അനൂപില്‍ നിന്നും ഞാനത് തീരെ പ്രതീക്ഷിച്ചില്ല, അവന് വേണ്ടി സംസാരിച്ചത് ഞാനാണ്: മണിക്കുട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. തുടക്കത്തില്‍ കാര്യമായി ഇടപെടാതിരുന്ന മണിക്കുട്ടന്‍ പിന്നീടിങ്ങോട്ട് ബിഗ് ബോസ് വീട്ടിനുള്ളിലെ ഏറ്റവും ആക്ടീവായ മത്സരാര്‍ത്ഥിയായി മാറുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനും ആയി മണിക്കുട്ടന്‍. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍സി ടാസ്‌ക്കിലും മണിക്കുട്ടന്‍ മത്സരിച്ചിരുന്നു.

റോയല്‍ ലുക്കില്‍ സാറ അലി ഖാന്‍; കാന്‍ഡിഡ് ചിത്രങ്ങള്‍ കാണാം

എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മണിക്കുട്ടന്‍ പകുതി വഴിയ്ക്ക് പുറത്താവുകയായിരുന്നു. അനൂപും റംസാനും ചേര്‍ന്നാണ് മണിക്കുട്ടനെ പുറത്താക്കുന്നത്. സുഹൃത്തായ മണിക്കുട്ടനെ പുറത്താക്കാന്‍ അനൂപ് കൂട്ടു നിന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അനൂപിനെ പിന്തുണയ്ക്കാതെ റംസാനെ പിന്തുണയ്ക്കുകയും പിന്നീട് റംസാനോട് കീഴടങ്ങുകയുമായിരുന്നു അനൂപ്.

അനൂപ് ചതിക്കുകയായിരുന്നു

അനൂപിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. ഏറ്റവും നന്നായി പെര്‍ഫോം ചെയ്ത, തനിക്ക് വേണ്ടി വാദിച്ച മണിക്കുട്ടനെ അനൂപ് ചതിക്കുകയായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. അതേസമയം അനൂപിന്റെ നീക്കത്തില്‍ മണിക്കുട്ടനും അമ്പരന്നിരിക്കുകയാണ്. ഇപ്പോഴിതാ അനൂപ് ചെയ്തതില്‍ തന്റെ അതൃപ്തി അറിയിച്ചിരിക്കുകയാണ് മണിക്കുട്ടന്‍.

പ്രതീക്ഷിച്ചിരുന്നില്ല

ഡിംപലിന് മുന്നിലാണ് മണിക്കുട്ടന്‍ മനസ് തുറന്നത്. റിതുവിനോട് അനൂപിന് വേണ്ടി വാദിച്ചത് താനായിരുന്നുവെന്നും ആ തന്നോട് അനൂപ് അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. തനിക്കത് ഭയങ്കര വിഷമമായെന്നും മണിക്കുട്ടന്‍ പറയുന്നുണ്ട്.

'ജയിലില്‍ അയക്കുന്ന കാര്യം സംസാരിക്കുമ്പോള്‍ അന്ന് റിതു അനൂപ് പെര്‍ഫോം ചെയ്തില്ലെന്ന് പറഞ്ഞപ്പോള്‍ ഞാനാണ് അവളോട് നിനക്ക് തെറ്റു പറ്റിയെന്ന് പറഞ്ഞത്. അനൂപ് പെര്‍ഫോം ചെയ്തിരുന്നുവെന്നും നീ പറഞ്ഞത് ശരിയായില്ലെന്നും റിതുവിനോട് പറഞ്ഞത് ഞാനാണ്. അനൂപിനെ ഞാന്‍ അങ്ങനെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് അന്ന് ലാല്‍ സാര്‍ വന്ന് വാണിംഗ് തന്നത്'. മണിക്കുട്ടന്‍ പറയുന്നു.

ഭയങ്കര ഫീലായി

ഞാനൊരു റിക്വസ്റ്റ് ആയിട്ട് പറയുകയാണ്. നമ്മള്‍ ഓവറായിട്ട് ഇന്‍വോള്‍വ് ആകുന്നത് കണ്ടാല്‍ എണ്ണയൊഴിക്കുന്നു എന്നൊക്കെ പറയും. അനൂപിന് വേണ്ടി അത്രയൊക്കെ ഞാന്‍ പറഞ്ഞിട്ട്, അനൂപ് ഇന്നലെ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് ഭയങ്കര ഫീലായി മണിക്കുട്ടന്‍ വ്യക്തമാക്കി. മണിക്കുട്ടന്റെ വാക്കുകള്‍ ഡിംപല്‍ അംഗീകരിക്കുകയായിരുന്നു.

'ഞാനത് അപ്പോള്‍ ഭാനുവിനോട് പറഞ്ഞു. ഞാനവളോട് എപ്പോഴും പറയാറുണ്ട് ബി കെയര്‍ഫുള്‍, നീ എല്ലാം കാണുന്നില്ല എന്ന്. ഇന്നലെ അവള്‍ക്ക് സമാധാനമായി. ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും കറക്ടായി. അതാണ് ഞാന്‍ അവളോട് ടിമിയുടേയും ഇവന്റേയും കാര്യത്തില്‍ ഇടപെടരുതെന്ന് പറയുന്നത്. ഇനി നോക്കിക്കോ ഇതൊരു പ്രേമക്കഥയായി മാറും. ഞാനും അവളും പൊട്ടന്മാരുമാകും' എന്നായിരുന്നു ഡിംപലിന്റെ പ്രതികരണം.

എന്തിനാണ് മണിക്കുട്ടനെ പുറത്താക്കിയത്

റംസാന് വേണ്ടി തോറ്റ് കൊടുക്കേണ്ട ആവശ്യം അനൂപിന് ഇല്ലായിരുന്നു. അവസാനം വിട്ട് കൊടുക്കാന്‍ ആയിരുന്നെങ്കില്‍ എന്തിനാണ് മണിക്കുട്ടനെ പുറത്താക്കിയത്. മത്സരിക്കാന്‍ ഇഷ്ടം ഇല്ലായിരുന്നെങ്കില്‍ ആദ്യമേ പിന്മാറിയാല്‍ പോരായിരുന്നോ തുടങ്ങി അനൂപിനെതിരെ പ്രതിഷേധത്തോടെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X