണിക്കുട്ടനും വടംവലി നടത്തുകയായിരുന്നു.
ഇവിടേയും വീറും വാശിയുമേറിയ പോരാട്ടമാണ് കണ്ടത്. ഒടുവില്‍ റംസാനെ പരാജയപ്പെടുത്തി മണിക്കുട്ടന്‍ വിജയിച്ചു. ഇതോടെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മണിക്കുട്ടന്‍ മാറി. ഇത് പിന്നാലെ ബിഗ് ബോസും അറിയിക്കുകയുണ്ടായി. ബിഗ് ബോസ് വീട്ടില്‍ ഇത് രണ്ടാം തവണയാണ് മണിക്കുട്ടന്‍ ക്യാപ്റ്റനായി മാറുന്നത്. മുമ്പ് രണ്ട് തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മണിക്കുട്ടന്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍
അതേസമയം തീര്‍ത്തും അപ്രതീക്ഷിതമായൊരു എവിക്ഷനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. ബിഗ് ബോസിലെ കരുത്തയായ മത്സരാര്‍ത്ഥിയായ ഭാഗ്യലക്ഷ്മിയാണ് ഈ ആഴ്ച പുറത്തായത്. സാധരണഗതയില്‍ ഞായറാഴ്ചയാണ് എവിക്ഷന്‍ നടക്കാറുള്ളത്. എന്നാല്‍ അപ്രതീക്ഷിതമായി ഇന്നു തന്നെ ഒരാളെ പുറത്തേക്ക് വിളിക്കുകയാണെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. പിന്നാലെ ഭാഗ്യലക്ഷ്മി പുറത്തായതായി അറിയിക്കുകയായിരുന്നു.


Click it and Unblock the Notifications