ഇറങ്ങിപ്പോടോ എന്ന് സന്ധ്യ; ഒടുവില്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച് മണിക്കുട്ടനും
ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. മറ്റുള്ളവരെ പോലെ അടിയുണ്ടാക്കാനൊന്നും നിക്കാതെ തന്നെ കണ്ടന്റ് സൃഷ്ടിക്കാനും ടാസ്‌ക്കുകളില്‍ മികവ് കാണിക്കാനും മണിക്കുട്ടന് സാധിച്ചിട്ടുണ്ട്. സൈക്കിള്‍ ലൂയിസ്, മീശമാധവന്‍ എന്നീ ഹിറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസില്‍ അടയാളപ്പെടുത്തിയാണ് മണിക്കുട്ടന്‍ കൈയ്യടി നേടിയത്.
അന്നാമ്മോ കളറായിട്ടുണ്ട്! മിന്നിത്തിളങ്ങി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം
ടാസ്‌ക്കുകളിലെ മികവിനോളം തന്നെ അടിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും പരമാവധി മാറി നിന്ന് മത്സരത്തില്‍ ശ്രദ്ധിക്കുന്നതുമാണ് മണിക്കുട്ടനെ ശ്രദ്ധേയനാകുന്നത്. ഇതുവരെ മണിക്കുട്ടന്‍ കയര്‍ത്ത് സംസാരിച്ചത് ഒരേയൊരു സംഭവം ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു. ഡിംപലിനെതിരെ വന്ന സായ് വിഷ്ണുവിനെ തടയുന്നതിനിടെയായിരുന്നു മണിക്കുട്ടന്‍ ശബ്ദമുയര്‍ത്തിയത്.

എന്നാല്‍ അന്നും മണിക്കുട്ടന്‍ ആത്മനിയന്ത്രണം പാലിച്ചാണ് സംസാരിച്ചത്. പിന്നീട് ഫിറോസ് സജ്‌നയും സായ് വിഷ്ണുവും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച മണിക്കുട്ടനെ ബിഗ് ബോസ് താക്കീത് ചെയ്തിരുന്നു. അതോടെ അടികളില്‍ നിന്നെല്ലാം സ്വയം മാറി നടക്കുകയാണ് മണിക്കുട്ടന്‍. കഴിഞ്ഞ ദിവസം നടന്ന ടാസ്‌ക്കുകള്‍ക്കിടയില്‍ പലരും കയ്യാങ്കളിയിലേക്ക് കടന്നപ്പോഴും മണിക്കുട്ടന്‍ പാലിച്ച ശാന്തത കൈയ്യടി നേടിയിരുന്നു. മോഹന്‍ലാലും ഇതിനെ അഭിനന്ദിച്ചിരുന്നു.

പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടറായ സന്ധ്യ ദേഷ്യപ്പെട്ടതിന് പിന്നാലെയാണ് മണിക്കുട്ടന്‍ ദേഷ്യപ്പെടുന്നത്. തനിക്ക് മുന്നിലെത്തിയ തുണികളിലൊരു നിക്കര്‍ സന്ധ്യ ചുളുക്കിയെന്ന് മണിക്കുട്ടനും റംസാനും പൊളി ഫിറോസും ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് ഇറങ്ങിപ്പോടോ എന്ന് പറഞ്ഞ് ദേഷ്യപ്പെടുന്ന സന്ധ്യയെ കാണാം. ഇറങ്ങി പോകേണ്ടത് നിങ്ങളാണെന്ന് പൊളി ഫിറോസ് പറയുന്നുണ്ട്.

ഇതിന് പിന്നാലെയാണ് മണിക്കുട്ടന്‍ ഇടപെടുന്നത്. കഷ്ടപ്പെട്ട് നനച്ചുണക്കി കൊണ്ടു വന്നതാണെന്നും തുണിയെടുത്ത് എറിയാന്‍ പറ്റില്ലെന്നും പറഞ്ഞാണ് മണിക്കുട്ടന്‍ ദേഷ്യപ്പെടുന്നത്. ഇതോടെ ഇരു കൂട്ടര്‍ക്കുമിടയില്‍ വാദ പ്രതിവാദം നടക്കുകയാണ്. നിങ്ങള്‍ക്കെന്നെ ചോദ്യം ചെയ്യാനുള്ള അധികാരമില്ലെന്ന് സന്ധ്യ പറയുമ്പോള്‍ തേച്ച തുണി നിങ്ങള്‍ ചുരുട്ടിയെറിഞ്ഞുവെന്നും അപ്പോഴാണ് ദേഷ്യപ്പെട്ടതെന്നും മണിക്കുട്ടന്‍ പറയുന്നു. എല്ലാം റിജക്ട് ചെയ്തുവെന്ന് പറഞ്ഞ് പോകാന്‍ സന്ധ്യ അവരോട് പറയുന്നതും കാണാം.
Recommended Video

പിന്നാലെ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. എന്തൊക്കെ ആയാലും എംകെ ന്യായം ആയെ വഴക്കുണ്ടാക്കൂ എന്ന് തോന്നുന്നവര്‍ ഉണ്ടോ, സൈലന്റ് ആയി നില്‍ക്കുന്ന മണിക്കുട്ടനെ അല്ല ഞങ്ങള്‍ക്ക് ആവശ്യം, മറിച്ചു കാര്യങ്ങള്‍ മുഖത്തു നോക്കി ചോദിക്കുന്ന മണിക്കുട്ടനെയാണ് ആവശ്യം,
പാവം ആണെന് വിചാരിച്ചു ചികയാണ് നിക്കല്ലേ പിടിച്ച തേച്ചൊട്ടിക്കും, മണിക്കുട്ടന്‍ സന്ധ്യ ചെയ്യുന്ന അനീതി ചോദ്യം ചെയുന്നു. വെരി ഗുഡ്. അനാവശ്യമായി വഴക്കു ഉണ്ടാക്കാത് ആവശ്യത്തിന് വാലിഡ് പോയന്റ് പറയുന്ന മണിക്കുട്ടന്‍, കിട്ടേണ്ട വേഷം കിട്ടിയപ്പോഴാണ് സന്ധ്യയും ഭാഗ്യയും കിടിലന്റെയുമൊക്കെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരുന്നത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications