കാര്‍ത്തുമ്പിയ്ക്ക് കൊടുത്ത വാക്ക് മാധവന്‍ പാലിച്ചു; 'പോരുന്നോ എന്റെ കൂടെ' എന്ന് ലാലേട്ടന്‍
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് മലയാളം സീസണ്‍ 3 കൂടുതല്‍ രസകരമായി മാറുകയാണ്. പോയ വാരം നല്‍കിയ വീക്കിലി ടാസ്‌ക്കും വളരെ രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളായി ഓരോരുത്തരും തകര്‍ത്താടുകയായിരുന്നു. മീശമാധവനും കസ്തൂരിയും യക്ഷിയുമൊക്കെ പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോഴും ഓരോരുത്തരേയും അഭിനന്ദിച്ചു.
ടാസ്‌ക്കില്‍ കാര്‍ത്തുമ്പിയായി എത്തിയത് സന്ധ്യയായിരുന്നു. അതിമനോഹരമായിരുന്നു സന്ധ്യയുടെ ഡാന്‍സ്. ഇതിനിടെ മീശമാധവനായി എത്തിയ മണിക്കുട്ടനുമൊത്തുള്ള സന്ധ്യയുടെ രംഗങ്ങളും മനോഹരമായിരുന്നു. കാര്‍ത്തുമ്പിയുടെ മാണിക്യനെ കണ്ടു പിടിക്കാന്‍ സഹായിക്കാമെന്ന് മാധവന്‍ പറഞ്ഞിരുന്നു. വരുന്ന ശനിയാഴ്ച മാണിക്യനെ കാണിച്ചു തരാമെന്നും മാധവന്‍ പറഞ്ഞിരുന്നു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് മാണിക്യനും കാര്‍ത്തുമ്പിയും. കാര്‍ത്തുമ്പിയായത് ശോഭനായിരുന്നു. മാണിക്യനെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോള്‍ കാര്‍ത്തുമ്പിയുടെ മാണിക്യനെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞത് മണിക്കുട്ടന്‍ ഓര്‍മ്മിപ്പിച്ചു. മാണിക്യനായി മാറുമോ എന്നും മണിക്കുട്ടന്‍ ചോദിച്ചു.
ഇതോടെ രസകരമായ മറുപടിയുമായി മോഹന്‍ലാല്‍ എത്തി. പോരുന്നോ എന്റെ കൂടെ എന്നായിരുന്നു മോഹന്‍ലാല്‍ സന്ധ്യയോട് ചോദിച്ചത്. നിറ കൈയ്യടികളോടെയായിരുന്നു മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിന്റെ വാക്കുകളെ സ്വീകരിച്ചത്. പിന്നീട് സന്ധ്യയുടെ പ്രകടനത്തെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. വളരെ നന്നായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. ഇപ്പോഴും ആ സിനിമകളും അതിലെ കഥാപാത്രങ്ങളും ഡയലോഗുകളും സന്ദര്‍ഭങ്ങളുമെല്ലാം ഓര്‍ത്തിരിക്കുന്നുവെന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്കരിയായി പ്രിയാമണി; എന്തൊരു മാറ്റമെന്ന് സോഷ്യല്‍ മീഡിയ
അതേസമയം കിടിലം ഫിറോസും ഡിംപലും ഈ ആഴ്ച എലിമിനേഷില്‍ നിന്നും രക്ഷപ്പെട്ടു. മറ്റുളളവരില്‍ നിന്നും ആരാകും പുറത്തു പോവുക എന്ന് ഇന്ന രാത്രി അറിയും. പോയ വാരം ബിഗ് ബോസ് വീട്ടിലെ നിയമം ലംഘിക്കുമെന്ന് പറഞ്ഞ ഫിറോസ് സജ്‌ന ദമ്പതികള്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്തു മോഹന്‍ലാല്‍. 48 മണിക്കൂര്‍ മാസ്‌ക് ധരിക്കുകയാണ് ശിക്ഷ. നേരത്തെ 24 മണിക്കൂറായിരുന്നു ശിക്ഷയുടെ കാലാവധി. എന്നാല്‍ മോഹന്‍ലാല്‍ നില്‍ക്കെ റിതുവിനോട് മോശമായി പെരുമാറിയതോടെയാണ് 48 മണിക്കൂറായി മാറിയത്.


Click it and Unblock the Notifications