'ഇസ്തിരിയിട്ടോ ഉണ്ണിയേ'; കളിയാക്കി മണിക്കുട്ടന്‍, ചിരിയില്‍ നിന്നും കരച്ചിലിലേക്ക് സൂര്യ!
മാലപ്പടകത്തിന് തിരി കൊളുത്തിയത് പോലെയായിരുന്ന ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക് ആയ അലക്കുകമ്പനി അടികള്‍ക്ക് സാക്ഷ്യം വഹിച്ചത്. ടാസ്‌ക് തുടങ്ങിയത് മുതല്‍ അവസാനിച്ചത് വരെ അടികളുണ്ടായി. ഇത്രയും നാള്‍ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ വരെ പരസ്പരം അസഭ്യവര്‍ഷം നടത്തുന്നതിനും കയ്യാങ്കളിയിലേക്ക് കടക്കുന്നതുമെല്ലാം കണ്ടു.
ബിക്കിനിയണിഞ്ഞ് കടല്‍ക്കരയില്‍ ക്ഷമ; അക്ഷമരായി സോഷ്യല്‍ മീഡിയ
അതേസമയം, ശക്തമായ മത്സരവും കണ്ടു. പോയ വാരങ്ങളില്‍ ടാസ്‌ക്കില്‍ പിന്നോട്ട് പോയ സൂര്യയുടെ മികച്ച പ്രകടനമായിരുന്നു ഈ വീക്കിലി ടാസ്‌ക്കിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍. വസ്ത്രങ്ങള്‍ എടുക്കാനായി റാംപിലേക്ക് ഓടിക്കയറിയത് മുതല്‍ എല്ലാ മേഖലയിലും സൂര്യ ആക്ടീവായിരുന്നു. ഇതിനിടെ സൂര്യയെ കളിയാക്കുന്ന മണിക്കുട്ടനേയും നോബിയേയും കണ്ടു.

ഒരു വശത്ത് അടി നടക്കുമ്പോഴും തമാശകളിലൂടെ മൂഡ് നിലനിര്‍ത്തുകയായിരുന്നു മണിക്കുട്ടനും നോബിയും. ബസര്‍ അടിക്കുന്നതിന് മുമ്പ് വിശ്രമിക്കുകയായിരുന്നു എല്ലാവരും. ഇതിനിടെ സൂര്യ തേക്കാനുള്ള ഇസ്തിരിപ്പെട്ടിയും വണ്ടിയും ശരിയാക്കുകയായിരുന്നു. ദേ അവള്‍ തേക്കുന്നുവെന്ന് നോബിയും സംഘവും ചൂണ്ടിക്കാണിച്ചു. ഇല്ല, ഇസ്തിരിയിടുകയല്ലെന്ന് സൂര്യ മറുപടി നല്‍കി.

ഇതിന് ഞങ്ങളുടെ നാട്ടില്‍ തേപ്പ് എന്നാണ് പറയുക എന്ന് റിതുവും മണിക്കുട്ടനും പറഞ്ഞു. സൂര്യയുടെ ഭാഷയെയായിരുന്നു അവര്‍ കളിയാക്കിയത്. ഏത് ഇല്ലത്തെ തമ്പുരാട്ടിയാ ഇസ്തിരിയിട്ടോ ഉണ്ണിയേ എന്ന് പറയാന്‍ എന്ന് മണിക്കുട്ടന്‍ സൂര്യയെ കളിയാക്കി. ഇവിടെ മിക്കവാറും അതിര് തര്‍ക്കമുണ്ടാകും താന്‍ അതിരിന് വെച്ച കമ്പ് കാണാനില്ലെന്ന് നോബി പറഞ്ഞു. അതുമെടുത്ത് തേച്ചെന്നായിരുന്നു മണിക്കുട്ടന്റെ കൗണ്ടര്‍.
അപ്പോഴേക്കും അവിടേക്ക് വന്ന ഭാഗ്യലക്ഷ്മി ഇല്ലത്തൂന്ന് ഇസ്തിരിപ്പെട്ടി കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞ് സൂര്യയെ പിന്തുണച്ചു. അടിയുണ്ടാക്കുമ്പോഴും ഈ ഭാഷ തന്നെ പ്രയോഗിക്കണമെന്ന് പറഞ്ഞ് നോബി ഭാഗ്യലക്ഷ്മിയേയും കളിയാക്കി. രസകരമായ നിമിഷങ്ങളായിരുന്നു ഇത് സമ്മാനിച്ചത്.

അതേസമയം പൊട്ടിക്കരയുന്ന സൂര്യയേയും ഇന്നലെ കണ്ടു. ഫിറോസ് താന്‍ ദേഷ്യപ്പെട്ടപ്പോള്‍ ക്യാരക്ടര്‍ വിട്ടു പോയെന്ന് പറഞ്ഞ് കളിയാക്കിയതായിരുന്നു സൂര്യയെ വിഷമിപ്പിച്ചത്. പിന്നീട് ഭക്ഷണം കഴിക്കാതെ സങ്കടപ്പെട്ടിരുന്ന സൂര്യയെ ബിഗ് ബോസ് വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. സൂര്യ സൂര്യയായിട്ട് തന്നെ നിന്നാല്‍ മതിയെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതോടെ സൂര്യ വീണ്ടും ആക്ടിവായി മാറി.
Recommended Video

അതേസമയം വീക്കിലി ടാസ്‌കില്‍ ജയിച്ചത് നോബി, മണിക്കുട്ടന്‍, സായ് വിഷ്ണു, റിതു, റംസാന്‍, ഫിറോസ് സജ്‌ന എന്നിവര്‍ അടങ്ങിയ ഗ്രൂപ്പായിരുന്നു. ഈ ടീമിലെ മൂന്ന് പേരെയാണ് ക്യാപ്റ്റന്‍സിക്കായുള്ള മത്സരത്തിനായി നോമിനേറ്റ് ചെയ്യേണ്ടത്. തോറ്റ ടീമില്‍ നിന്നുമുള്ളവരെയാണ് ജയിലിലേക്ക് അയക്കേണ്ടത്. ആരൊക്കെയാണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കുക. ആരൊക്കെയാണ് ജയിലിലേക്ക് പോവുക എന്ന് രാത്രി അറിയാനാകും. ബിഗ് ബോസ് വീടിനുള്ളിലെ സമവാക്യങ്ങള്‍ മാറി മറിഞ്ഞ സാഹചര്യത്തില്‍ ഈ നോമിനേഷന്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications











