For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടെ പാട്ടിന് കാരണമായ മീശ വടിച്ച് മണിക്കുട്ടന്‍; ഇയാള്‍ക്ക് വേണ്ടിയെന്ന് താരം!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്. ഇനിയുള്ള ഓരോ ദിവസവും താരങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ മത്സരവീര്യവും കൂടുകയാണ്. നിലവില്‍ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് ഉത്തരം മണിക്കുട്ടന്‍ എന്നാണ്. ടാസ്‌ക്കുകളിലെ പ്രകടനവും ബിഗ് ബോസ് വീട്ടിലെ മറ്റ് ഇടപെടലുകളുമെല്ലാമാണ് മണിക്കുട്ടനെ ജനപ്രീയനാക്കിയത്.

  സെക്‌സി ലുക്കിനൊരു പര്യായമായി ശ്രീ റെഡ്ഡി; ഹോട്ട് ചിത്രങ്ങള്‍

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ 86-ാമത്തെ ദിവസമായിരുന്നു ഇന്നലെ അരങ്ങേറിയത്. താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും അമ്പരപ്പ് പകര്‍ത്തു കൊണ്ട് തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലായിരുന്നു ഇന്നലെ മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടിലെത്തിയത്. ബിഗ് ബോസ് വീട്ടില്‍ ഇടയ്ക്കിടയ്ക്ക് ലുക്ക് മാറ്റാറുള്ള താരമാണ് മണിക്കുട്ടന്‍. താടി നീട്ടിയും കൊമ്പന്‍ മീശ വച്ചുമെല്ലാം മണിക്കുട്ടന്‍ തിളങ്ങിയിട്ടുണ്ട്.

  മണിക്കുട്ടന്റെ മീശയെ കുറിച്ചുള്ള സൂര്യയുടെ പാട്ട് വളരെ പ്രശസ്തമാണ്. എന്നാല്‍ ഇന്നലെ മണിക്കുട്ടനെത്തിയത്. തന്റെ കൊമ്പന്‍ മീശ വടിച്ച് ക്ലീന്‍ ഷേവ് ലുക്കിലായിരുന്നു താരത്തിന്‍്‌റെ വരവ്. ആദ്യം കണ്ട സഹതാരങ്ങള്‍ ചോദിച്ചത് ബോയ് ഫ്രണ്ടില്‍ അഭിനയിച്ചിട്ട് വരികയാണോ എന്നായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലും മണിക്കുട്ടന്റെ മേക്കോവര്‍ ചര്‍ച്ചയായി മാറിയിരുന്നു.

  അതേസമയം മണിക്കുട്ടന്റെ ഈ രൂപമാറ്റത്തിന് പിന്നിലൊരു കാരണമുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. തന്റെ ലുക്ക് മറ്റൊരു താരത്തിന് വേണ്ടിയായിരുന്നു മണിക്കുട്ടന്‍ മാറ്റിയത്. ബിഗ് ബോസ് വീട്ടിലെ തന്റെ ആത്മമിത്രമായ ഡിംപലിന്റെ ആഗ്രഹ പ്രകാരമാണ് മണിക്കുട്ടന്‍ തന്റെ മീശയെടുത്തത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഡിംപല്‍ പോയത് മുതല്‍ താന്‍ അവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു.

  എന്റെ മീശയല്‍പ്പം കുറയ്ക്കണമെന്ന് ഡിംപല്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഇനി അധികനാള്‍ ഇല്ല ഇവിടെ. അതുകൊണ്ട് ഡിംപലിന്റെ ആഗ്രഹം പോലെ ചെയ്യാമെന്ന് കരുതിയെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. സുഹൃത്ത് ആഗ്രഹിച്ചാല്‍ നമ്മള്‍ തല വരെ എടുക്കും, പിന്നെയല്ലേ മീശ എന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. ക്യാമറയ്ക്ക് മുന്നിലെത്തിയായിരുന്നു തന്റെ ലുക്ക് മാറ്റത്തിന് പിന്നിലെ കാരണം താരം വെളിപ്പെടുത്തിയത്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്നും ആരും പുറത്തായിരുന്നില്ല. കൊവിഡ് സാഹചര്യം പരിഗണിച്ച് എവിക്ഷന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച എവിക്ഷന്‍ പട്ടികയിലുണ്ടായിരുന്നവര്‍ തന്നെയാകും ഈ ആഴ്ചയും എവിക്ഷനെ നേരിടുക. മണിക്കുട്ടന്‍, റംസാന്‍, സായ് വിഷ്ണു, രമ്യ, റിതു മന്ത്ര, സൂര്യ എന്നിവരാണ് എവിക്ഷനെ നേരിടാനിരിക്കുന്നത്.

  വളരെ വൈകാരികമായൊരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. മാതൃദിനത്തോട് അനുബന്ധിച്ച് നടന്ന ടാസ്‌ക്കില്‍ താരങ്ങള്‍ തങ്ങളുടെ അമ്മമാരെ കുറിച്ചാണ് സംസാരിച്ചത്. അമ്മയെ കുറിച്ച് സംസാരിക്കുമ്പോള്‍ മിക്കവരും കണ്ണീരണിയുന്നത് കണ്ടു.

  English summary
  Bigg Boss Malayalam Season 3 Manikuttan Shaves His Moutsache For Dimpal, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X