ഭാഗ്യ ചേച്ചി പറഞ്ഞ ആ വാക്ക് കടുത്തുപോയി; അവരുടെ മനസിലിരിപ്പ് എന്താണെന്ന് മണിക്കുട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. ആദ്യ വാരത്തില്‍ ഏറെ മുന്നിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രകടനം. എന്നാല്‍ പതിയെ പിന്‍വലിയുന്ന ഭാഗ്യലക്ഷ്മിയെയാണ് ബിഗ് ബോസ് വീട്ടിനുള്ളില്‍ കണ്ടത്. തനിക്ക് ഗെയിം കളിക്കാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസിനോട് കരഞ്ഞു പറയുന്ന ഭാഗ്യലക്ഷ്മിയേയും കണ്ടിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള മണിക്കുട്ടന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഗ്ലാമറസായി നഭ നടേഷ്; ഹോട്ട് ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട വീഡിയോയിലാണ് ഭാഗ്യലക്ഷ്മിയെ കുറിച്ച് മണിക്കുട്ടന്‍ സംസാരിക്കുന്നത്. സജ്‌നയും സൂര്യയും അനൂപും ഈ സമയം അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫിറോസും സജ്‌നയും അനൂപും ചേര്‍ന്ന് മണിക്കുട്ടനെ പറ്റിച്ചിരുന്നു. ഈ പ്രാങ്കിന് ശേഷമാണ് മൂന്നു പേരും ഭാഗ്യലക്ഷ്മിയെ കുറിച്ച് സംസാരിക്കുന്നത്.

വീട്ടില്‍ ഇരിക്കുന്നവര്‍ ഒക്കെ കാണുന്നതല്ലേ

ആപ്പിള്‍ കടിച്ചിട്ടില്ലെന്ന് തനിക്കുറപ്പായിരുന്നു. ആകെ പേടിച്ചു പോയെന്നും മണിക്കുട്ടന്‍ പറഞ്ഞു. താന്‍ വളരെ സൂക്ഷിച്ചാണ് സ്ത്രീകളോട് എപ്പോഴും പെരുമാറുന്നതെന്നും വീട്ടില്‍ ഇരിക്കുന്നവര്‍ ഒക്കെ കാണുന്നതല്ലേയെന്നും മണിക്കുട്ടന്‍ പറയുന്നുണ്ട്. മറ്റുള്ളവര്‍ ചിരിച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്റെ വാക്കുകള്‍ കേട്ടത്. താന്‍ പെട്ടെന്ന് കുട്ടിക്കാലത്തേക്ക് പോയതായി മണിക്കുട്ടന്‍ പറഞ്ഞു.

കുട്ടിക്കാല ഓര്‍മ്മകളിലേക്ക്

പപ്പ പ്രശ്‌നക്കാരനായിരുന്നില്ല. പക്ഷെ കുടിച്ചു കഴിഞ്ഞാല്‍ കുറച്ച് പ്രശ്‌നമാണ്. സംശയവും അമ്മയെ ഇടയ്ക്ക് തല്ലുകയുമൊക്കെ ചെയ്യും. അതൊക്കെ കണ്ടിട്ടുണ്ട്. ഞാന്‍ പെട്ടെന്ന് അങ്ങോട്ട് പോയി. അതാണ് പേടിച്ചു പോയത്. വേറെ എന്തെങ്കിലുമാണെങ്കില്‍ ഞാന്‍ പോടാ പുല്ലേ എന്ന് പറഞ്ഞേനെ എന്ന് മണിക്കുട്ടന്‍ പറഞ്ഞു. പ്രാങ്കിന് പിന്നാലെയും മണിക്കുട്ടന്‍ ഇത് പറഞ്ഞിരുന്നു. കുട്ടിക്കാല ഓര്‍മ്മകളിലേക്ക് പോയെന്ന് പറഞ്ഞ് മണിക്കുട്ടന്‍ വിതുമ്പിയിരുന്നു.

അവരുടെ മനസിലിരിപ്പ്

എന്നാല്‍ ഇതിനിടെ ഭാഗ്യലക്ഷ്മി മണിക്കുട്ടന് പെണ്ണ് കേസായതിനാലാണ് പേടിയെന്ന് പറഞ്ഞുവെന്ന് താരം പറയുന്നു. അതെന്ത് വാക്കാണെന്നും അവരുടെ മനസിലിരിപ്പ് എന്താണെന്നും മണിക്കുട്ടന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ഫിറോസ് ഖാനും സജ്‌നയും തമ്മില്‍ സംസാരിക്കുന്നത് കണ്ടിരുന്നു. ഭാഗ്യലക്ഷ്മി തങ്ങളുടെ ആക്ടിനെ പൊളിക്കാന്‍ ശ്രമിക്കുകയാണെന്ന് സജ്‌നയും ഫിറോസും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മണിക്കുട്ടനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പരാമര്‍ശിക്കപ്പെട്ടത്.

ഭാഗ്യലക്ഷ്മിയോട് പ്രത്യേക പരിഗണന

അതേസമയം ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസ് പ്രത്യേക പരിഗണന കാണിക്കുന്നുവെന്ന വിമര്‍ശനം പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്.
നേരത്തെ ഭാഗ്യലക്ഷ്മി കരഞ്ഞപ്പോള്‍ ബിഗ് ബോസ് ആശ്വസിപ്പിച്ചതും ബിഗ് ബോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതുമെല്ലാം കണക്കിലെടുത്താണ് പ്രേക്ഷകരുടെ വിമര്‍ശനം.

ഭാഗ്യലക്ഷ്മി ബിഗ് ബോസിന്റെ പെങ്ങളൂട്ടിയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. അതുവരെ നന്നായി പോയിരുന്ന ടാസ്‌ക് ആയിരുന്നുവെന്നും ഇതോടെ കുളമായെന്നും ചിലര്‍ പറയുന്നു. ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസിനുള്ള പ്രത്യേക പരിഗണന വ്യക്തമായെന്ന് കമന്റുകള്‍ പറയുന്നുണ്ട്.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
പെങ്ങളെ ആരും ഒന്നും പറയല്ലേ

ഭാഗ്യലക്ഷ്മിയുടെ ഒരു പ്രത്യേകതരം ക്യാരക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം ഭാഗ്യലക്ഷ്മിയുടെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ ഭയങ്കര ആക്ടീവ് ആയി കളിക്കുന്നു. അതിനു മുന്‍പ് വെള്ളത്തില്‍ വീണ കോഴിയെപോലെ ഒരു മൂലക്ക് ഇരിക്കുന്നത് കണ്ടല്ലോ. ഭാഗ്യലക്ഷ്മി പെങ്ങളെ ആരും ഒന്നും പറയല്ലേ ബോസേട്ടന് വിഷമമാകും എന്നെല്ലാമാണ് പ്രേക്ഷകരുടെ കമന്റുകള്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X