എന്നെ ഒതുക്കാന്‍ പ്ലാനുണ്ടെന്ന് നന്നായി അറിയാം; തനിക്കെതിരെ നീങ്ങുന്നവരെ കുറിച്ച് മണിക്കുട്ടന്‍
ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനാണ് മണിക്കുട്ടന്‍. തുടക്കത്തില്‍ തന്നെ തന്റെ ഭരണം എത്തരത്തിലുള്ളതായിരിക്കുമെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ആദ്യ വാരത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്താതിരുന്ന വ്യക്തിയായിരുന്നു മണിക്കുട്ടന്‍. ചിലര്‍ താരത്തെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി വന്‍ തിരിച്ചുവരവാണ് മണിക്കുട്ടന്‍ നടത്തിയിരിക്കുന്നത്.
ദേവാസുരം ടാസ്‌ക്കിലെ മിന്നും പ്രകടനമാണ് മണിക്കുട്ടനെ ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്കും അവിടെ നിന്നും ക്യാപ്റ്റന്‍ പദവിയിലേക്കും എത്തിച്ചത്. വീടിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങളിലെ മണിക്കുട്ടന്റെ ഇടപെടലുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതേസമയം ദേവാസുരം ടാസ്‌ക്കില്‍ മണിക്കുട്ടന്റെ പ്രകടനം ചിലരില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.

ബിഗ് ബോസ് വീട്ടിലെ മൂവര്‍ സംഘമായ അഡോണി, സായ് വിഷ്ണു, റംസാന്‍ എന്നിവര്‍ക്കിടയിലാണ് മണിക്കുട്ടനെതിരെ ചര്‍ച്ച നടന്നത്. ടാസ്‌ക്കിനിടെ മണിക്കുട്ടന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മോശമായിരുന്നുവെന്നും അണ്‍ഫെയര്‍ ആണെന്നുമാണ് അവര്‍ പറയുന്നു. ടാസ്‌ക്കിനിടെ തന്നെ അഡോണി ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ കുറിച്ച് സംസാരിക്കുന്ന മണിക്കുട്ടന്റെ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്.
മുന്‍ ക്യാപ്റ്റനായ സൂര്യയുമായിട്ടായിരുന്നു മണിക്കുട്ടന്റെ സംസാരം. എന്നെ ഇവിടെ ഒതുക്കാന്‍ പ്ലാനുണ്ടെന്ന് നന്നായി അറിയാമെന്ന് മണിക്കുട്ടന്‍ സൂര്യയോട് പറയുന്നു. ഗെയിം വന്നാല്‍ ഗെയിം തന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല. കളി വരുമ്പോള്‍ അതിന്റെ സ്പിരിറ്റില്‍ തന്നെ എടുക്കണം. അവര്‍ നോക്കുമ്പോള്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അപ്പോള്‍ ഒരു വിഭാഗക്കാര്‍ ഒരു കാരണവുമില്ലാതെ നമുക്കെതിരെ തിരിയുമെന്നും മണിക്കുട്ടന്‍ പറഞ്ഞു.
താന്‍ ആരോടും പോയി മോശമായി സംസാരിക്കുകയോ ഉപദേശിക്കുകയോ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടാനോ നിന്നിട്ടില്ല. പൊതുവായിട്ടുള്ള കാര്യത്തില്‍ പറഞ്ഞിട്ടുണ്ടെന്നല്ലാതെ. ഗെയിമില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടേയും സ്ട്രാറ്റജിയോടെയും കളിച്ചിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഗെയിം ആകുമ്പോള്‍ സ്ട്രാറ്റജി വേണമെന്ന് സൂര്യയും പറയുന്നു.
ഇവര്‍ ഇതൊക്കെയെടുത്ത് തലയില്‍ വച്ച് നടന്നാല്‍ എന്തുചെയ്യുമെന്നും മണിക്കുട്ടന്‍ ചോദിക്കുന്നു. നോബിയൊക്കെ എന്തു പറഞ്ഞാലും ഇവര്‍ പ്രശ്‌നമാക്കില്ലെന്നും താന്‍ എന്തെങ്കിലും പറഞ്ഞാല്‍ മാത്രമാണ് പ്രശ്‌നമാക്കുന്നതെന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു. മാങ്ങ ഉള്ള മാവില്‍ ആണ് കല്ലെറിയുക എന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. മണിക്കുട്ടന്റെ വാക്കുകളോട് സൂര്യ യോജിക്കുന്നതായും കാണാം.


Click it and Unblock the Notifications