ബിഗ് ബോസ് ട്രോഫിയുമായി വന്നിറങ്ങി മണിക്കുട്ടന്‍; എയര്‍പോര്‍ട്ടില്‍ രാജകീയ വരവേല്‍പ്പ്!

നാളുകളായി ബിഗ് ബോസ് ആരാധകരെല്ലാം കാത്തിരിക്കുകയായിരുന്നു ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി. സീസണ്‍ 2വിന്റെ വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൊവിഡ് പ്രതിസന്ധി മൂലം ഇത്തവണയും വിജയിയെ കണ്ടെത്താതെ വരുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ വോട്ടിംഗ് നടത്തി വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.

പക്ഷെ ആ കാത്തിരിപ്പ് അവിടേയും അവസാനിച്ചില്ല. വിജയി കണ്ടെത്താനായി നടത്തിയ വോട്ടിംഗ് കഴിഞ്ഞിട്ട് നാളൊരുപാട് ആയെങ്കിലും വിജയിയെ പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പിന് വിരാമാവുകയാണ്. കഴിഞ്ഞി ദിവസങ്ങളില്‍ താരങ്ങളെല്ലാം ചെന്നൈയിലെത്തുകയും ഫിനാലെയുടെ ചിത്രീകരണം നടത്തുകയും വിജയിയെ തിരഞ്ഞെടുക്കുകയുമൊക്കെ ചെയ്തു.

മണിക്കുട്ടന്‍ തന്നെ

ഇന്നലെ രാത്രി തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന കാര്യത്തില്‍ ഏതാണ്ട് വ്യക്തത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പോളുകള്‍ പ്രവചിച്ചത് പോലെ തന്നെ മണിക്കുട്ടന്‍ തന്നെയാണ് ബിഗ് ബോസ് വിജയി എന്നാണ് ഇന്നലെ രാത്രി പുറത്ത് വന്ന ചിത്രങ്ങളും സൂചിപ്പിച്ചത്. ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങളായിരുന്നു രാത്രി മുതല്‍ വൈറലാകാന്‍ തുടങ്ങിയത്. പിന്നാലെ മറ്റ് താരങ്ങളുടെ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു.

ട്രോഫിയുമായി എയര്‍പോര്‍ട്ടില്‍

ഇപ്പോഴിതാ മണിക്കുട്ടന്‍ തന്നെയാണ് വിജയി എന്നുറപ്പിച്ചു കൊണ്ട് ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിഗ് ബോസ് ട്രോഫിയുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന മണിക്കുട്ടന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മണിക്കുട്ടന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രാജകീയ വരവേല്‍പ്പാണ് എയര്‍പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. മണിക്കുട്ടനൊപ്പം ട്രോഫിയും പിടിച്ചു നിന്നു കൊണ്ട് സുഹൃത്തുക്കള്‍ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

ഫിനാലെയ്ക്ക് ശേഷം നാട്ടിലേക്ക്

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍ വിന്നര്‍ ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. താന്‍ മൂന്നാം സ്ഥാനത്ത് എത്തിയെന്ന് ഡിംപല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതുവരെ എത്തിച്ച പിന്തുണയ്ക്കും സ്‌നേഹത്തിനും താരം നന്ദി പറയുകയും ചെയ്തിരുന്നു. ഫിനാലെയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു.

Recommended Video

എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ
ടെലികാസ്റ്റിനായി കാത്തിരിക്കുകയാണ്

എന്തായാലും ഫിനാലെയുടെ ടെലികാസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാവരും വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാള്‍ തന്നെ കപ്പുയര്‍ത്തുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. നേരത്തെ തന്നെ മണിക്കുട്ടന്‍, സായ്, ഡിംപല്‍ എന്നിവരില്‍ ഒരാള്‍ തന്നെ വിന്നറാകുമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. അതേസമയം എപ്പോഴാണ് ഫിനാലെയുടെ ചിത്രീകരണം എന്ന കാര്യത്തില്‍ ചാനലിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ഓണം സ്‌പെഷ്യല്‍ എപ്പിസോഡും ബിഗ് ബോസ് താരങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X