ഒടുവില്‍ മണിക്കുട്ടന്‍ തന്റെ 'അപ്‌സരസിനെ' കണ്ടെത്തി, റിതു തന്നെ; മനസിലിരുപ്പ് പരസ്യമാക്കി അനൂപും!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. ആദ്യ ആഴ്ച കാലിലെ പരുക്ക് കാരണം അത്ര സജീവമാകാന്‍ മണിക്കുട്ടന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ പലരും താരത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് മണിക്കുട്ടന്റെ ശക്തമായ തിരിച്ചുവരവാണ്. ടാസ്‌ക്കുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ച മണിക്കുട്ടന്‍ ബിഗ് ബോസിലെ ക്യാപ്റ്റനുമായി മാറി.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തിയ പ്രവചനമായിരുന്നു മണിക്കുട്ടനും റിതു മന്ത്രയും തമ്മില്‍ പ്രണയത്തിലാകുമെന്ന്. പിന്നാലെ ദേവാസുര ടാസ്‌ക്കില്‍ മണിക്കുട്ടനെ ചിരിപ്പിക്കാനായി റിതു നടത്തിയ തന്ത്രവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയും പ്രണയം മൊട്ടിടുമെന്ന സംശയം മുന്നോട്ട് വച്ചിരുന്നു. എന്തായാലും ഈ വശീകരണം ബിഗ് ബോസ് വീട്ടിനുള്ളിലും ചര്‍ച്ചയായിട്ടുണ്ടെന്നത് വ്യക്തമാണ്.

Manikuttan

ഇപ്പോഴിതാ പുറത്തു വിട്ട പുതിയ വീഡിയോ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിതുവിനേയും മണിക്കുട്ടനേയും ഒരുമിപ്പിക്കാനുള്ള അനൂപിന്റെ ശ്രമങ്ങളാണ് വീഡിയോയിലുള്ളത്. നീയാണ് ഇതിനൊക്കെ കാരണം. ഒരു ടാസ്‌ക് എന്നു പറഞ്ഞ മനുഷ്യനെ വശീകരിക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. എന്നും അതിന് ശേഷമാണ് മണിക്കുട്ടന്‍ മാറിയതെന്നും അനൂപ് റിതുവിനോട് പറയുകയാണ്.

ഇതിന് രസകരമായ മറുപടിയും റിതു നല്‍കുന്നുണ്ട്. ഇവന്‍ ഭയങ്കരനാണ്. അടിപൊളിയാണെന്നായിരുന്നു റിതു പറഞ്ഞത്. പിന്നാലെ മണിക്കുട്ടന്റെ കണ്ണുകളില്‍ ആ പ്രണയം കാണാമെന്നായി അനൂപ്. ഇതിന് ശേഷം ഇരുവരുടേയും കൈ പിടിച്ചു ചേര്‍ത്ത് ഒന്നാക്കാനുള്ള ശ്രമത്തിലാണ് അനൂപ്. പിന്നാലെ മമ്മിയും പപ്പയും എന്നോട് പറഞ്ഞു ഒരു അപ്‌സരസിനെ പോലെയുള്ള പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍. ദേ കണ്ടുപിടിച്ചുവെന്ന് പറഞ്ഞു കൊണ്ട് റിതുവിന്റെ കൈയ്യുയര്‍ത്തി കാണിക്കുകയാണ് മണിക്കുട്ടന്‍.

എയ്ഞ്ചലിന്റെ വരവോട് ക്ഷീണത്തിലായിരുന്നു മണിക്കുട്ടന്‍-റിതു പ്രണയ ചര്‍ച്ചകള്‍ ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. തമാശ പറഞ്ഞ് ഇനി ഇവരെങ്ങാനും സീരിയസ് ആകുമോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. നേരത്തെ,ബിഗ് ബോസ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ പ്രണയ ഗാനം പാടുന്ന മണിക്കുട്ടനെ കാണിച്ചിരുന്നു.

മണിക്കുട്ടന്‍ പാടുന്നതിനൊപ്പം ചുവടുവെക്കുകയാണ് റിതു മന്ത്ര. അതിമനോഹരമായാണ് മണിക്കുട്ടന്‍ പാടുന്നത്. ഇതിനൊപ്പം നൃത്തം ചെയ്യുകയാണ് റിതു. ഇത്തവണ ബിഗ് ബോസില്‍ ആരാക്കെയാവും പ്രണയജോഡികള്‍ എന്നറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X