എംകെ എന്ന വിളിയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം; വീഡിയോയുമായി മണിക്കുട്ടന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. വിജയിയെ കണ്ടെത്താതെ ഈ സീസണും അവസാനിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തിയിരിക്കുമെന്ന നിലപാടില്‍ ഉറച്ച തീരമാനത്തിലാണ് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍. വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുക.
ഉഫ് എന്തൊരു ഹോട്ട്! ബിക്കിനിയണിഞ്ഞ് ദുല്‍ഖറിന്റെ നായിക
ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഷോ അവസാനിപ്പിക്കേണ്ടി വന്നത്. തമിഴ് നാട്ടിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇടപെട്ടാണ് ചിത്രീകരണം നടന്നിരുന്ന സ്റ്റുഡിയോയ്ക്ക് പൂട്ടിട്ടത്. ചിത്രീകരണം നിര്‍ത്തിയതോടെ താരങ്ങള്‍ എല്ലാവരും നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരങ്ങള്‍ വീടുകളിലേക്ക് എത്തിയത്. പിന്നാലെ എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. സിനിമാ താരമായ മണിക്കുട്ടന്‍ ഷോയുടെ തുടക്കത്തില്‍ മിക്കവരുടേയും പ്രിയപ്പെട്ടവരുടെ പട്ടികയില്‍ ഇടം നേടാതിരുന്ന താരമായിരുന്നു. എന്നാല്‍ പിന്നീട് ജനപ്രീയനായി മാറുകയായിരുന്നു.

വീട്ടിലെത്തിയതിന് പിന്നാലെ തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മണിക്കുട്ടന്‍ എത്തി. വീഡിയോയിലൂടെയായിരുന്നു മണിക്കുട്ടന്റെ വോട്ട് അഭ്യര്‍ത്ഥന. അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു മണിക്കുട്ടന്‍ വീഡിയോയിലെത്തിയത്. പുറത്ത് തനിക്ക് ഇത്രയും പിന്തുണയും സ്‌നേഹവും ലഭിച്ചിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് ഹൗസില്‍ നിന്നപ്പോള്‍ ഒരിക്കലും മനസിലാക്കാന്‍ സാധിച്ചില്ല പുറത്ത് എനിക്ക് ഇത്രയും സ്‌നേഹവും പ്രാര്‍ത്ഥനയും പിന്തുണയും കിട്ടി കൊണ്ടിരിക്കുകയാണെന്ന്. ഏറ്റവും വലിയ സന്തോഷം എല്ലാവരും എന്നെ സ്‌നേഹത്തോടെ ഇപ്പോള്‍ വിളിക്കുന്നത് എംകെ എന്നാണ്. അതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഗെയിം ഇതുവരേയും കഴിഞ്ഞിട്ടില്ല. വോട്ടിംഗ് ഈ ആഴ്ചയും ഉണ്ടാകും. എനിക്ക് വേണ്ടി വോട്ട് ചെയ്യുക. സ്‌നേഹവും പിന്തുണയും തുടരുക. എന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
Recommended Video

ബിഗ് ബോസിലെ മറ്റ് താരങ്ങളും വീഡിയോയിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. മണിക്കുട്ടന് പുറമെ ഡിംപല്‍, കിടിലം ഫിറോസ്, സായ് വിഷ്ണു, റിതു മന്ത്ര, റംസാന്‍, നോബി എന്നിവരാണ് വിജയിയാകാനുള്ള മത്സരത്തിലുള്ളത്. ആരാകും വിജയിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മണിക്കുട്ടന്‍ ആണ് വോട്ടിംഗില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കിടിലം ഫിറോസ്, സായ് വിഷ്ണു, ഡിംപല്‍ എന്നിവര്‍ക്കും ശക്തമായ പിന്തുണയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. മത്സരഫലം മാറി മാറയുകയാണെന്നാണ് സൂചനകള്‍.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വന്നത്. പുറത്ത് പോയ മണിക്കുട്ടനും ഡിംപലും തിരികെ വന്നതോടെ മത്സരം കടുത്തിരുന്നു. പിന്നാലെ ഷോ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി വെക്കുകയും ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഷോ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. റിതു മന്ത്രിയായിരുന്നു ഷോ അവസാനിപ്പിക്കുമ്പോള്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍. ഷോ നിര്‍ത്തിയതോടെ എവിക്ഷന്‍ വേണ്ടെന്ന് തീരുമാനിക്കുകയും നേരത്തെ ഫിനാലെയിലേക്ക് കടക്കുകയുമായിരുന്നു.


Click it and Unblock the Notifications