അന്ന് നമുക്ക് എതിരെ തിരിഞ്ഞവരാണ് ഫിറോസിക്കയും ഭാഗ്യലക്ഷ്മിചേച്ചിയും; ഡിംപലിനോട് മണിക്കുട്ടന്‍

ഗ്രൂപ്പിസവും സംഘം തിരിഞ്ഞുള്ള കളികളുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവാണ്. പല ഗ്രൂപ്പുകളും ഇതിനോടകം തന്നെ പൊളിയുകയും രൂപീകരിക്കപ്പെടുകയുമൊക്ക ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, സായ് വിഷ്ണു, റംസാന്‍, അഡോണി, നോബി എന്നിവര്‍. എന്നാല്‍ ഈ ്ഗ്രൂപ്പ് ഇപ്പോള്‍ തകര്‍ന്നുവെന്നാണ് സൂചനകള്‍ പറയുന്നത്.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ആഴ്ച മാന്ത്രികക്കസേരയില്‍ ഇരുന്നതിന് പിന്നാലെ ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും സായ് വിഷ്ണു, റംസാന്‍ എന്നിവരുമായി അകന്നിരിക്കുകയാണ്. സായ് വിഷ്ണുവിനെതിരെ അഡോണിയും റംസാനും രംഗത്ത് എത്തുകയും ചെയ്തു. ഇവരെ പുറത്താക്കാനായി പരസ്യമായി തന്നെ കിടിലം ഫിറോസ് ഡിംപലിന്റേയും മണിക്കുട്ടന്റേയും ഭാഗ്യലക്ഷ്മിയുടേയും സഹായം ചോദിക്കുകയും ചെയ്തു.

മണിക്കുട്ടനും ഡിംപലും

എന്നാല്‍ തുടക്കം മുതല്‍ തന്നെ അടുത്ത സുഹൃത്തുക്കളാണ് ഡിംപലും മണിക്കുട്ടനും. നേരത്തെ സായ് വിഷ്ണുവിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തേയും ജീവിതകഥയേയും ചോദ്യം ചെയ്തവരുമാണ് ഇവര്‍. അന്ന് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും തങ്ങളെ വിമര്‍ശിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളോട് സായിയ്‌ക്കെതിരെ പരാതിയുമായി വന്നുവെന്നുമാണ് മണിക്കുട്ടനും ഡിംപലും പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്.

സായിയുടെ സ്ത്രീകളോടുള്ള പെരുമാറ്റം

നമ്മള്‍ ഒരുമിച്ച് നിന്ന് ശക്തമായി വാദിച്ച സംഭവാണ് സായിയുടെ വിഷയം. സായിയുടെ സ്ത്രീകളോടുള്ള പെരുമാറ്റം. നമുക്ക് എത്ര വേണമെങ്കിലും വഴക്കിടാം വാദിക്കാം. പക്ഷെ ഇങ്ങനെ നേരെ കേറി വരുന്നതും ആക്രമിക്കാന്‍ വരുന്നതും തെറ്റാണ്. അന്നിത് പറഞ്ഞതിന് നമുക്കെതിരെ തിരഞ്ഞവരാണ് കിടിലം ഫിറോസും ഭാഗ്യലക്ഷ്മി ചേച്ചിയും എന്ന് മണിക്കുട്ടന്‍ പറഞ്ഞു.

 നിങ്ങളെല്ലാം കൂടി വളര്‍ത്തി

ഞാനത് ഇന്നലെ അവരോട് പറഞ്ഞു. നിങ്ങളെല്ലാം കൂടി വളര്‍ത്തി കൊണ്ടു വന്നവരാണെന്ന്. എന്ന് ഡിപംലും പറഞ്ഞു. ഡിംപല്‍ ചോദിച്ച അതേ ചോദ്യം ഇന്നലെ ഫിറോസിക്ക ചോദിച്ചുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. കിടിലം ഫിറോസ് തന്നോട് ഗ്രൂപ്പായി കളിക്കുന്നതിനെ കുറിച്ച് ചോദിച്ചതിനെ പറ്റിയും മണിക്കുട്ടന്‍ മനസ് തുറന്നു. ഞാനത് കേട്ടുവെങ്കിലും ഗെയിം തന്ത്രമാക്കി മാറ്റില്ല. എങ്കിലും പുള്ളി പുള്ളിയുടെ വിഷമം പറഞ്ഞു. ചിലപ്പോള്‍ ഡിംപലിന്റെ അടുത്ത് പറഞ്ഞിട്ടുണ്ടാകാം എന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

 അന്ന് ചോദ്യം ചെയ്തിരുന്നുവെങ്കില്‍

പുള്ളി പറയുന്നത് അവന് ഗ്യാസിന് ചെലവ് 750 രൂപ, കൊളുത്ത് വാങ്ങാന്‍ 35 രൂപ മതി. അപ്പോള്‍ അവന്‍ പറയുന്നത് ശരിയാണോ എന്ന്. ഇവിടെ വന്ന് രണ്ടാമത്തെ ആഴ്ച ഇത് ചോദിച്ചയാളാണ് ഡിംപല്‍ എന്ന് മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു. നമ്മളിത് രണ്ടും കണ്ടതാണ്. സ്ത്രീകള്‍ക്കെതിരെയുളളത് ഭാഗ്യ ചേച്ചി അന്ന് ചോദ്യം ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഭാഗ്യ ചേച്ചിയുടെ അടുത്ത് ഈ പ്രശ്‌നം വരില്ലായിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. .

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
ആരാകും ക്യാപ്റ്റനാവുക?

അതേസമയം പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള മത്സരത്തിലാണ് മണിക്കുട്ടന്‍. സജ്‌ന ഫിറോസ്, റംസാന്‍ എന്നിവരുമായാണ് മണിക്കുട്ടന്‍ മത്സരിച്ചത്. ഇതില്‍ സജ്‌ന ഫിറോസിനെ മണിക്കുട്ടന്‍ പുറത്താക്കി. റംസാനും മണിക്കുട്ടനും തമ്മിലാണ് മത്സരം നടക്കുന്നത്. ഇവരില്‍ ആരാകും ക്യാപ്റ്റനാവുക എന്ന് ഇന്നറിയാനാകും. മോഹന്‍ലാല്‍ വരുന്ന ദിവസം എന്ന പ്രത്യേകതയും ഇന്നത്തെ എപ്പിസോഡിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X