പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍

രണ്ട് എലിമിനേഷനുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ആദ്യം പുറത്ത് പോയത് ഗായിക ലക്ഷ്മി ജയനായിരുന്നു. ഇന്നലെയായിരുന്നു രണ്ടാം എലിമിനേഷന്‍ എപ്പിസോഡ്. രണ്ടാമത് പുറത്ത് പോയതാകട്ടെ മിഷേലും. വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ താരമാണ് മിഷേല്‍. എന്നാല്‍ അധികനാള്‍ ബിഗ് ബോസ് വീടിനുള്ളില്‍ തുടരാന്‍ മിഷേലിന് സാധിച്ചില്ല.

സോഷ്യല്‍ മീഡിയ കീഴടക്കി തെന്നിന്ത്യന്‍ സുന്ദരി കാതറിന്‍ ട്രീസ; ചിത്രങ്ങള്‍ കാണാം

മിഷലിന് പിന്നാലെ ആരാകും പുറത്തു പോവുക എന്നറിയുന്നതിന് മുന്നോടിയായുള്ള നോമിഷേന്‍ നടക്കുന്നത് ഇന്നാണ്. ഇതിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിലരുടെ നോമിനേഷുകള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണെങ്കില്‍ മറ്റു ചിലരുടെ നോമിനേഷനുകള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

നോമിഷേന്‍

ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വീഡിയോ പ്രകാരം കിടിലം ഫിറോസും മണിക്കുട്ടനും പരസ്പരമാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. പൊരുത്തക്കേടുകളുള്ള വ്യക്തിത്വമെന്നാണ് മണിക്കുട്ടനെ കുറിച്ച് കിടിലം ഫിറോസ് പറയുന്നത്. സ്വന്തം തെറ്റുകള്‍ കിടിലം ഫിറോസ് കാണുന്നില്ലെന്ന് മണിക്കുട്ടനും പറയുന്നു. ഫിറോസ് ഖാനും സജ്‌നയും നോമിനേറ്റ് ചെയ്ത് പേരുകളില്‍ ഒന്ന് സൂര്യയുടേതായിരുന്നു.

സൂര്യയുടെ നോമിഷേന്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഡിംപലിന്റെ പേരാണ് സൂര്യ പറഞ്ഞ പേരുകളിലൊന്ന്. ഡിംപല്‍ പറഞ്ഞതാകട്ടെ അഡോണിയുടെ പേരും. പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുന്ന രണ്ടു പേരെയാണ് സായ് വിഷ്ണു നിര്‍ദ്ദേശിച്ചത്. മറ്റുള്ളവരുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ അമ്പത് ശതമാനവും കാരണം ഈ വ്യക്തിയാണെന്ന് തന്റെ നോമിഷേനെ കുറിച്ച് റംസാന്‍ പറയുന്നു.

ആരൊക്കെയായിരിക്കും

ആരൊക്കെയായിരിക്കും ബിഗ് ബോസില്‍ നിന്നും പുറത്തേക്കുള്ള വഴിയിലേക്ക് എത്തുക എന്നറിയാനായി ഇന്നത്തെ എപ്പിസോഡ് കാണേണ്ടതുണ്ട്. പോയ വാരത്തില്‍ പുറത്താകലില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഇത്തവണ കുടുങ്ങുമോ എന്നത് കണ്ടറിയണം. ബിഗ് ബോസ് വീടിനുള്ളിലെ ഗെയിം പ്ലാനിങ്ങുകളും ഗ്രൂപ്പ് സമവാക്യങ്ങളും ശക്തമായി മാറിയ സാഹചര്യത്തില്‍ പുതിയ നോമിഷേനുകള്‍ കണ്ടറിയേണ്ടതാണ്.

ഇന്നലെ പുറത്തായത്

അതേസമയം, രണ്ടാമത്തെ എലിമിനേഷനാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായത്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ മിഷേലായിരുന്നു ഇന്നലെ പുറത്തായത്. ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നാലെ ഡിംപലുമായുണ്ടായ പൊട്ടിത്തെറിക്ക് ശേഷം നിശബ്ദയായി പോയിരുന്നു മിഷേല്‍. ഇതാണ് മിഷേലിനെ എലിമിനേഷനിലേക്ക് എത്തിച്ചത്. ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായി നോബി മാര്‍ക്കോസ് നിയോഗിക്കപ്പെട്ടതിനും കഴിഞ്ഞ എപ്പിസോഡ് സാക്ഷിയായിരുന്നു.

Recommended Video

സഹതാപം കൊണ്ട് മാത്രമാണ് ഡിംപലിനെ ബിഗ് ബോസിലെടുത്തത് | FilmiBeat Malayalam
കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനായി

ഫിറോസ്, അഡോണി എന്നിവരെ പിന്തള്ളിയാണ് നോബി സീസണ്‍ 3 ലെ പുതിയ ക്യാപ്റ്റനായിരിക്കുന്നത്. വാശിയേറിയ മത്സരത്തിനൊടുവിലാണ് നോബി വിജയിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നോബിക്ക് പകരം റംസാനായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഇതാദ്യമായിട്ടായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു ടാസ്‌ക്കിന് ശേഷമുളള നോബിയുടെ പ്രതികരണം.

ഇതിനിടെ ഒരു പ്രശ്‌നത്തിനും ഇന്നലത്തെ എപ്പിസോഡ് സാക്ഷിയായി. ഫിറോസ് ഖാന്‍ സന്ധ്യയുടെ വസ്ത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായി മാറിയത്. പിന്നാലെ മറ്റ് മത്സരാര്‍ത്ഥികളടക്കം ഫിറോസിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫിറോസ് ഖാ്ന്‍ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതും നോമിനേഷനെ ബാധിക്കുമോ എന്നും പ്രേക്ഷകര്‍ ഉറ്റു നോക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X