മണിക്കുട്ടന്റെ മാനസികനില ശരിയല്ലെന്ന് മോഹന്‍ലാല്‍; തേങ്ങല്‍ അടക്കാനാകാതെ മണിക്കുട്ടന്‍, വൈകാരിക നിമിഷങ്ങള്‍!

നാട്ടുക്കൂട്ടം ടാസ്‌ക്കിനിടെ മോശമായി പെരുമാറിയ റംസാനും കിടിലം ഫിറോസുമെതിരെ ശക്തമായ പ്രതികരണങ്ങളും ശിക്ഷയുമായാണ് ഇന്നലെ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തിയത്. ഡിംപലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചള്ള പരാമര്‍ശങ്ങള്‍ക്കാണ് കിടിലിനോട് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടതും വിധിക്കാനുള്ള അവകാശം ഡിംപലിന് നല്‍കിയതും. പിന്നാലെ സായിയെ ചെരുപ്പ് വച്ചെറിഞ്ഞതിന് റംസാന് ശിക്ഷയും നല്‍കി.

ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

എന്നാല്‍ പിന്നീട് മോഹന്‍ലാല്‍ മണിക്കുട്ടനോട് പറഞ്ഞ വാക്കുകള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇട വരുത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ മാനസിക നില ശരിയല്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. സന്ധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മോഹന്‍ലാല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. മോഹന്‍ലാലിന്റെ വാക്കുകളില്‍ തളര്‍ന്ന മണിക്കുട്ടനെയാണ് പിന്നീട് ബിഗ് ബോസ് വീട് കണ്ടത്.

പഴയ കാര്യങ്ങള്‍ കേള്‍ക്കണമെന്നില്ല

എന്താ സന്ധ്യ, ഒരു ശാരീരിക അസ്വസ്ഥതയുണ്ടല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇല്ല മാനസികമാണ് കൂടുതലും എന്നായിരുന്നു സന്ധ്യയുടെ മറുപടി. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ലാലേട്ടന്‍ മണിക്കുട്ടനോട് ചോദിച്ചു. ഇവിടെ സജ്‌ന ഫിറോസുള്ള സമയത്ത് മീന്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ടൊരു സംഭവമുണ്ടായെന്ന് മണിക്കുട്ടന്‍ പറഞ്ഞു. മോനേ എനിക്ക് പഴയ കാര്യങ്ങള്‍ കേള്‍ക്കണമെന്നില്ല. എന്തിന് നീ അത് പറഞ്ഞു. അങ്ങനെ പറഞ്ഞത് ശരിയാണോ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

അത് വേദനിപ്പിച്ചു

''്ടാസ്‌ക്കില്‍ പറഞ്ഞപ്പോള്‍ ഞാനത് കാര്യമാക്കിയെടുത്തില്ല. പക്ഷെ മീറ്റിംഗില്‍ എടുത്തിട്ടപ്പോഴാണ് എനിക്കത് കൂടുതല്‍ വിഷമമായത്. ടാസ്‌ക്കിന്റെ ഭാഗമായിട്ട് മാത്രമല്ല, ഒരു മത്സരാര്‍ത്ഥിയെന്ന നിലയിലും അത് ടേബിളിലേക്ക് കൊണ്ടു വന്നപ്പോള്‍ എന്നെ അത് വേദനിപ്പിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനം കൊടുക്കുന്നത് കലയ്ക്കാണ്. എല്ലാ ആര്‍ട്ടിസ്റ്റിനും ഞാന്‍ ബഹുമാനം കൊടുക്കുന്നുണ്ട്. ഭൂമിയെ തൊട്ട് വണങ്ങിയിട്ടേ ഞാന്‍ എന്തും ചെയ്യാറുള്ളൂ. അങ്ങനെയുളെളാരു ആളെയാണ്. അതും ഞാന്‍ ക്ലിയര്‍ ചെയ്തത്. അതിന് കലയുമായി യാതൊരു ബന്ധവുമില്ല എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്''. എന്ന് സന്ധ്യ പറഞ്ഞു.

