സൂര്യയുടെ മനസ്സിലെ 'ലപ് ടപ്' മണിക്കുട്ടന്‍ സാധിച്ചു കൊടുത്തു; മീശ പിരിക്കല്‍ വൈറല്‍

ബിഗ് ബോസ് പ്രേക്ഷകരാരും സൂര്യയുടെ ലപ് ടപ് പാട്ട് മറന്നു കാണില്ല. മണിക്കുട്ടന്റെ മീശയെ കുറിച്ചായിരുന്നു സൂര്യയുടെ വിഖ്യാതമായ ലപ് ടപ് പാട്ട്. മീശക്കാരന്‍ മണിക്കുട്ടാ നിന്റെ മീശ കാണുമ്പോള്‍ എന്നുള്ളില്‍ ലപ് ടപ് എന്ന സൂര്യയുടെ വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സൂര്യയുടെ പാട്ട് റീക്രിയേറ്റ് ചെയ്തു കൊണ്ടുള്ള വീഡിയോകളും വൈറലായി മാറിയിരുന്നു. സൂര്യയെ തെറ്റു പറയാനാകില്ല മണിക്കുട്ടന്റെ മീശ കിടിലനാണെന്നാണ് ആരാധകരും പറയുന്നത്.

എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ

ഇപ്പോഴിതാ മണിക്കുട്ടന്റെ മീശ പിരിച്ചു കൊടുക്കുന്ന സൂര്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ രാത്രിയായിരുന്നു മനോഹരമായൊര നിമിഷത്തിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. പതിവ് പോലെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു സൂര്യയും മണിക്കുട്ടനും. ഇതിനിടെയായിരുന്നു സംഭവം. തനിക്ക് മണിക്കുട്ടനോട് പ്രണയമാണെന്ന് സൂര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഗൗരവ്വമായിരുന്ന രംഗം വേറൊരു മൂഡിലേക്ക്

കിടിലം ഫിറോസ് ഡൗണ്‍ ആണല്ലോ എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് സൂര്യ മറുപടി നല്‍കുകയായിരുന്നു. സൂര്യ മറുപടി പറഞ്ഞു കൊണ്ടിരിക്കെ കണ്ണാടിയില്‍ നോക്കി കൊണ്ട് മണിക്കുട്ടന്‍ തന്റെ മീശ പിരിക്കുകയായിരുന്നു. എന്നാല്‍ ഒരു സൈഡിലെ മാത്രം പിരിച്ചില്ലെന്ന് സൂര്യ ചൂണ്ടിക്കാണിച്ചു. ഇതോടെ ഗൗരവ്വമായിരുന്ന രംഗം വേറൊരു മൂഡിലേക്ക് കടന്നു.

എന്നാ പിരിച്ചോ

മണിക്കുട്ടന്റെ മീശ പിരിക്കാന്‍ കൈ തരിക്കുകയാണെന്ന് സൂര്യ പറഞ്ഞു. അത്രയ്ക്ക് തരിക്കുന്നുണ്ടോ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ച മണിക്കുട്ടന്‍ എന്നാ പിരിച്ചോ എന്നു പറഞ്ഞ് നിന്നു കൊടുത്തു. പിന്നാലെ സൂര്യ മനോഹരമായി തന്നെ മണിക്കുട്ടന്റെ മീശ പിരിച്ചു. ഇനിയും വരുമെന്നും സൂര്യ പറഞ്ഞു. ആയിക്കോട്ടെ എന്ന് മണിക്കുട്ടനും മറുപടി നല്‍കി.

മനസ്സില്‍ ലപ് ടപ്പ്

മനോഹരമായ ഈ നിമിഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കമന്റുകളുമായി നിരവധി പേരുമെത്തിയിട്ടുണ്ട്. ലെ സൂര്യ: ഇനി എനിക്ക് ചത്താല്‍ മതി ശിവനെ, അടുത്ത കവിത മണിക്കുട്ടന്റെ മീശയെ പറ്റി തന്നെ. ഇവര്‍ക്കു തമ്മില്‍ അറിയാം പരസ്പരം ഇഷ്ടമാണ്. രണ്ടു പേരും ഐ കോണ്ടാക്ട് കൊടുക്കുന്നേ ഇല്ല. കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിച്ചാല്‍ തീരാവുന്ന ബലം പിടിത്തമേ ഉള്ളു രണ്ടാള്‍ക്കും എന്ന് തോന്നുന്നു. സൂര്യക്ക് മാത്രമല്ല കണ്ടു കൊണ്ടിരുന്ന നമ്മള്‍ക്കും മനസ്സില്‍ ലപ് ടപ്പ് ആയി തുടങ്ങിയ കമന്റുകളാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

 മണിക്കുട്ടനും പ്രണയം തോന്നി തുടങ്ങിയോ?

ഇനി സൂര്യയോട് മണിക്കുട്ടനും പ്രണയം തോന്നി തുടങ്ങിയോ എന്ന സംശയവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. നേരത്തെ സൂര്യ തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. തന്റെ സുഹൃത്ത് വലയത്തില്‍ പെണ്‍കുട്ടികളില്ല. ആ സങ്കടം മാറിയത് ഇവിടെ വന്നപ്പോഴാണ്. സൂര്യ തന്റെ നല്ല സുഹൃത്താണെന്നും എന്നാല്‍ സൂര്യയുമായി സംസാരിക്കുമ്പോള്‍ ആരെങ്കിലും കളിയാക്കുമോ എന്ന പേടി ഇപ്പോള്‍ തനിക്കുണ്ടെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. മുമ്പ് അങ്ങനെ തനിക്ക് ഒരുപാട് സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X