അവളുടെ പ്രണയത്തിന് ഞാനായിട്ട് പ്രതീക്ഷകള്‍ കൊടുത്തിട്ടില്ല; സൂര്യയെ പേടിയെന്ന് മണിക്കുട്ടന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പ്രണയ നായികയാണ് സൂര്യ. ബിഗ് ബോസിലെ ജനപ്രീയ താരമായ മണിക്കുട്ടനോട് പ്രണയമാണെന്ന് തുറന്നു പറയുകയും പലപ്പോഴായി അത് ആവര്‍ത്തിക്കുകയും ചെയ്ത താരമാണ് സൂര്യ. അതേസമയം സൂര്യയുടെ പ്രണയം വെറും നാടകമാണെന്നും ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണെന്നും ചിലര്‍ പ്രേക്ഷകര്‍ ആരോപിക്കുന്നുമുണ്ട്.
എന്തിരുന്നാലും സൂര്യയുടെ പ്രണയത്തിന് പോസിറ്റീവായൊരു മറുപടി മണിക്കുട്ടന്‍ നല്‍കയിട്ടില്ല. സൂര്യ തനിക്ക് നല്ലൊരു സുഹൃത്ത് മാത്രമാണെന്നാണ് മണിക്കുട്ടന്‍ ആവര്‍ത്തിക്കുന്നത്. അതേസമയം സൂര്യയോട് ഇതുവരേയും മോശമായി പെരുമാറുകയും ചെയ്തിട്ടില്ല. മോഹന്‍ലാലിന് മുന്നില്‍ വച്ചും സൂര്യയുടെ വാക്കുകളെ ബഹുമാനിക്കുന്നവെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

എന്നാല്‍ മണിക്കുട്ടന്‍ സൂര്യയുടെ പ്രണയത്തെ ഭയന്നു തുടങ്ങിയെന്നാണ് പുതിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നോബി, അനൂപ് എന്നിവരോട് മണിക്കുട്ടന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇങ്ങനൊരു സൂചന തരുന്നത്. നോബിയായിരുന്നു സൂര്യയെ കുറിച്ച് മണിക്കുട്ടനോട് ചോദ്യം ഉന്നയിച്ചത്. നിനക്കൊന്നുമില്ലെന്ന് അറിയാം. എന്നാല്‍ ഒരു സംസാര വിഷയമാകരുതെന്നാണ് പറയാനുള്ളതെന്ന് നോബി പറഞ്ഞു. പിന്നാലെ മണിക്കുട്ടന്‍ മനസ് തുറന്നു.
സംസാരം വിഷയം ആകരുതെന്ന് കരുതിയാണ് ഞാന്‍ മാറി നടക്കുന്നത്. പക്ഷെ അതിന്റെ ഇടയിലാണ് ഇങ്ങനെയുള്ള ഡയലോഗുകള്‍ പറയുന്നത്. പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ. ഞാന്‍ മണിക്കുട്ടനെ ജീവന് തുല്യം സ്‌നേഹിക്കുന്നു. പക്ഷെ മണിക്കുട്ടന്‍ എനിക്കത് തിരിച്ചു തരുന്നില്ലെന്നൊക്കെ പറയുകയാണ് ഇവള്‍. ഇവളിതെന്തോന്നൊക്കെയാ പറയുന്നത്.ഇന്ന് രാവിലെ വന്ന് മണിക്കുട്ടാ അയാം സോറി എന്നൊക്കെ പറഞ്ഞു. മണിക്കുട്ടന്‍ പറഞ്ഞു.
മിന്നിത്തിളങ്ങി താര സുതാരിയ; ഹോട്ട് ചിത്രങ്ങള്‍
ലാലേട്ടന്‍ വന്ന് പറയുമ്പോള്‍ നീ അങ്ങ് ചിരിച്ച് കളിച്ച് വിടണം. അല്ലാതെ അറുത്തു മുറിച്ചൊന്നും പറയാനാകില്ലല്ലോ എന്ന് നോബി ഉന്നയിച്ചു. ്ഇത് ശരി വച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്‍ സംസാരിച്ചത്. ഇന്ന് രാവിലെ വന്നിരുന്നു. എന്താ എന്നോടൊരു പിണക്കം പോലെ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു കാര്യമായിട്ടൊന്നും സംസാരിക്കാനില്ല സൂര്യ എന്ന്. കവിത എഴുതിയ നീ ഇങ്ങനെ കളങ്കം എന്നൊക്കെ പറയുമ്പോള്‍, അതും ഇങ്ങനൊക്കെയുള്ള വാക്കുകള്‍ പ്രയോഗിക്കുന്നത് എങ്ങനൊക്കെ പോകുമെന്ന് നിനക്കറിയില്ലേ എന്ന് ചോദിച്ച് മാറ്റി നിര്‍ത്തിയെന്നും മണിക്കുട്ടന്‍ പറഞ്ഞു.
Recommended Video
എന്നാല്‍ താന്‍ മിണ്ടാതിരിക്കുകയൊന്നുമില്ല. പക്ഷെ അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ കുറച്ചൊന്ന് സൂക്ഷിക്കുന്നുണ്ട്. അവളുടെ പ്രണയത്തിന് ഞാനായിട്ട് പ്രതീക്ഷകള്‍ കൊടുത്തിട്ടില്ലെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഇതു തന്നെയായിരുന്നു മണിക്കുട്ടന്‍ അനൂപിനോടും പറഞ്ഞത്. എന്നെ ഒരാള്‍ വെറുക്കുന്നതിന് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുപോലെ ഇഷ്ടപ്പെടുന്നതുമെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. ദൈവമാണ് തന്നെക്കൊണ്ട് അന്നങ്ങനെ പറഞ്ഞ് വ്യക്തത വരുത്താന്‍ തോന്നിച്ചതെന്നും മണിക്കുട്ടന്‍ പറഞ്ഞു.


Click it and Unblock the Notifications