'അമ്മയെ പപ്പ അടിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്'; ഉള്ളുനീറി മണിക്കുട്ടന്‍, കളി കാര്യമായപ്പോള്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പൊട്ടിത്തെറികള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. എണ്‍പതുകളിലെ കോളേജ് പുനരാവിഷ്‌കരിച്ച് തമാശ രംഗങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ആഴ്ച മത്സരാര്‍ത്ഥികള്‍. രസകരമായ നിമിഷങ്ങളാണ് ഇത് ബിഗ് ബോസ് വീട്ടില്‍ സൃഷ്ടിക്കുന്നത്. ടാസ്‌ക്കിലെ മൂഡ് ടാസ്‌ക്കില്ലാത്ത സമയത്തും ബിഗ് ബോസ് വീടിനെ രസകരമാക്കുന്നുണ്ട്.
ശാലീന സുന്ദരിയായി കൃതി ഷെട്ടി; മനം കവരും ചിത്രങ്ങള്‍
ബിഗ് ബോസിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായ ഫിറോസ് ഖാന്‍ ടെലിവിഷനിലെ പ്രാങ്ക് പരിപാടികളിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീടിനുള്ളിലൊരു പ്രാങ്കുമായി എത്തിയിരിക്കുകയാണ് ഫിറോസും സജ്‌നയും. ആദ്യം ഇവര്‍ കണ്ടെത്തിയ ഇര അനൂപായിരുന്നു. എന്നാല്‍ ബിഗ് ബോസിലെ പ്രാങ്ക് വീരനായ അനൂപിനെ പെടുത്താന്‍ സാധിച്ചില്ല. പക്ഷെ ഫിറോസ് തോറ്റ് പിന്മാറിയില്ല.

ഇതോടെ മണിക്കുട്ടനെ കുടുക്കാനുള്ള നീക്കവുമായി എത്തുകയായിരുന്നു സജ്‌നയും ഫിറോസും. ഇരുവര്‍ക്കും കൂട്ടായി അനൂപും ചേര്‍ന്നതോടെ രസകരമായ മുഹൂര്‍ത്തത്തിനാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ടാസ്‌ക്കിനിടെ ഒരു ആപ്പിള്‍ സജ്‌നയും മണിക്കുട്ടനും ഒരുമിച്ച് കടിച്ചതിനെ ചൊല്ലി ഫിറോസ് ദേഷ്യം പിടിച്ചുവെന്നതായിരുന്നു പ്രാങ്ക്. അരിശം മൂത്ത ഫിറോസ് സജ്‌നയുടെ മുഖത്ത് അടിക്കുന്നതായും അഭിനയിച്ചിരുന്നു.

കടിച്ചിട്ടില്ല. ചുമ്മാ കളിയായിട്ട് ചെയ്തതാണെന്ന് മണിക്കുട്ടന്‍ വിശദീകരിക്കുകയായിരുന്നു. കട്ടയ്ക്ക് സജ്‌നയും അഭിനയിച്ചു തകര്‍ത്തു. കാര്യം അറിയാതെ മറ്റുള്ളവരും ഇടപെട്ടു. നോബിയും കിടിലം ഫിറോസുമെല്ലാം ഫിറോസിന്റെ അരികില്‍ മണിക്കുട്ടനും സജ്‌നയ്ക്കും വേണ്ടി വാദവുമായി എത്തി. കടിച്ചിട്ടില്ലെന്നും ടാസ്‌ക്കിന്റെ ഭാഗമല്ലേയെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. അനൂപും പ്രാങ്കിനൊപ്പം ചേര്‍ന്നു.

നീ എന്നെ അടിച്ചോ അവളെ അടിക്കരുതെന്ന് മണിക്കുട്ടന്‍ ഫിറോസിനോട് പറഞ്ഞു. പിന്നാലെ സജ്‌നയെ അടിക്കുന്നത് പോലെ ഫിറോസ് ആക്ട് ചെയ്തു. ഇതോടെ മണിക്കുട്ടനും വികാരഭരിതനായി. കണ്ടു നിന്ന മറ്റുള്ളവരും ഭയന്നിരിക്കുകയായിരുന്നു. ഇത്രയും ക്യാമറ നോക്കി നില്‍ക്കുവാണ്. നീ പെണ്ണുങ്ങളെ തല്ലരുത്. വേണമെങ്കില്‍ എന്നെ തല്ലിക്കോളൂ എന്നു പറഞ്ഞു കൊണ്ട് മണിക്കുട്ടന്‍ ഫിറോസിനോട് അപേക്ഷിക്കുകയായിരുന്നു. കാല് പിടിക്കാമെന്ന് വരെ മണിക്കുട്ടന്‍ പറഞ്ഞു. തല്ലിയത് ശരിയല്ലെന്ന് സന്ധ്യയും അഭിപ്രായപ്പെട്ടു.

അപ്പോഴേക്കും മറ്റുളളവരെല്ലാം അവിടെ എത്തിയിരുന്നു. ഡിംപല്‍, സന്ധ്യ, രമ്യ എന്നിവരും സജ്‌നയേയും മണിക്കുട്ടനേയും ആശ്വസിപ്പിക്കാനെത്തിയിരുന്നു. എന്താണെന്ന് സംഭവിക്കുന്നതെന്ന് അറിയാതെയാണ് ഡിംപലും സന്ധ്യയുമൊക്കെ പ്രതികരിച്ചത്. ഇതോടെ ഫിറോസ് പ്രാങ്ക് ആണെന്ന് മണിക്കുട്ടനോട് പറയുകയായിരുന്നു. വികാരഭരിതനായി നില്‍ക്കുകയായിരുന്ന മണിക്കുട്ടനെ സജ്‌നയും ഫിറോസും ചേര്‍ന്ന് കെട്ടിപ്പിടിച്ചാണ് പിന്നീട് ആശ്വസിപ്പിച്ചത്.
Recommended Video

തമാശയ്ക്ക് പോലും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ മണിക്കുട്ടന്‍ കുട്ടിക്കാലത്ത് അമ്മയെ പപ്പ അടിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് വിതുമ്പി. ഇതോടെ ഫിറോസും സജ്‌നയും സോറി പറഞ്ഞു കൊണ്ട് മണിക്കുട്ടനെ കെട്ടിപ്പിടിക്കുകയായിരുന്നു. മണിക്കുട്ടന്‍ തനിക്കെന്നും സഹോദരനായിരിക്കുമെന്നും സജ്‌ന പറഞ്ഞു. തനിക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് മണിക്കുട്ടനും പറഞ്ഞു. രസകരമായ നിമിഷങ്ങളായിരുന്നു ഫിറോസിന്റെ പ്രാങ്ക് ബിഗ് ബോസ് വീടിന് സമ്മാനിച്ചത്. തമാശയായി തുടങ്ങിയത് വൈകാരികമായി മാറുകയായിരുന്നു.


Click it and Unblock the Notifications