സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നയാളല്ലേ, എന്നിട്ടും അവളുടെ പ്രശ്‌നം മനസിലാകാത്തത് എന്താ: മണിക്കുട്ടന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. തുടക്കത്തില്‍ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ ഭാഗ്യലക്ഷ്മി പിന്നീട് ഗ്രൂപ്പുകളികളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ബിഗ് ബോസ് വീടിനുള്ളിലെ ചെറുപ്പക്കാരുടെ സംഘത്തോടൊപ്പമാണ് ഇപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ സഞ്ചാരം. അതേസമയം ഭാഗ്യലക്ഷ്മിയുടെ ഈ ഗെയിം വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
നോട്ടം കൊണ്ട് ഹൃദയം കവര്‍ന്ന് ആത്മീയ; ഹോട്ട് ചിത്രങ്ങള്‍
തന്റെ ഗ്രൂപ്പിന് പുറത്തുള്ളവരോടുള്ള ഭാഗ്യലക്ഷ്മിയുടെ സമീപനം ശരിയല്ലെന്ന അഭിപ്രായം വീടിനുള്ളിലെ പലരും ഇതിനോടകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫിറോസ് ഖാനും മണിക്കുട്ടനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ വിഷയം ഉയര്‍ന്നു വന്നു. നേരത്തെ ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഭാഗ്യലക്ഷ്മി ഡിംപലിനോട് പെരുമാറുന്നതിനെയാണ് മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചത്.

അടുക്കളയില്‍ ജോലി ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഫിറോസും സജ്‌നയും മണിക്കുട്ടനും. രാവിലെ സായ് വിഷ്ണുവും ഫിറോസും തമ്മില്‍ ഉരസിയിരുന്നു. ചൂടേറിയ വാഗ്വാദമായിരുന്നു നടന്നത്. സായ് വിഷ്ണുവിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ റംസാനും അഡോണിയും നന്നേ പാടു പെട്ടിരുന്നു. സായിയുടെ ജീവിതകഥ ഫിറോസ് ചോദ്യം ചെയ്തതാണ് അടിയിലേക്ക് എത്തിയത്. ഇതേച്ചൊല്ലായിരുന്നു ചര്‍ച്ച ആരംഭിച്ചത്.

അവനോട് പറയുന്നവരെല്ലാം ഇങ്ങനെ നെഞ്ചത്തോട്ട് കയറിയാണോ പറയുന്നത്. അത് ഭയങ്കര മോശമാണെന്ന് സജ്‌ന പറഞ്ഞു. പുള്ളി പുള്ളിയുടെ അഭിപ്രായം പറയുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ നമ്മള്‍ പറയുമ്പോള്‍ ഇങ്ങനെയാണ് എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പിന്നീട് ഫിറോസിനോടായി നീ പറഞ്ഞത് നീ നിന്നു പറഞ്ഞു എന്നും മണിക്കുട്ടന്‍ പറഞ്ഞു.

അതാണ് അവന്റെ ക്വാളിറ്റി ഇല്ലായ്മയെന്ന് സജ്‌ന പറഞ്ഞു. ഇപ്പോള്‍ മനസിലായി ആരാണ് അംഗനവാടിയിലെ കുട്ടിയെന്ന് ഫിറോസും അഭിപ്രായപ്പെട്ടു. പിന്നീടായിരുന്നു മണിക്കുട്ടന്‍ ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഡിംപലിനോടും സായ് വിഷ്ണുവിനോടുമുള്ള ഭാഗ്യലക്ഷ്മിയുടെ സമീപത്തില്‍ ഇരട്ടത്താപ്പുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ഒരിക്കല്‍ ഞാന്‍ ഭാഗ്യചേച്ചിയുടെ അടുത്ത് പറഞ്ഞിട്ടുണ്ട് അവന്റെ ബുദ്ധിമുട്ട് ചേച്ചിയ്ക്ക് മനസിലാകുന്നുണ്ട്, ശരി. അതേസമയം ഡിംപലിന് വയ്യാന്ന് പറയുമ്പോള്‍ ചേച്ചി പറയുന്നത് അത് ആള്‍ക്കാരുടെ സെന്റിമെന്റ്‌സിന് വേണ്ടിയാണെന്ന്. അപ്പോള്‍ മറ്റേത് എന്തേ ചേച്ചി പറയാത്തത്. ചേച്ചി എന്താണ് സംസാരിക്കുന്നത്. സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കുന്ന ഒരാളല്ലേ. ചേച്ചിയ്ക്ക് എന്താണ് അത് മനസിലാക്കാന്‍ പറ്റാത്തതെന്ന് ഞാന്‍ ചോദിച്ചു മണിക്കുട്ടന്‍ പറഞ്ഞു.
Recommended Video

അവര്‍ക്ക് മനസിലാക്കാന്‍ പറ്റുന്നത് അവര്‍ക്ക് ഹെല്‍പ്പ്ഫുള്‍ ആയവരെയാണെന്നായിരുന്നു ഇതിനുള്ള ഫിറോസിന്റെ മറുപടി. അത് സത്യമെന്ന് മണിക്കുട്ടനും കൂട്ടിച്ചേര്‍ത്തു. വീഡിയോയ്ക്ക് കമന്റുമായി പ്രേക്ഷകരുമെത്തിയിട്ടുണ്ട്. മണിക്കുട്ടന്‍ പറഞ്ഞത് ശരിയാണെന്നും ഭാഗ്യലക്ഷ്മി നിലപാടില്ലാത്ത സ്ത്രീയണെന്നുമാണ് ചിലരുടെ കമന്റുകള്‍. ഡിംപല്‍ സെന്റിമെന്‍സ് വച്ച് കളിക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ കമന്റിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സത്യം നിലപാടില്ലാത്ത സ്ത്രീ ആണ് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമായ കാര്യങ്ങള്‍ക്കു ഒന്ന് വാ തുറന്നു കണ്ടിട്ടില്ല. എന്നായിരുന്നു മറ്റൊരു കമന്റ്.


Click it and Unblock the Notifications