മോനെ ..നിന്നോട് ഞാന്‍ ക്ഷമിക്കും പക്ഷെ ഈ അണ്ണന്മാരെ വെറുതെ വിടില്ല; റംസാനോട് മണിക്കുട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 കൂടുതല്‍ സങ്കീര്‍ണവും സംഭവബഹുലവുമായി മാറിയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്കിടയിലെ വാശിയും വീറുമെല്ലാം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ടാസ്‌ക് വാക് പോരും കടന്ന് കയ്യാങ്കളിയിലേക്ക് വഴി മാറി. ടാസ്‌ക്കിനിടെ റംസാന്‍ ചെരുപ്പെടുത്ത് എറിഞ്ഞതാണ് വലിയ വഴക്കിലേക്ക് വഴിമാറിയതും തുടര്‍ന്ന് ബിഗ് ബോസിന് തന്നെ ഇടപെടേണ്ടി വന്നതും. ടാസ്‌ക്കിലുടനീളം പലരും വാക് പോര് നടത്തിയിരുന്നു.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

സായ് സംസാരിക്കുന്നതിനിടെയായിരുന്നു റംസാന്‍ ചെരുപ്പെടുത്തെറിഞ്ഞത്. ചെരുപ്പ് മണിക്കുട്ടന്റെ തലയുടെ അരികിലൂടെയാണ് കടന്നു പോയത്. എല്ലാവരേയും ഞെട്ടിച്ച രംഗമായിരുന്നു ഇത്. ഉടനെ തന്നെ മണിക്കുട്ടന്‍ ദേഷ്യത്തോടെ റംസാന് അരികിലെത്തി. മണിക്കുട്ടനെ എറിഞ്ഞതല്ലെന്ന് റംസാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ കിടിലം ഫിറോസ് അവിടേക്ക് എത്തുകയും തുടര്‍ന്നത് വലിയ അടിയായി മാറുകയും ചെയ്തു.

റംസാന് പിന്തുണയുമായി നോബി

ഇതിനിടെ റംസാന് പിന്തുണയുമായി നോബിയുമെത്തി. റംസാന്റെ കാല്‍ വിയര്‍ത്തപ്പോള്‍ എടുത്തെറിഞ്ഞതാണെന്ന വാദമായിരുന്നു നോബി മുന്നോട്ട് വച്ചത്. മണിക്കുട്ടനും നോബിയും ശക്തമായ വാക് പോരാണ് നടന്നത്. എറിഞ്ഞത് കൊണ്ടില്ലല്ലോ എന്ന് മണിക്കുട്ടനോട് നോബി ചോദിച്ചു. ഇല്ലാത്ത ആരോപണം ഉണ്ടാക്കരുതെന്നും നോബി പറഞ്ഞു. കേരളക്കര കാണുന്നുണ്ടെന്നും കൊണ്ടാല്‍ മാത്രമേ പ്രശ്‌നമുള്ളുവോ എന്നും മണിക്കുട്ടന്‍ മറുപടി നല്‍കി.

ഈ അണ്ണന്മാരെ വെറുതെ വിടില്ല

ഇതിനിടെ റംസാന്‍ വീണ്ടും മണിക്കുട്ടന് അരികിലെത്തി. താനുത്തരവാദിയല്ലെന്നും കൊണ്ടിട്ടുണ്ടെങ്കില്‍ സോറി പറയുന്നതായും റംസാന്‍ പറഞ്ഞു. വാക്ക് തര്‍ക്കത്തിനിടെ റംസാനോടായി മോനേ നിന്നോട് ഞാന്‍ ക്ഷമിക്കും പക്ഷെ ഈ അണ്ണന്മാരെ വെറുതെ വിടില്ലെന്ന് മണിക്കുട്ടന്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. മണിക്കുട്ടന്‍ കിടിലം ഫിറോസുമായി തല്ലിന്റെ വക്കിലെത്തിയിരുന്നു. ആണാണെങ്കില്‍ തല്ലെടാ എന്നാണ് കിടിലം ഫിറോസ് വെല്ലുവിൡച്ചത്.

നോബിക്കെതിരെ സോഷ്യല്‍ മീഡിയ

ഒടുവില്‍ ബിഗ് ബോസ് എല്ലാവരേയും ലിവിംഗ് എരിയിയിലേക്ക് വിളിക്കുകയും മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് ടാസ്‌ക് പൂര്‍ത്തിയായത്. കിടിലം ഫിറോസും മണിക്കുട്ടനും തല്ലിന്റെ വക്കിലെത്തിയാണ് പിരിഞ്ഞത്. നോബിയും മണിക്കുട്ടനും തമ്മിലും പൊരിഞ്ഞ വാക് പോര് നടന്നു. ചെരുപ്പെറിഞ്ഞ റംസാനെ ന്യായീകരിക്കാന്‍ ശ്രമിച്ച നോബിക്കെതിരെ സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിട്ടുണ്ട്. ചെരുപ്പെറിഞ്ഞ റംസാനെപ്പോലെ തന്നെ കുറ്റക്കാരാണ് അതിനെ ന്യായീകരിച്ച നോബിയും കിടിലം ഫിറോസുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
കള്ളമാണെങ്കില്‍ പുറത്ത് പോകാനും തയ്യാറാണ്

തനിക്കെതിരെ റംസാന്‍ ചെരിപ്പെറിഞ്ഞതില്‍ സായ് വിഷ്ണു ബിഗ് ബോസിനോട് പരാതിപ്പെട്ടിട്ടുണ്ട്. മണിക്കുട്ടനും പരാതി അറിയിച്ചിട്ടുണ്ട്. താന്‍ പറഞ്ഞത് കള്ളമാണെങ്കില്‍ പുറത്ത് പോകാനും തയ്യാറാണെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. എന്നാല്‍ റംസാന്റെ കാല്‍ വിയര്‍ത്തതാണെന്നായിരുന്നു നോബിയുടെ ന്യായീകരണം. രാത്രി മീറ്റിംഗില്‍ താന്‍ എറിഞ്ഞതാണെന്നും പക്ഷെ ഫോഴ്‌സ് കൂടിപ്പോയതാണെന്നുമായിരുന്നു റംസാന്‍ നടത്തിയ വിശദീകരണം. ഈ സംഭവങ്ങള്‍ വരാനിരിക്കുന്ന നോമിനേഷനില്‍ എങ്ങനെയാകും പ്രതിഫലിക്കുക എന്നത് കണ്ടറിയണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X