For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുളളിയ്ക്ക് അങ്ങനൊരു പ്രശ്‌നമുണ്ട്';അനൂപിനെ കുറിച്ച് നോബിയോട് മണിക്കുട്ടന്‍

  |

  ടാസ്‌ക്കുകളിലും ജനപ്രീതിയിലും മുന്നില്‍ നില്‍ക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ താരം മണിക്കുട്ടനാണെന്ന് നിസ്സംശയം പറയാം. ആദ്യ ആഴ്ച കാലിലെ പരുക്ക് കാരണം പിന്നിലായിരുന്ന മണിക്കുട്ടന്‍ ഇന്ന് എല്ലാവരേയും പിന്നിലാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്യാപ്റ്റന്‍സിയും കോളേജ് ടാസ്‌ക്കിലുമെല്ലാം മണിക്കുട്ടന്‍ തകര്‍ത്തുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

  ഫിറ്റാണ്, ഹിറ്റാണ് ജാക്വിലിന്‍; ഗ്ലാമറസായി ബോളിവുഡ് സുന്ദരി

  ഇതിനിടെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയ വിഷയമായിരുന്നു അനൂപും മണിക്കുട്ടനും തമ്മിലുണ്ടായ അകലം. അടുത്ത സുഹൃത്തുക്കളായിരുന്നു നേരത്തെ ഇരുവരും. എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ റംസാനൊപ്പം ചേര്‍ന്ന് മണിക്കുട്ടനെ പുറത്താക്കുകയായിരുന്നു അനൂപ്. മത്സരബുദ്ധി മാത്രമായിരുന്നു കാരണമെന്നാണ് പിന്നീട് അനൂപ് ഇതിന് നല്‍കിയ വിശദീകരണം.

  എന്നാല്‍ അനൂപിന്റെ ഈ നീക്കം മണിക്കുട്ടനില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. മോഹന്‍ലാല്‍ വന്നപ്പോഴും മണിക്കുട്ടന്‍ ഇത് വ്യക്തമാക്കിയിരുന്നു. ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കുമെന്നായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി. ഇതിന് പിന്നാലെ അനൂപ് ഭാഗ്യലക്ഷ്മിയുമായി കൂടുതല്‍ അടുക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോഴിതാ അനൂപിനെ കുറിച്ച് മണിക്കുട്ടനും നോബിയും തമ്മിലുള്ള ചര്‍ച്ച ശ്രദ്ധ നേടുകയാണ്.

  ''റിതു വന്ന് തുണിയെടുക്കാന്‍ നേരത്ത് ഞാന്‍ പറഞ്ഞു, അതവിടെ ഇരിക്കട്ടെ, വേറെ തുണിയുണ്ടെങ്കില്‍ എടുക്ക് എന്ന്. റിതു അനൂപിനോട് ചേട്ടാ ഇവിടുത്തെ തുണി അതല്ലാന്ന് പറഞ്ഞപ്പോള്‍ ഇത്രയും കാലം ആ തുണിയാണല്ലോ ഉപയോഗിച്ചിരുന്നത്. ഇപ്പോ എന്താണ് പുതിയൊരു പുതുമ എന്നൊക്കെ. നുള്ളിയേനും പിച്ചിയേനും എല്ലാത്തിനും ക്യാപ്റ്റനെ വന്ന് വിളിക്കുന്നത് എന്തിനാണ്. നമ്മള്‍ ഇത്രയും നാള്‍ ഉപയോഗിച്ചു കൊണ്ടിരുന്നത് അതാണ് എന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളൂ. ഞാന്‍ തുടച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണ് വേറെ എടുക്കാന്‍ പറഞ്ഞത്'' മണിക്കുട്ടന്‍ പറയുന്നു.

  കഴിഞ്ഞ തവണ നീ ക്യാപ്റ്റനായിരുന്നപ്പോള്‍ ബാത്ത്‌റൂം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങളായിരുന്നു. ബാത്ത്‌റൂം കഴുകി കഴിഞ്ഞപ്പോള്‍ അവിടെ സ്ലിപ്പ് ആകുന്നുവെന്ന് പറഞ്ഞ് നിന്റടുത്ത് വന്നു. ഞാന്‍ അനൂപിനെ വിളിച്ച് പറഞ്ഞു, ഇവിടെ ഇപ്പോള്‍ കഴുകിയതാണ്. ആരോ സോപ്പിന്റെ പതയാക്കിയതാണ്. നീ ഇത്തിരി വെള്ളം ഒഴിച്ചാല്‍ അതങ്ങ് പോകുമെന്ന് നോബി പറഞ്ഞു. ഈ സമയം സൂര്യയും അവിടെയുണ്ടായിരുന്നു.

  അങ്ങനെയൊരു പ്രശ്‌നമുണ്ട് പുള്ളിയ്ക്ക്. അതാണ് ഭാനു അവിടെ പറയാന്‍ ശ്രമിച്ചത്. അപ്പോഴത്തേക്കും ചേട്ടന്‍ കേറി സോറി പറഞ്ഞു എന്ന് മണിക്കുട്ടന്‍ മറുപടി നല്‍കി. ഉടനെ നോബി വിശദീകരണം നല്‍കി. അപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ കയറി സോറി പറയുകയായിരുന്നു. സത്യത്തില്‍ ഞാന്‍ സജ്‌നയെ അല്ല വിളിച്ചത്. മൊത്തത്തില്‍ പറഞ്ഞതാണ് എന്നായിരുന്നു നോബിയുടെ പ്രതികരണം.

  Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam

  വീഡിയോയ്ക്ക് പ്രേക്ഷകര്‍ കമന്റുമായി എത്തിയിട്ടുണ്ട്. സജ്ന, നോബി തമ്മില്‍ ഉണ്ടായ പ്രശ്‌നത്തില്‍ വ്യക്തികള്‍ക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന അനൂപിന്റെ നിലപാട് ആണ് വ്യക്തമായത്. അനൂപിന്റെ മുഖം മൂടി അഴിഞ്ഞു വീണു. സോറി പറഞ്ഞത് കൊണ്ട് നോബി രക്ഷപെട്ടു. അനൂപ് പെട്ടു. ബിള്‍ സ്റ്റാന്‍ഡ് ആയി പറഞ്ഞു ലോക തോല്‍വി എന്ന് തെളിയിച്ചു അനൂപ് എന്നെല്ലാമാണ് കമന്റ്. നോബി അയല്‍ക്കൂട്ടം വിട്ട് തുടങ്ങിയെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

  English summary
  Bigg Boss Malayalam Season 3 Manikuttan Explains Anoop's Behaviour To Noby, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X