twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുമ്പേ കുതിച്ച് മണിക്കുട്ടൻ, ഏറ്റവും പിന്നിൽ റിതു; അപ്രതീക്ഷിത കുതിപ്പ് കാട്ടി ഇവർ, വോട്ടിംഗ് നില!

    Bigg Boss Malayalam Season Manikuttan is Leading as Rithu Manthra Falls to Last Spot In Voting

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ആരാധകരുടെ പ്രതീക്ഷകളുണര്‍ത്തുന്നതായിരുന്നു വോട്ടിംഗ് വീണ്ടും ആരംഭിക്കുന്നതെന്ന വാര്‍ത്ത. ഇന്നലെ രാത്രി മുതല്‍ വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ഷോ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളെല്ലാം വോട്ടിംഗിലുണ്ട്.

    വോട്ടിംഗ് ആരംഭിച്ചത് മുതല്‍ തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വോട്ടിംഗില്‍ മുന്നിലുള്ളത് മണിക്കുട്ടന്‍ ആണ്. നേരത്തെ തന്നെ മണിക്കുട്ടന്‍ കിരീടം നേടാന്‍ സാധ്യതയുള്ളതായി സോഷ്യല്‍ മീഡിയയും പ്രേക്ഷകരും വിലയിരുത്തിയിരുന്നു. ബിഗ് ബോസ്് വീട്ടിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍്. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളും മണിക്കുട്ടന് സഹായമായി.

    മുമ്പേ കുതിച്ച് മണിക്കുട്ടൻ, ഏറ്റവും പിന്നിൽ റിതു

    നേരത്തെ വോട്ടിംഗില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന താരം ഡിംപലായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും പോയി തിരികെ വന്ന താരമായിരുന്നു ഡിംപല്‍. എന്നാല്‍ രണ്ടാം വരവില്‍ ഡിംപലിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിംപല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഏറ്റവും പിന്നിലുണ്ടായിരുന്ന ഡിംപല്‍ ഇപ്പോള്‍ നാലാം സ്ഥാനത്തേക്ക് കയറി വന്നിരിക്കുകയാണ്.

    മുമ്പേ കുതിച്ച് മണിക്കുട്ടൻ, ഏറ്റവും പിന്നിൽ റിതു

    അതേസമയം രണ്ടാമതുള്ളത് സായ് വിഷ്ണുവാണ്. ബിഗ് ബോസിന്റെ തുടക്കകാലത്ത് വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് സായ് വിഷ്ണു. എന്നാല്‍ പിന്നീട് സായ് വിഷ്ണുവിന്റെ വളര്‍ച്ചയും മാറ്റവും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു ഇതാണ് താരത്തെ മുന്നിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ താരം അനൂപ് കൃഷ്ണനാണ്. അവസാന നാളുകളിലെ മു്‌ന്നേറ്റം അനൂപിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

    മുമ്പേ കുതിച്ച് മണിക്കുട്ടൻ, ഏറ്റവും പിന്നിൽ റിതു

    അതേസമയം വോട്ടിംഗില്‍ ഏറ്റവും പിന്നിലുള്ള താരം റിതു മന്ത്രയാണ്. നേരത്തെ വോട്ടിംഗില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു റിതു. എന്നാല്‍ പിന്നീട് റിതു പിന്നോട്ട് പോവുകയായിരുന്നു. അതേസമയം റംസാനും ശക്തമായ മത്സരം കാഴ്ച്ച വച്ചു കൊണ്ട് ആദ്യ അഞ്ചില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. നോബിയും കിടിലവും പിന്നാലെ തന്നെയുണ്ട്. എന്നാല്‍ ഈ വോട്ടിംഗ് നില എപ്പോള്‍ വേണമെങ്കിലും മാറി മറിയുമെന്നതാണ് വസ്തുത. പിന്നിലുള്ളവര്‍ മുന്നോട്ട് കയറി വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

    Recommended Video

    Bigg boss s3 winner will be elected by audience | FilmiBeat Malayalam
     മുമ്പേ കുതിച്ച് മണിക്കുട്ടൻ, ഏറ്റവും പിന്നിൽ റിതു

    അതേസമയം ബിഗ് ബോസ് താരങ്ങള്‍ നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. റംസാന്‍, നോബി, ഫിറോസ്, സൂര്യ, റിതു മന്ത്ര, സായ് വിഷ്ണു, ഡിംപല്‍ എന്നിവര്‍ തിരികെ വന്നിറങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. അതേസമയം മണിക്കുട്ടന്‍ തിരികെ വന്നിട്ടില്ല. മണിക്കുട്ടനും രമ്യയും അടുത്ത ദിവസം എത്തുമെന്നാണ് അറിയാന്‍ സാധിച്ചത്. ആരാകും ബിഗ് ബോസ് വിജയി ആവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    English summary
    Bigg Boss Malayalam Season 3 Unofficial Reports Says Manikuttan is Leading as Rithu Manthra Falls to Last Spot In Voting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X