സംഘടിത നീക്കത്തില്‍ പൊട്ടിക്കരഞ്ഞ് സൂര്യ; ആശ്വസിപ്പിക്കാനായി ഓടിയെത്തി മണിക്കുട്ടനും

ബിഗ് ബോസ് വീടിനുള്ളില്‍ വേഗം കരയുന്ന സ്വഭാവമുള്ള മത്സരാര്‍ത്ഥിയാണ് സൂര്യ. ഇതിന് മുമ്പും പലപ്പോഴും സൂര്യയുടെ കണ്ണുനീരിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിലും കരയുന്ന സൂര്യയെ കാണാന്‍ സാധിച്ചു. കിച്ചണ്‍ ടീമിനെതിരെ ഉയര്‍ന്ന വിമര്‍ശനം അവരെ സൂര്യ അറിയിച്ചതിന് പിന്നാലെ നടന്ന സംഭവങ്ങളായിരുന്നു സൂര്യയുടെ കരച്ചിലിലേക്ക് എത്തിച്ചത്.

ബീച്ച് ലുക്കില്‍ പൊളിച്ച് ശാലിനി പാണ്ഡെ

സൂര്യ വന്ന് ഭാനു തന്നോട് പരാതി പറഞ്ഞതായി അനൂപിനേയും മറ്റും അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ വിഷയം പരിഹരിക്കാനായി ക്യാപ്റ്റന്‍ റംസാന്‍ ഇടപെട്ടു. റംസാന്‍ അനൂപ്, ഭാനു, സന്ധ്യ എന്നിവരെ വിളിച്ച് സംസാരിച്ചു. ഭാനു തന്നോട് നിര്‍ദ്ദേശമായിട്ടാണ് പറഞ്ഞതെന്ന് റംസാന്‍ അറിയിച്ചു. പക്ഷെ സൂര്യ പറഞ്ഞത് പരാതിയെന്ന രീതിയിലാണെന്ന് റംസാനും സന്ധ്യയും പറഞ്ഞു. താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് ഭാനു വ്യക്തമാക്കി. തുടര്‍ന്ന് രമ്യയും അവിടെ എത്തി.

.തന്റെ ഭാഗത്ത് തെറ്റില്ല


ക്ലീനിങ് ടീമില്‍ നിന്നും പരാതിയെന്ന നിലയിലാണ് സൂര്യ പറഞ്ഞതെന്ന് രമ്യ പറഞ്ഞു. തുടര്‍ന്ന് സൂര്യ, ഭാനു, രമ്യ, അനൂപ്, സന്ധ്യ എന്നിവരെ റംസാന്‍ വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു. പരാതി എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് സൂര്യ പറഞ്ഞു. സൂര്യ പറഞ്ഞ രീതിയാണ് പ്രശ്‌നമാണെന്ന് രമ്യ പറഞ്ഞു. എന്നാല്‍ തന്റെ രീതിയാണ് കൈകെട്ടി നില്‍ക്കുന്നതെന്ന് സൂര്യ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തനിക്കെതിരെ തിരിഞ്ഞതോടെ സൂര്യ വികാരഭരിതയായി മാറുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും എല്ലാത്തിനേയും ഇങ്ങനെ നെഗറ്റീവായി കാണരുതെന്ന് സൂര്യ പറഞ്ഞു.

അമ്മ സത്യം

സൂര്യ കരയാന്‍ തുടങ്ങിയതോടെ മറ്റുള്ളവര്‍ സൂര്യയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തനിക്ക് ഫിറ്റ്‌സിന്റെ അസുഖമുള്ളതാണെന്ന് പറഞ്ഞ് സൂര്യ കരഞ്ഞതോടെ ഈ നാടകം താങ്ങാന്‍ ആകില്ലെന്ന് പറഞ്ഞ് സന്ധ്യ എഴുന്നേറ്റ് പോയി. എന്റെ അമ്മ സത്യം താന്‍ മനസില്‍ പോലും കരുതാത്ത കാര്യമാണെന്ന് പറഞ്ഞ് സൂര്യ കരയുകയായിരുന്നു. പിന്നീട് ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്ന സൂര്യയുടെ അരികിലെത്തി മണിക്കുട്ടന്‍ ആശ്വസിപ്പിക്കുന്നതാണ് കണ്ടത്.

