ഇവര്‍ തമ്മില്‍ അടിയായാല്‍ കണ്ടുകൊണ്ട് നില്‍ക്കുന്ന നമ്മള്‍ എന്ത് ചെയ്യും? ആശങ്കയറിയിച്ച് മണിക്കുട്ടന്‍
പൊന്നു വിളയും മണ്ണ് ടാസ്‌ക്കിനിടെ സായ് വിഷ്ണു സജ്‌ന ഫിറോസിനെ മര്‍ദ്ദിച്ച സംഭവം ബിഗ് ബോസില്‍ വലിയ വിവാദമായി മാറിയിരുന്നു. ടാസ്‌ക്ക് ബിഗ് ബോസ് നിര്‍ത്തിവെക്കുകയും ഇരുവരേയും താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പ്രശ്‌നം അവിടം കൊണ്ട് തീരുന്നതായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ മോണിംഗ് ടാസ്‌ക്കില്‍ സജ്‌നയേയും ഫിറോസിനേയും പ്രകോപ്പിച്ചു കൊണ്ട് സായ് വിഷ്ണു രംഗത്ത് എത്തിയിരുന്നു.
സിംപിളാണ് ഹോട്ടാണ് മൗനി; പുത്തന്‍ ചിത്രങ്ങള്‍
കാലിന് വേദനയാണെന്ന് അഭിനയിച്ചു കൊണ്ടായിരുന്നു സായ് വിഷ്ണു സജ്‌നയെ പ്രകോപിപ്പിച്ചത്. പിന്നാലെ ഫിറോസ് പൊട്ടിത്തെറിച്ചെങ്കിലും മണിക്കുട്ടനും സജ്‌നയും ചേര്‍ന്ന് പിടിച്ചിരുത്തകയായിരുന്നു. ഇതിന് പിന്നാലെ സായ് തങ്ങളെ പ്രകോപിപ്പിക്കാന്‍ ചെയ്തതാണെന്ന് സജ്‌നയും ഫിറോസും മണിക്കുട്ടനെ അറിയിച്ചു. ഇതേതുടര്‍ന്ന് മണിക്കുട്ടന്‍ ബിഗ് ബോസിന് അരികിലെത്തുകയും ബിഗ് ബോസ് സജ്‌നയേയും ഫിറോസിനേയും വിളിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബിഗ് ബോസില്‍ നിന്നും പ്രതീക്ഷിച്ചൊരു മറുപടിയായിരുന്നില്ല ദമ്പതികള്‍ക്ക് ലഭിച്ചത്. ബിഗ് ബോസിലെ മാനസിക സംഘര്‍ഷങ്ങളെ നേരിടാന്‍ കഴിയണം. പറ്റില്ലെങ്കില്‍ പുറത്ത് പോകാമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതിന് പിന്നാലെ കണ്‍ഫെഷന്‍ റൂമില്‍ നിന്നും പുറത്ത് വന്ന ഫിറോസ് ഖാന്‍ പൊട്ടിത്തെറിച്ചിരുന്നു. സജ്‌നയോട് കരച്ചിലല്ല കരുത്താണ് വേണ്ടതെന്നും പറഞ്ഞിരുന്നു.

ഇതേക്കുറിച്ച് പിന്നീട് സജ്‌ന മണിക്കുട്ടനോടും സന്ധ്യയോടും അനൂപിനോടും സംസാരിച്ചു. എന്താണ് ബിഗ് ബോസ് തങ്ങളോട് പറഞ്ഞതെന്ന് സജ്‌ന അവരെ അറിയിച്ചു. ഇവിടെ തീര്‍ക്കേണ്ട കാര്യങ്ങള്‍ ഇവിടെ തീര്‍ക്കണം. ഇടപെടേണ്ട കാര്യമാണെങ്കില്‍ മാത്രം ബിഗ് ബോസ് ഇടപെടും എന്നായിരുന്നു തങ്ങള്‍ക്ക് ലഭിച്ച മറുപടിയെന്ന് സജ്‌ന അവരോട് പറഞ്ഞു. പിന്നാലെ രാവിലെ സായ് നടത്തിയ നാടകത്തെ മണിക്കുട്ടന്‍ വിമര്‍ശിച്ചു.

രാവിലെ ചെയ്തത് വളരെ മോശമാണ്. എനിക്കത് അപ്പോള്‍ മനസിലായില്ല. ഞാന്‍ കരുതി ശരിക്കും കാലു വയ്യാതെയായിട്ടാണെന്നാണ്. ഇവള്‍ പറഞ്ഞപ്പോഴാണ് പ്രകോപിപ്പിക്കാന്‍ ചെയ്തതാണെന്ന് അറിയുന്നത് എന്ന് മണിക്കുട്ടന്‍ പറഞ്ഞു. ഇതിന് ഞാനും കരുതിയത് സത്യമാണെന്നായിരുന്നു. ഞാന്‍ എഴുന്നേറ്റ് ഓടിച്ചെല്ലുകയും ചെയ്തു എന്നായിരുന്നു സന്ധ്യയുടെ പ്രതികരണം.

ഇന്നലെ ബിഗ് ബോസ് വിളിച്ച് പ്രശ്‌നം പരിഹരിച്ചതാണ്. കൈകൊടുത്ത് വിട്ടതാണ്. എന്നിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ പ്രശ്‌നം കണ്ടു കൊണ്ടു നില്‍ക്കുന്ന നമ്മള്‍ക്കാണ്. നമുക്കറിയില്ല ആരുടെ ഭാഗത്താണ് ന്യായമാണെന്ന്. ഇവര്‍ തമ്മില്‍ അടിയുണ്ടായാല്‍ നമ്മളെന്ത് ചെയ്യും. എന്താണ് സംഭവിക്കുന്നതില്‍ നമുക്കൊരു ക്ലാരിറ്റി വേണ്ടേ എന്നും മണിക്കുട്ടന്‍ സന്ധ്യയോട് പറഞ്ഞു.
Recommended Video

അതേസമയം സജ്‌നയ്ക്കും സായിക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പ്രൊമോ വീഡിയോയാണ് ഇത്തരത്തിലൊരു വിലയിരുത്തലുകളിലേക്ക് എത്തിക്കുന്നത്. മോണിംഗ് ടാസ്‌ക്കിനിടെയുള്ള രംഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. സജ്നയും സായിയും കെട്ടിപ്പിടിക്കുന്ന രംഗങ്ങളാണ് ഹൈലൈറ്റ്.
ഇവിടെ എന്തോ ആയിക്കോട്ടെ. ഇവിടെ നിന്നും ഇറങ്ങുന്ന സമയത്ത് സായി നല്ലൊരു കൂട്ടായിട്ട് ഞാന്‍ ആ സമയത്ത് കണ്ടു എന്നാണ് സജ്ന പറയുന്നത്. പിന്നാലെ സായിയും സജ്നയും കെട്ടിപ്പിടിക്കുകയാണ്. ഫിറോസിനേയും സായി കെട്ടിപ്പിടിക്കുന്നുണ്ട്.


Click it and Unblock the Notifications