പറയേണ്ടവര്‍ പലതും പറയും തുള്ളാന്‍ നിന്നാല്‍ അതിനെ നേരം കാണൂ; സൂര്യയോട് മണിക്കുട്ടന്‍

ബിഗ് ബോസിലെ ജനപ്രീയ താരങ്ങളാണ് മണിക്കുട്ടനും സൂര്യയും. പലവട്ടം നോമിനേഷനില്‍ വന്നിട്ടും സൂര്യയെ പ്രേക്ഷകര്‍ രക്ഷിക്കുകയായിരുന്നു. സൂര്യയുടെ മണിക്കുട്ടനോടുള്ള പ്രണയവും ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ മണിക്കുട്ടന്‍ പാട്ടിലൂടെ തന്റെ മനസിലുള്ളത് സൂര്യയോട് പറഞ്ഞിരുന്നു.

കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍

ഇഷ്ടമല്ലെടാ ഇഷ്ടമല്ലെടാ എന്ന പാട്ടായിരുന്നു മണിക്കുട്ടന്‍ സൂര്യയ്ക്കായി പാടിയത്. നേരത്തെ തന്നെ തന്റെ മനസില്‍ സൂര്യയോട് സൗഹൃദത്തില്‍ കവിഞ്ഞ ഇഷ്ടമില്ലെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സൂര്യയുടെ പ്രണയത്തെ താന്‍ ബഹുമാനിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ താനും സൂര്യയും തമ്മില്‍ നടന്ന സംഭാഷണത്തെ കുറിച്ച് മണിക്കുട്ടന്‍ ഡിംപലുമായി സംസാരിക്കുകയുണ്ടായി.

 ചിലര്‍ ചര്‍ച്ച ചെയ്തു

സൂര്യ എന്റടുത്ത് വന്നു ചോദിച്ചു. മണിക്കുട്ടാ അവിടെ വച്ച് പാടിയില്ലേ അത് എനിക്ക് കുറച്ച് വിഷമമായി, ചിലര്‍ ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞുവെന്ന് മണിക്കുട്ടന്‍ ഡിംപലിനോട് പറഞ്ഞു. അതാണ് അവര്‍ക്ക് വേണ്ടത് എന്നായിരുന്നു ഡിംപലിന്റെ മറുപടി. നേരത്തെ ഡിംപലും സൂര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. സൂര്യ ഓവര്‍ ആക്ടിംഗ് ആണെന്നും മണിക്കുട്ടനുമായുള്ള പ്രണയം ശ്രദ്ധ നേടാനുള്ളതാണെന്നും ഡിംപല്‍ ആരോപിച്ചിരുന്നു.

ഞാനിതുവരെ ചോദിച്ചിട്ടില്ല

ഞാന്‍ പറഞ്ഞു, സൂര്യ നിങ്ങള്‍ എന്റെ പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും ലാലേട്ടന്‍ പറഞ്ഞപ്പോഴും ഞാന്‍ എന്തെങ്കിലും നിങ്ങളുടെ അടുത്ത് വന്ന് ചോദിച്ചിട്ടുണ്ടോ എന്ന്. ഞാനിതുവരെ ചോദിച്ചിട്ടില്ല. എനിക്ക് ടാസ്‌ക്കുകള്‍ കിട്ടുമ്പോള്‍ ഞാനിവിടെ രസകരമായി ചെയ്യുന്നു എന്നേയുള്ളൂ. എങ്കില്‍ പിന്നെ റംസു റിതുവിനെ വച്ച് പാടിയതോ അത് പ്രശ്‌നമില്ലേ? റിതു എന്ന വച്ച് പാടിയതോ അടിതടകള്‍ പഠിച്ചവനല്ലേ എന്ന് മണിക്കുട്ടന്‍ പറഞ്ഞു.

കുറ്റം പറയുകയായിരുന്നില്ല

പ്രശ്‌നം ഉണ്ടാക്കണമെങ്കില്‍ അവര്‍ക്ക് എല്ലാത്തിനുമുണ്ട്. പക്ഷെ എന്നെ കൗണ്ട് ചെയ്തു തുടങ്ങി എന്നുള്ളത് പോയന്റ് ചെയ്തു. അതുകൊണ്ട് നേരത്തെ തന്നെ അറിയാല്ലോ ഡിംപല്‍ എന്നും മണിക്കുട്ടന്‍ പറഞ്ഞു. പിന്നീട് മണിക്കുട്ടനും സൂര്യയും തമ്മില്‍ സംസാരിച്ചു. നേരത്തെ സായി ഡിംപലിനേയും സൂര്യയേയും കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്.
.

ഫുഡ് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സായ് ഇങ്ങനെ തമാശയായി പറഞ്ഞു, ഇത്രനേരം കുത്തിപ്പറഞ്ഞു കൊണ്ടിരുന്നിട്ട് ഇപ്പോള്‍ എടുത്ത് കൊടുക്കുന്നത് കണ്ടോ എന്ന്. പക്ഷെ ഞാന്‍ കുറ്റം പറയുകയായിരുന്നില്ലട്ടോ എന്ന് സൂര്യ പറഞ്ഞു. ഉടനെ അവന് അത് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് മണിക്കുട്ടന്‍ ചോദിച്ചു. ഡിംപലും പെട്ടെന്ന് ആ എന്നു പറഞ്ഞു ചിരിച്ചു. പക്ഷെ ഡിംപലിന് അത് ഹര്‍ട്ടായിട്ടുണ്ടെന്ന് തോന്നുന്നുവെന്ന് സൂര്യ അഭിപ്രായപ്പെട്ടു. പക്ഷെ ഇപ്പോള്‍ അതിനെ കുറിച്ചല്ല സംസാരിച്ചതെന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി.

എനിക്ക് പെട്ടെന്ന് അയ്യടാ എന്നായി

മനസിലായി, പക്ഷെ എനിക്ക് പറയാനുള്ളത് പറഞ്ഞതാണെന്ന് സൂര്യ പറഞ്ഞു. പലരും പലതും ഇട്ടുകൊണ്ടിരിക്കും. നമ്മളാണ് സൂക്ഷിക്കേണ്ടതെന്നായിരുന്നു മണിക്കുട്ടന്‍ മറുപടി. എനിക്ക് പെട്ടെന്ന് അയ്യടാ എന്നായി. ഞാന്‍ എന്താ സായി എന്നു ചോദിച്ചു. ഞാനൊന്നും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നില്ലെന്ന് പറഞ്ഞു. പുള്ളി തമാശയായിട്ട് പറഞ്ഞതാണ്. പക്ഷെ അത് വേറെ ലെവലിലേക്ക് പോയോ എന്നാണെന്നും സൂര്യ പറഞ്ഞു. ഇതോടെ മണിക്കുട്ടന്റെ ഭാവം മാറി.

പറയേണ്ടവര്‍ പലതും പറയും

ഇത്രയും കാലം പുള്ളി തമാശയായിരുന്നില്ലല്ലോ പറഞ്ഞത്. സീരിയസായിരുന്നല്ലോ. നീ സംസാരിക്കുമ്പോള്‍ വരെ ഓരോന്ന് പറയുകയും കമന്റടിക്കുകയും ചെയ്തിരുന്നതല്ലേ. പറയേണ്ടവര്‍ പലതും പറയും തുള്ളാന്‍ നിന്നാല്‍ അതിനെ നേരം കാണൂ സൂര്യ എന്ന് മണിക്കുട്ടന്‍ സൂര്യയോട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X