സൂര്യയുടെ അരികിലേക്ക് മണിക്കുട്ടന്‍

മാറിയിരുന്ന് കരയുകയായിരുന്ന സൂര്യയുടെ അരികിലേക്ക് മണിക്കുട്ടന്‍ വരുകയായിരുന്നു. അവിടെ വലിയ വഴക്ക് നടന്നു അതാണ് അവര്‍ അങ്ങനെ ചോദിച്ചതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. സത്യമായിട്ടും ഞാന്‍ പരാതി എന്ന രീതിയായിട്ടല്ല പറഞ്ഞതെന്ന് സൂര്യ. അത് ക്യാമറയിലുണ്ടല്ലോ എന്ന് പറഞ്ഞു മണിക്കുട്ടന്‍ ആശ്വസി്പ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് താന്‍ ടാസ്‌ക്കില്‍ പോലും കൈ കെട്ടി നില്‍ക്കാറുണ്ടെന്ന് പറഞ്ഞ് സൂര്യ താന്‍ നിന്ന രീതി കാണിച്ചു നല്‍കി.

കൈ കെട്ടിയത്

ഇങ്ങനെ കൈ പിടിച്ചതാണ് ഞാന്‍ ചെയ്ത തെറ്റായി അവര്‍ പറയുന്നത്. കൈ കെട്ടിയത് അബദ്ധമായത്രെ. ഞാന്‍ പറഞ്ഞത് കിച്ചണീന്ന് ഒരു കാര്യം പറഞ്ഞു വിട്ടിട്ടുണ്ടെന്നതാണെന്നും സൂര്യ പറഞ്ഞു. പക്ഷെ അവിടെ പറയുന്നത് പാത്രം കൂടുതലാണെന്ന് നീ പറഞ്ഞുവെന്നാണെന്ന് മണിക്കുട്ടന്‍ പറഞ്ഞപ്പോള്‍ അമ്മ സത്യം താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സൂര്യയുടെ മറുപടി. ഇരുവരുടേയും സംസാരം കേട്ടു കൊണ്ട് കിടിലം ഫിറോസുമുണ്ടായിരുന്നു.

ഡ്രാമ ക്യൂന്‍

സന്ധ്യ ചേച്ചി പറയുന്നത് താന്‍ ഡ്രാമ കളിക്കുകയാണെന്നാണ് എന്നു പറഞ്ഞു കൊണ്ട് സൂര്യ വീണ്ടും കരഞ്ഞു. ഞാന്‍ ഡ്രാമ ക്യൂന്‍ ആണെന്നും പറഞ്ഞ് ചേച്ചി എഴുന്നേറ്റു പോയി. അങ്ങനെ വിടരുത്. ഒരു ടേബിളിന്റെ ഇരുവശത്തുമായി പിടിച്ചിരുത്തി സംസാരിച്ച് പരിഹരിക്കണമെന്ന് കിടിലം ഫിറോസ് പറഞ്ഞു. ആവശ്യമില്ലാത്ത അടിയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. അവരോടൊന്നും പറഞ്ഞു ജയിക്കാന്‍ തനിക്കാവില്ലെന്നായി സൂര്യ.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
ഇങ്ങനൊക്കെയുണ്ടാകും

ഇതുപോലുള്ളൊരു പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ ഇങ്ങനൊക്കെയുണ്ടാകുമെന്ന് അറിയില്ലേയെന്ന് മണിക്കുട്ടന്‍ സൂര്യയോട് ചോദിച്ചു. ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് സൂര്യ പറഞ്ഞു. അഞ്ചാമത്തെ ആഴ്ച ആയിട്ടേയുള്ളൂവെന്നും നൂറ് ദിവസം നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഇതിനേക്കാള്‍ കൂടുതലായിരിക്കും കാര്യങ്ങള്‍. അവര്‍ക്കൊരു അവസരം കിട്ടുമ്പോള്‍ അത് ഉപയോഗിക്കാനേ അവര്‍ നോക്കുകയുള്ളൂവെന്ന് മണിക്കുട്ടന്‍ മറുപടി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X