മണിക്കുട്ടന്‍ ജയിച്ചില്ലെങ്കില്‍ മൊട്ടയടിക്കുമെന്ന് ആരാധകന്‍; മൊട്ടയടിക്കണ്ട സുഹൃത്തായാല്‍ മതിയെന്ന് താരം!

കാത്തിരിപ്പുകള്‍ അവസാനിക്കാന്‍ ഇനി അധികനാളില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് ഇന്ന് രാത്രി പന്ത്രണ്ട് മണിയോടെ അവസാനിക്കും. അപ്രതീക്ഷിതമായി ഷോ നിര്‍ത്തിവെക്കേണ്ടി വന്നുവെങ്കിലും വിജയിയെ കണ്ടെത്തുമെന്ന് ബിഗ് ബോസ് അറിയിച്ചതോടെ ആരാധകരും ആവേശത്തിലാണ്. തങ്ങളുടെ പ്രിയതാരത്തിന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് അവര്‍.

ഗ്ലാമര്‍ അവതാരത്തില്‍ മധുരിമ; ഹോട്ട് ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. തുടക്കത്തിലെ രണ്ടാഴ്ച ആക്ടീവാകാതിരുന്ന മണിക്കുട്ടന്‍ പിന്നീട് എല്ലാ ടാസ്‌ക്കുകളിലും മിന്നും പ്രകടനം കാഴ്ചവച്ചു കൊണ്ടും ബിഗ് ബോസ് വീട്ടിലെ എല്ലാകാര്യങ്ങളിലും ഇടപെട്ടു കൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട എംകെ ആയി മാറുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും പിന്മാറുകയും പിന്നീട് തിരികെ വരികയും ചെയ്ത താരവുമാണ് മണിക്കുട്ടന്‍. മണിക്കുട്ടന്റെ പിന്മാറ്റത്തില്‍ ആരാധകര്‍ ഏറെ നിരാശരായിരുന്നു. വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗിലും മണിക്കുട്ടനാണ് മുന്നിലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 ആരാധകന്റെ വീഡിയോ

നടനായി പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെ ശക്തമായൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം മണിക്കുട്ടനാണ്. കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ ലൈവിലെത്തിയപ്പോള്‍ കാണാനായി നിരവധി പേരായിരുന്നു എത്തിയിരുന്നു. ലൈവില്‍ ഇത്രയും പേരുണ്ടെങ്കില്‍ വോട്ട് വേറെ ലെവല്‍ ആയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ ഒരു ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 മണിക്കുട്ടനും രംഗത്ത്

താന്‍ മണിക്കുട്ടനാണ് വോട്ട് ചെയ്തതെന്നും മണിക്കുട്ടന്‍ തന്നെ വിജയിക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. മണിക്കുട്ടന്‍ ജയിച്ചില്ലെങ്കില്‍ താന്‍ മൊട്ടയടിക്കുമെന്നും യുവാവ് പറയുന്നത്. പിന്നാലെ ഈ വീഡിയോ പങ്കുവച്ചു കൊണ്ട് മണിക്കുട്ടനും രംഗത്ത് എത്തിയിരിക്കുകയാണ്. നന്ദി. ഒരു പാട് സ്‌നേഹം. വളരേ സ്വീറ്റ് ആയ ഒരു വീഡിയോ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് മണിക്കുട്ടന്‍ പറയുന്നത്.

ഫാന്‍ ആകണ്ട

ഒരു ഗെയിം ഷോ ആണ് ബിഗ് ബോസ്സ്. അതില്‍ പങ്കെടുത്തു അവസാന 8 ല്‍ വന്നപ്പോള്‍ തന്നെ എല്ലാ കണ്ടെസ്റ്റാന്‍സ്റ്റും വിജയികളായി കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് മൊട്ട ഒന്നും അടിക്കണ്ട കേട്ടോ. ഫാന്‍ ആകണ്ട. ഫ്രണ്ട് ആയി എന്നെ കണക്കാക്കിയാല്‍ മതിയെന്നും മണിക്കുട്ടന്‍ ആരാധകനോടായി പറയുന്നു. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

Recommended Video

Mani Kuttan response after Bigg Boss got postponed
ആരാകും വിജയി?

ശക്തമായ മത്സരമാണ് ബിഗ് ബോസ് വിജയിയാകാന്‍ നടന്നു വരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, റംസാന്‍, അനൂപ്, റിതു മന്ത്ര, നോബി എന്നിവര്‍ തമ്മിലാണ് മത്സരം. തങ്ങളുടെ പ്രിയതാരത്തിന് വേണ്ടി വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് താരങ്ങള്‍ പോലും രംഗത്ത് എത്തിയിട്ടുണ്ട്. ആരാകും വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X