ക്ഷമ ചോദിക്കാം എന്ന് മണിക്കുട്ടന്‍

ഫിനാലയിലേക്ക് ഒക്കെ അടുക്കുമ്പോള്‍ എന്തു പറഞ്ഞാലും കുഴപ്പമാകുന്ന സമയമാണ്. ഇതൊക്കെ പേഴ്‌സണല്‍ ആയിട്ട് എടുക്കും. പൊളി ഫിറോസ് ഏഴാം കിട എന്നു പറഞ്ഞപ്പോള്‍ എന്തോരം പ്രശ്‌നമുണ്ടാക്കിയ ആളാണ് മണിക്കുട്ടന്‍. അങ്ങനെയുള്ളൊരാള്‍ ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നില്ല. അവര്‍ ചെയ്യുന്ന കലയെ മോശമായി പറഞ്ഞുവെന്ന് ആളുകള്‍ കരുതും. അത്തരം കാര്യങ്ങള്‍ ഇനിയെങ്കിലും സൂക്ഷിക്കുകയെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഞാന്‍ ക്ഷമ ചോദിക്കാം എന്ന് മണിക്കുട്ടന്‍ പറഞ്ഞു. എന്നോട് ക്ഷമയൊന്നും ചോദിക്കണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

മണിക്കുട്ടന്റെ മാനസിക നില ശരിയല്ല

ഞാന്‍ സജ്‌നയോട് എന്നായിരുന്നു ഇതിന് മണിക്കുട്ടന്‍ മറുപടി പറഞ്ഞപ്പോള്‍ തുടങ്ങിയത്. സന്ധ്യയുടെ പേര് സജ്‌ന എന്ന് മാറിപ്പോയതായിരുന്നു. സജ്‌നയോ, അവന്‍ ഇപ്പോഴും പുറകില്‍ തന്നെ നില്‍ക്കുവാണ്. നീ എത്ര ആഴ്ച പുറകിലാണ്. നീ ഇരുന്നോളൂ, മണിക്കുട്ടന്റെ മാനസിക നില ശരിയല്ലെന്ന് തോന്നുന്നു. പേരുകള്‍ മാറിത്തുടങ്ങുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സന്ധ്യയ്ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം സാര്‍ കേള്‍ക്കുന്നില്ലെന്ന് അപ്പോള്‍ മണിക്കുട്ടന്‍ പറഞ്ഞു. പറയുന്നതില്‍ ക്ലാരിറ്റിയില്ല. ഡാന്‍സറിനെ പറഞ്ഞ കാര്യത്തില്‍ എനിക്കും സങ്കടമുണ്ട്. ഞാന്‍ പ്രതിനിധീകരിക്കുന്ന സമൂഹമാണ്. കലാകാരനെന്ന നിലയില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുകയും ബ്രേക്കിലേക്ക് കടക്കുകയും ചെയ്തു.

മോഹന്‍ലാല്‍ കേള്‍ക്കാന്‍  തയ്യാറാകുന്നില്ല

താന്‍ ക്ഷമ ചോദിച്ചതാണെന്ന് മണിക്കുട്ടന്‍ മറ്റുള്ളവരോട് വ്യക്തമാക്കി. ഇനിയും ചോദിക്കാമെന്നും തനിക്ക് മാനസിക പ്രശ്‌നമില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. വളരെ വികാരഭരിതനായിരുന്നു മണിക്കുട്ടന്‍. പിന്നീട് മോഹന്‍ലാല്‍ മടങ്ങി വന്നപ്പോള്‍ സന്ധ്യയുടെ അരികിലെത്തിയും അദ്ദേഹം മാപ്പ് ചോദിച്ചു. താന്‍ പറയാന്‍ ഉദ്ദേശിച്ചത് കേള്‍ക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകുന്നില്ലെന്നും മണിക്കുട്ടന്‍ ആവര്‍ത്തിച്ചു.

ഇതിന് ശേഷം മോഹന്‍ലാല്‍ താരങ്ങള്‍ക്കായി കരുതി വച്ച ടാസ്‌ക്കിനുള്ള വസ്തുക്കള്‍ എടുക്കാനായി മണിക്കുട്ടനോട് സ്‌റ്റോര്‍ റൂമിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കരഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം റൂമിലേക്ക് നടന്നത്. സ്‌റ്റോര്‍ റൂമില്‍ വച്ച് പൊട്ടിക്കരയുകയായിരുന്നു മണിക്കുട്ടന്‍. പിന്നീട് സ്വയം നിയന്ത്രിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X