സച്ചിന്റെ പത്താം നമ്പര്‍ മതി എനിക്ക്; എന്തുകൊണ്ട് ഒന്നാം റാങ്കിനായി മത്സരിച്ചില്ലെന്ന് മണിക്കുട്ടന്‍
അടികള്‍ ഒഴിഞ്ഞ സമയമില്ല ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍. ടാസ്‌ക്കിനിടയിലും ജയില്‍ നോമിനേഷന്റെ ഇടിയിലും വരെ അടികളുണ്ടാകാറുണ്ട്. മിക്കപ്പോഴും ഒരുവശത്ത് സജ്‌ന ഫിറോസ് ആയിരിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി ബിഗ് ബോസ് മത്സരാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ഫിറോസിനും സജ്‌നയ്ക്കുമെതിരെ രംഗത്ത് എത്തുകയാണ്.
ബിഗ് ബോസ് വീട്ടിലേക്ക് കയറിയ അന്നു മുതല്‍ പ്രശ്‌നക്കാരായാണ് ഫിറോസും സജ്‌നയും അറിയപ്പെടുന്നത്. ഇവര്‍ അടിയുണ്ടാക്കാത്തവരായും ആരോപണങ്ങളുയര്‍ത്താത്തവരായും ആരും തന്നെയില്ല. അങ്ങനെ ഇതുവരെ ദമ്പതികളുടെ ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ സംഘടിച്ച് പ്രതികരിക്കുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

ഈ അടികള്‍ക്കിടയില്‍ പതിവ് പോലൊരു മാസ് ഡയലോഗ് അടിച്ച് കൈയ്യടി നേടിയിരിക്കുകയാണ് മണിക്കുട്ടന്‍. മത്സരാര്‍ത്ഥികള്‍ ഒന്നു മുതല്‍ 13 വരെയുള്ള റാങ്കുകള്‍ക്കു വേണ്ടിയായിരുന്നു ഇന്നലെ പരസ്പരം മത്സരിച്ചത്. ഒന്നാം സ്ഥാനത്തിനായി രമ്യ, ഫിറോസ് സജ്‌ന, സായ് എന്നിവരാണ് മത്സരിച്ചത്. ബിഗ് ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. എന്നാല്‍ മണിക്കുട്ടന്‍ തിരഞ്ഞെടുത്തത് 10-ാം സ്ഥാനമായിരുന്നു.
ചിരിച്ചു മയക്കി ഇഷ ഛബ്ര; പുത്തന്‍ ചിത്രങ്ങള്‍
പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു മണിക്കുട്ടന്റെ തിരഞ്ഞെടുപ്പ്. എന്തുകൊണ്ട് പത്താം സ്ഥാനം തിരഞ്ഞെടുത്തു എന്നതിന് മണിക്കുട്ടന്‍ നല്‍കിയ വിശദീകരണമാണ് കൈയ്യടി നേടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അദ്ദേഹത്തിന്റെ നമ്പര്‍ 10-ആയിരുന്നു. അതിനാല്‍ താന്‍ പത്ത് തിരഞ്ഞെടുക്കുന്നുവെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
Recommended Video
അതേസമയം പത്താം നമ്പര്‍ തിരഞ്ഞെടുത്തു എന്നു കരുതി താന്‍ പിന്നിലല്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. മത്സരശേഷം ഫിറോസ് ഖാനുമായി മണിക്കുട്ടന്‍ കോര്‍ക്കുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായിരുന്നു. ഇനി പെണ്ണുങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്താല്‍ ഫിറോസ് വിവരമറിയുമെന്നും അതിന്റെ പേരില്‍ പുറത്ത് പോയാലും കുഴപ്പമില്ലെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.


Click it and Unblock the Notifications