ഇനി നീ നമ്മള്‍ അറിയാതെ ഇവിടുന്ന് ഇറങ്ങിയാല്‍...; മണിക്കുട്ടനെ പഞ്ഞിക്കിട്ട് ചങ്ങാതിമാര്‍!

ബിഗ് ബോസ് ആരാധകരേടും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്‍ പിന്മാറിയത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ തിരികെ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടു. പിന്നാലെ എല്ലാ കാത്തിരിപ്പിനും വിരാമമിട്ടു കൊണ്ട് ഇന്നലെ ബിഗ് ബോസ് വീട്ടിലേക്ക് മണിക്കുട്ടന്റെ മാസ് തിരിച്ചുവരവ് നടന്നത്.

സമാന്തയുടെ വിവിധ ഭാവങ്ങള്‍; സിമ്പിള്‍ ലുക്കില്‍ മനം കവര്‍ന്ന് താരസുന്ദരി

ആവേശത്തോടെയായിരുന്നു മത്സരാര്‍ത്ഥികള്‍ മണിക്കുട്ടനെ സ്വീകരിച്ചത്. ഓടി വന്ന് കെട്ടിപ്പിടിച്ചായിരുന്നു തങ്ങളുടെ പ്രിയതാരത്തെ അവര്‍ സ്വീകരിച്ചത്. മണിക്കുട്ടനെ ചാടി കെട്ടിപ്പിടിച്ചായിരുന്നു ഡിംപലിന്റെ ആഹ്ലാദ പ്രകടനം. പിന്നാലെ അരങ്ങേറിയത് സൗഹൃദത്തിന്റെ ഊഷ്മളതയും നിഷ്‌കളങ്കതയും നിറഞ്ഞ നിമിഷങ്ങളായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് മണിക്കുട്ടനെ അനൂപും ഡിംപലും ചേര്‍ന്ന് പഞ്ഞിക്കിടുകയായിരുന്നു.

നീ എന്തിനാ വന്നേ എന്ന് അനൂപ്

വീടിന് ഉള്ളിലേക്ക് കയറി വന്ന മണിക്കുട്ടനെ അനൂപ് എടുത്തു കൊണ്ട് അകത്തേക്ക് പോവുകയായിരുന്നു. എന്തിനാ വന്നേ, നീ എന്തിനാ വന്നേ എന്ന് അനൂപ് ചോദിക്കുന്നുണ്ടായിരുന്നു. ഞാന്‍ നിന്റെ അരി ഉപ്പുമാവ് ഭയങ്കരമായിട്ട് മിസ് ചെയ്തത് കൊണ്ടാണ് വന്നതെയന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. പിന്നാലെ മണിക്കുട്ടനെ കട്ടിലില്‍ കൊണ്ടു കിടത്തിയ ശേഷം ദേഹത്ത് കയറി അനൂപ് ഇടിക്കുകയായിരുന്നു.

വല്ലാത്തൊരു മാനസികാവസ്ഥ

എന്താ സംഭവം എന്നു ചോദിച്ചു കൊണ്ടായിരുന്നു അനൂപ് മണിക്കുട്ടനെ ഇടിച്ചത്. എല്ലാം സംഭവിച്ചെടാ സംഭവിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. ആ അന്ന് രാവിലെ നടക്കണതൊക്കെ നീ കണ്ടിരുന്നതല്ലേ. അങ്ങനെ സംഭവിച്ചതാണ്. അവര്‍ ഡോക്ടറെ ഒക്കെ കാണിച്ചുവെന്നുമെല്ലാം മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞു. ഡേയ് നമ്പര്‍ വിടടേയ്, താനിവിടെ ടാസ്‌ക് സമയത്ത് മാറി നിന്നിട്ട് കറക്ട് കഴിഞ്ഞപ്പോള്‍ കയറി വന്നിരിക്കുവാണ് എന്നായിരുന്നു അനൂപ് നല്‍കിയ മറുപടി.

ഡിംപല്‍ അവിടേക്ക്

സംസാരിക്കുന്നതിനിടെയെല്ലാം മണിക്കുട്ടനെ അനൂപ് അടിക്കുകയും ഇടിക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഈ സമയം ഡിംപല്‍ അവിടേക്ക് എത്തി. മണിക്കുട്ടന്റെ തിരിച്ചുവരവിന്റെ സന്തോഷം ഡിംപലിന്റെ മുഖത്തെ ചിരിയിലുണ്ടായിരുന്നു. ചായ കുടിക്ക് മണിക്കുട്ടാ എന്നാണ് ഡിംപല്‍ പറഞ്ഞത്. ഇതിനിടെ നീ ഒക്കെയായിരുന്നില്ലേടാ എന്ന് അനൂപ് തിരക്കി. ഓക്കെയായിരുന്നു. എല്ലാം ഓക്കെയായിരുന്നു. സീക്രട്ട് റൂമിലായിരുന്നുവെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

നീ ഓക്കെയല്ലേ

കാല്‍ ഓക്കെയല്ലേ എന്നു ഡിംപല്‍ ചോദിച്ചു. കാല്‍ ഓക്കെയാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഞാന്‍ അറിഞ്ഞതേയില്ല എന്താണ് സംഭവിക്കുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. പോയി എന്ന് കരുതിയെന്നും ഭയങ്കര വിഷമമായെന്നും അനൂപ് പറഞ്ഞു. അപ്പോഴേക്കും സായ് വിഷ്ണു അവിടേക്ക് വരികയും കഴിച്ചില്ലേ എന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ പോകുവോ ഞാന്‍ എന്നായിരുന്നു മണിക്കുട്ടന്‍ അനൂപിനോട് ചോദിച്ചു. നീ ഓക്കെയല്ലേ എന്ന് മണിക്കുട്ടന്‍ ഡിംപലിനോട് ചോദിച്ചു. നീ ഓക്കെയാണെങ്കില്‍ പിന്നെ എല്ലാം ഓക്കെയാണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
കാത്തിരുന്ന തിരിച്ചുവരവ്

ആരാധകര്‍ കാത്തിരുന്ന തിരിച്ചുവരവായിരുന്നു മണിക്കുട്ടന്റേത്. എന്നാല്‍ മണിക്കുട്ടന്‍ തിരികെ വന്നപ്പോള്‍ ഡിംപല്‍ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്നാണ് ഡിംപല്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. മത്സരാര്‍ത്ഥികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയാണ് ഡിംപലിന്റെ യാത്ര. ആരാധകരും ഡിംപലിനും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X